“പുള്ളി വരുന്നത് കണ്ടപ്പോൾ ഞാനാണ് അവളോട് ബാത്‌റൂമിൽ കയറാൻ പറഞ്ഞത്….. അങ്ങേര് അവളുടെ കൈ കണ്ട മൊത്തം പൊളിയില്ലേ…..”
“മ്മ….. അത് നന്നായി…..”
“ഡാ…… പിന്നെ…… ഞാൻ അവളോട് സംസാരിക്കാൻ നോക്കി….. പക്ഷെ ഒന്നും അങ്ങോട്ട് തുറന്ന് സംസാരിക്കുന്നില്ല…… എന്ത് ചോദിച്ചാലും കരച്ചിൽ ആണ് മറുപടി”
“ഹാ രണ്ടെണ്ണം പൊട്ടിച്ചു കൊടുത്ത നിർത്തുമോ??”
“ഓ……….ഞാൻ ആരോടാ ഈ പറയുന്നത്…. ശരി നമുക്ക് ബോധം വന്നിട്ട് സംസാരിക്ക”
“പോ മൈരേ….. എനിക്ക് നല്ല ബോധമുണ്ട്…”
“ഓ…. ശരി ശരി…..”
ഒരുമാതിരി മറ്റേ ചിരി ചിരിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു, ശരിക്കും ഞാൻ നല്ല ബോധത്തോടെ തന്നെ അല്ലേ നില്കുന്നത്…… മൈരന്റെ ചിരി കാരണം ഫുൾ കൺഫ്യൂഷൻ ആയല്ലോ…
“എന്നിട്ട് ഒന്നും പറഞ്ഞില്ലേ??”
ഞാൻ സംശയത്തോടെ ചോദിച്ചു
“ഇനി അവള് കാരണം നീയും ഇങ്ങനെ അനുഭവിക്കണ്ട എന്ന് കരുതിയാണ് മരിക്കാൻ തീരുമാനിച്ചത് എന്ന് പറഞ്ഞു”
“ഓ എന്റെ മോനെ……….. അനിയത്തിയെ പോലെ തന്നെ ചേച്ചിയും……. പഠിച്ച കള്ളിയാണ്….. എന്നെ രക്ഷിക്കാൻ വേണ്ടി സ്വയം മരിക്കാൻ തീരുമാനിച്ചു പോലും….. ഹോ……. വിശ്വസിക്കാൻ പറ്റുന്ന നുണ പറയാൻ പറ”
“ഏയ്……. എനിക്ക് അത് പറഞ്ഞത് സത്യമാണെന്ന് തന്നെയാണ് തോന്നുന്നത്”
“അങ്ങനെ ആണെങ്കിൽ ഇനിയും മരിക്കാൻ തോന്നുന്നുണ്ടെങ്കിൽ എന്നോട് പറയാൻ പറ, ഇത്തിരി വിഷം വാങ്ങി അവൾക്കും കൊടുത്ത് ഞാനും കഴിക്കാം……. അല്ല പിന്നെ…..”
“നീ എന്തൊക്കെയാ ടോണി ഈ പറയുന്നത്…”
“അല്ലാതെ എന്താ പറയാ….. അവൾ ചത്ത ഞാൻ തൂങ്ങും…… അത് പോലും മനസിലാവാത്ത കുഞ്ഞ് കുട്ടിയൊന്നും അല്ലല്ലോ….. ഇത് മനുഷ്യനെ മനഃപൂർവം ഉപദ്രവിക്കാൻ വേണ്ടി……….”