🤵പുലിവാൽ കല്യാണം 2👰 [Hyder Marakkar]

Posted by

ശരിക്കും ഇന്നലെ രാത്രി തൊട്ട് നേരെ നിൽക്കാൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം, നാട്ടുകാരുടെ തല്ലും ഒക്കെ കഴിഞ്ഞ് ഒന്ന് ഇരുന്നപ്പോഴാണ് അവളുടെ ഒടുക്കത്തെ ആത്മഹത്യ ശ്രമം…… അതിനും ഓടി നല്ലോണം, ബ്ലഡ്‌ ഒപ്പിക്കാൻ പെട്ട പാട്…… എന്റെ അതെ ബ്ലഡ്‌ ഗ്രൂപ്പ് ആയിരുന്നു, പക്ഷെ അടിച്ചത് കൊണ്ട് എന്റെ ബ്ലഡ്‌ എടുക്കില്ല പോലും……
ഹാ എന്തായാലും എല്ലാം കഴിഞ്ഞ് ഇരുന്നപ്പോഴേക്കും ഉറക്കം വന്ന് തുടങ്ങിയിരുന്നു…… അങ്ങനെ വിഷ്ണുവിനോട് സംസാരിച്ച് എപ്പോഴോ ആ കസേരയിൽ ഇരുന്ന് ഉറങ്ങിപ്പോയി…….“ഡ…… എഴുന്നേൽക്ക്…….. ഡാ…….”
വിഷ്ണു തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്, നോക്കുമ്പോൾ നേരം വെളുത്തിരുന്നു….

 

“നീ പോവുന്നില്ലേ??”

 

“ഇല്ല…. ഞാൻ ഇന്ന് ലീവ് ആക്കി, രാവിലെ തന്നെ ഡിസ്ചാർജ് ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞത്…. നീ വാ ഓരോ ചായ കുടിക്കാ”

 

“മ്മ….”
മൂളി കൊണ്ട് ഞാൻ വിഷ്ണുവിന്റെ കൂടെ എഴുന്നേറ്റ് നടന്നു, ക്യാന്റീനിൽ പോയി ഓരോ ചായയും കുടിച്ച് അവൾക്ക് ഉള്ളതും വാങ്ങി വന്നു….

അവളെ കാണുമ്പോഴേ ദേഷ്യം വരുന്നുണ്ട്, അതുകൊണ്ട് വിഷ്ണുവിനോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങി നിന്നു,
ഒരു പത്തര മണിക്ക് ഡോക്ടർ വന്ന് നോക്കിയ ശേഷം ഡിസ്ചാർജ് എഴുതി തന്നു,
###

 

“നീ എന്താ രാവിലെ തന്നെ അടിക്കാൻ പോവാണോ??”
തിരിച്ചെത്തിയ ശേഷം ഇന്നലെ കുറച്ച് അടിച്ചു വച്ച കുപ്പിയുമായി മുകളിലേക്ക് കയറാൻ നിന്ന എന്നെ തടഞ്ഞു കൊണ്ട് വിഷ്ണു ചോദിച്ചു

 

“ആഹ്…… രണ്ടെണ്ണം അടിച്ചിട്ട് ഒന്ന് കിടന്ന് ഉറങ്ങണം…… നീ ഉണ്ടെങ്കിൽ വാ…”

 

“ഏയ് എനിക്ക് വേണ്ട…..”

 

“എങ്കിൽ നീ ഒരു കാര്യം ചെയ്യ്…. ആ സാധനത്തിനോട് ഒന്ന് സംസാരിക്ക്, ഇനി ഇമ്മാതിരി പണി ചെയ്യരുതെന്ന് പറ….. പ്ലീസ്…..”

 

“മ്മ….. നീ ചെല്ല്…… ഞാൻ സംസാരിക്കാ…”

 

ഞാൻ മുകളിൽ കയറി ഓരോ പെഗ്ഗ് ഒഴിച്ച് അടിക്കാൻ തുടങ്ങി, പക്ഷെ അടിക്കുന്നതിന് അനുസരിച്ച് ഉള്ളിൽ ദേഷ്യവും സങ്കടവും എല്ലാം കൂടി കൂടി വരുന്നത് പോലെ തോന്നി,

Leave a Reply

Your email address will not be published. Required fields are marked *