🤵പുലിവാൽ കല്യാണം 2👰 [Hyder Marakkar]

Posted by

“മേശപ്പുറത് പൈസ വച്ചിട്ടുണ്ട്….. ഡ്രസ്സ്‌ വാങ്ങിക്കോ….”
എന്ന് എങ്ങനെയോ പറഞ്ഞ് ഒപ്പിച്ച് ഞാൻ തിരിഞ്ഞു, അല്ലെങ്കിലും ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ കളിക്കുന്നത്…. പറയാൻ ഉള്ളത് അങ്ങ് മുഖത്ത് നോക്കി പറഞ്ഞ എന്താ….

“അതെ……..”
പോവാൻ വേണ്ടി തിരിഞ്ഞതും അവൾ പിന്നിൽ നിന്ന് വിളിച്ചു, ഇത് കുറെ നേരായി ട്ടോ ഞാൻ ഇങ്ങനെ പോവാൻ വേണ്ടി തിരിഞ്ഞ് കളിക്കാൻ തുടങ്ങിയിട്ട്….

“എന്താ??”

“ഫോൺ ഒന്ന് തരുമോ?? ഒരു കോൾ ചെയ്യട്ടെ….”

“മ്മ….. ഇതാ….. വേഗം വേണം…”
എന്ന് പറഞ്ഞ് ഫോൺ ഞാൻ അവൾക്ക് കൊടുത്തിട്ട് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു…. സിഗരറ്റ് കത്തിക്കാമെന്ന് കരുതി പോക്കറ്റിൽ കയ്യിട്ടപ്പോൾ അവിടെ അങ്ങനെ ഒരു സാധനമേ ഇല്ല…… ഓ ഇന്നലെ രാത്രി തണുപ്പ് കാരണം കയ്യിൽ ഉണ്ടായിരുന്നത് മൊത്തം വലിച്ച് തീർത്തിരുന്നു…. ഛെ……..

കുറച്ച് നേരം അങ്ങനെ ആ ടെറസിൽ നിന്ന് റോഡിലെ കാഴ്ചകൾ നോക്കി നിന്നു…..
അതാ ഒരു പയ്യൻ ബൈക്കും സെന്റർ സ്റ്റാൻഡിൽ ഇട്ട് ഇരിക്കുന്നു…… അവന്റെ ഇരിപ്പ് കണ്ട അറിയാം കാമുകിയെ കാത്ത് ഇരിപ്പായിരിക്കും….. എന്താ അവന്റെ മുഖത്തെ ആകാംഷ….. വേണ്ട മോനെ ഇത്ര ആവേശം വേണ്ട, എപ്പോഴാണ് തേച്ച് ഭിത്തിയിൽ ഒട്ടിക്കുക എന്ന് പറയാൻ കഴിയില്ല……. ഹ……ഹ….. പാവം പയ്യൻ……… അവനെ കാണുമ്പോഴേ ഒരു കള്ള ലക്ഷണം… നല്ല കള്ള ലക്ഷണമുള്ള പാവം പയ്യൻ…..

ഇവിടെ ഒരുത്തി ഫോണിൽ ആരോടോ കാര്യമായ സംസാരത്തിലാണ്, വെറും സംസാരം അല്ല….. കരഞ്ഞു കൊണ്ട് സംസാരിക്കുന്നു…. ഇവൾക്ക് ഇത് എവിടെ നിന്ന ഇതിനു മാത്രം കണ്ണീര്…… ആ എന്തെങ്കിലും ആവട്ടെ… ചിലപ്പോൾ അച്ഛനോട് ആയിരിക്കും…. എന്തായാലും അമ്മയെയും പെങ്ങൾ എന്ന ആ പിശാചിനെയും ആവാൻ സാധ്യതയില്ല…… അല്ല ആരെയാണെങ്കിലും എനിക്ക് എന്താ ലേ……

ഞാൻ വീണ്ടും റോഡിലൂടെ ഒന്ന് കണ്ണോടിച്ചു, നേരത്തെ ഞാൻ നോക്കിയിരുന്ന ആ ബൈക്കിൽ ഇരുന്ന പയ്യന്റെ അടുത്ത് ഒരു സ്ത്രീ നിൽക്കുന്നു, എനിക്ക് പുറം തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് അവരുടെ മുഖം കാണാൻ കഴിയുന്നില്ല….. ചുവന്ന സാരിയും ഹിജാബും ധരിച്ച അവരുടെ പിന്നഴക് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു… ഒടുക്കത്തെ ഷേപ്പ്…… ഉഫ്…… അത് കണ്ടതും താഴെ ഒരാൾ എഴുന്നേറ്റ് നിന്ന് “ഈ ഒന്നിനും കൊള്ളാത്ത നശിച്ച ജീവിതം എനിക്ക് മടുത്തു” എന്ന് പറഞ്ഞ് കരയാൻ തുടങ്ങി….
അവനെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല, അല്ലെങ്കിലും ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണല്ലോ…. പാവം കുട്ടൻ……..

Leave a Reply

Your email address will not be published. Required fields are marked *