അവള് പോയി കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരൻ അവളോട് നീ സംസാരിച്ചോന്ന് ചോദിച്ചപ്പോൾ സംസാരിക്കാൻ എനിക്കുണ്ടായ പേടിയെ പറ്റി ഞാനവനോട് പറഞ്ഞു…. ആ സമയത്തു അവനെന്നോട് ഒരുപാട് ദേഷ്യപ്പെട്ടു… ഒടുവിൽ അവൻ തന്ന ധൈര്യത്തിന്റെ ബലത്തിൽ ഞാനവളെ നോക്കി കടക്കു പുറത്തു കടന്നു… ആ സമയത് അവൾ ബസ് സ്റ്റോപ്പിൽ ബസിനു വേണ്ടി കാത്തു നില്കുന്നത് ഞാൻ കണ്ടു….
ഞാനുടനെ സമയം കളയാതെ എന്റെ ബൈക്ക് സ്റ്റാർട്ട് ആക്കി ബസ് സ്റ്റോപ്പിൽ നിൽക്കുന്ന അവളുടെ അടുത്തേക് ചെന്നു…. ഞാനെന്നിട്ട് അവളോട് ബൈക്കിൽ വീട്ടിൽ കൊണ്ടെന്നാക്കാമെന്ന് പറഞ്ഞപ്പോൾ അവളെന്നോട് വേണ്ടാന്ന് പറഞ്ഞു ഒഴിഞ്ഞു മാറി… അപ്പോളേക്കും ആ കവലയിൽ ഒരു ഓട്ടോറിക്ഷ വന്നപ്പോൾ അവളാ ഓട്ടോക്ക് കൈകാണിച്ചു അവിടെ നിന്നു പോയി….. അന്ന് രാത്രി എന്റെ മനസ്സ് അവളെ കുറിച്ച് ഒരു യുദ്ധം നടത്തുകയായിരുന്നു….
അവളെ എനിക്ക് കിട്ടുമോ ഇല്ലയോ എന്നുള്ള രീതിയിൽ….. പകുതി പകുതി ആയിട്ടാണ് എനിക്ക് ഉത്തരം കിട്ടുന്നതെങ്കിലും ഞാനെന്റെ മനസ്സിൽ എന്റെ ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്നത് അവളെ തന്നെ ആകുമെന്ന് തീർച്ചപ്പെടുത്തി…..
അന്ന് ഞാൻ മനസ്സിലൊരു തീരുമാനം എടുത്തു ഇനിയെന്നെങ്കിലും അവളെ കാണുമ്പോൾ കൊടുക്കാനായി ഒരു കഷ്ണം കടലാസ്സിൽ എന്റെ നമ്പർ എഴുതിയിട്ട് ആ കടലാസ്സ് കഷ്ണം ഞാനെന്റെ പേഴ്സിൽ സൂക്ഷിച്ചു… എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ പിന്നീടൊരു മൂന്നാലു ദിവസം എനിക്കവളെ കാണാൻ കഴിഞ്ഞില്ല….. അവളെ കാണാതായപ്പോൾ എന്റെ മനസ്സിലുണ്ടായ ആ താല്പര്യം ചെറുതായി ചെറുതായി കുറഞ്ഞു കുറഞ്ഞു വന്നു…..
എന്നാൽ മൂന്നാലു ദിവസങ്ങൾക്കു ശേഷം ബസ് സ്റ്റോപ്പിൽ ബൈക്കിലിരുന്ന് കൂട്ടുകാരനുമായി സംസാരിക്കുന്ന സമയത്തു ഞങ്ങടെ കവലയിൽ വന്നു നിന്ന ബസ്സിനുള്ളിൽ വയലറ്റ് കളർ ചുരിദാർ ഇട്ടു നിൽക്കുന്ന അവളെ ഞാനപ്പോൾ കണ്ടു….. ബസ്സിനുള്ളിലെ കമ്പിയിൽ പിടിച്ചു നിൽക്കുന്ന അവളുടെ നോട്ടമപ്പോൾ ബൈക്കിന്റെ മീതെ ഇരിക്കുന്ന എന്നിലേക്കായിരുന്നു…. എന്റെയും അവളുടെയും നോട്ടമപ്പോൾ പരസ്പരം കണ്ണുകളിലേക്കായിരുന്നു…. ആ സമയത്തു അവിടെ നടക്കുന്ന ഒച്ചപ്പാടുകളൊന്നും ശ്രദ്ധിക്കാതെ ഞങ്ങൾ രണ്ടാളും പരസ്പരം നോക്കികൊണ്ട് നിന്നു…
പിന്നീട് ബസ്സിന്റെ ബെല്ലടിച്ചു ബസ് ആ കവലയിൽ നിന്നു വളഞ്ഞുപോകുമ്പോഴും അവളുടെ കണ്ണുകൾ പിന്തിരിഞ് കൊണ്ടെന്നെ നോക്കി കൊണ്ടിരുന്നു….. ആ സമയത്തവളുടെയാ നോട്ടം കണ്ടിട്ട് എനിക്കെന്തോ വീണ്ടുമവളെ കാണാൻ തോന്നി… ഞാനുടനെ കൂട്ടുകാരോട് പെട്ടന്നൊരിടം വരെ പോകാനുണ്ടെന്നു പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു പെട്ടെന്നവിടെ നിന്നു പോകുന്നു…. ബൈക്ക് ഞാൻ വേഗത്തിൽ ഓടിച്ചു ആ ബസ്സിനെ ഓവർ ടേക്ക് ചെയ്തു ബസ്സിന് മുന്നേ അടുത്ത ബസ്സ് സ്റ്റോപ്പിലെത്തി ബൈക്ക് ബസ്സ് സ്റ്റോപ്പിനരികിൽ പാർക്ക് ചെയ്തു…. അപ്പോളേക്കും ആ ബസ്സ് അങ്ങോട്ടേക്ക് എത്തി… ആ സ്റ്റോപ്പിൽ നിന്നു സ്കൂൾ കുട്ടികളും മറ്റുമായി ഒരുപാട് പേര് കേറാനുണ്ടായിരുന്നു…. അവരുടെ കൂടെ തിക്കി തിരക്കി ഞാനും ആ ബസ്സിലേക്ക് കേറി… ടൗണിലേക്ക് എന്ന് പറഞ്ഞു ടിക്കറ്റെടുത്തപ്പോൾ കണ്ടക്ടറെന്നെ മുന്നിലേക്ക് കേറി നില്കാനാവശ്യപെടുന്നു… ഞാനപ്പോൾ ആൾക്കാരുടെ ഇടയിലൂടെ തിക്കി തിരക്കി ബസ്സിന്റെ മധ്യഭാഗത്തേക്ക് എത്തിച്ചേർന്നു….അവിടെ ഒരു കമ്പിയിൽ തൂങ്ങി പിടിച്ചു നിൽക്കുന്ന