“ഇന്നലെ എന്റെ ഫ്രണ്ട് ആണെന്ന് കരുതിയാണ് വിളിച്ചത്.. സോറി.. ഇപ്പൊൾ ഡിപി കണ്ടപ്പോൾ ആണ് മനസ്സിലായത്…”
ഇത്രേം ആയിരുന്നു അവളുടെ മെസ്സേജ്..
ഇനിയിപ്പോ എന്ത് പറയാനാണ്..??
പക്ഷേ എന്തെങ്കിലും അയക്കണമല്ലോ…
ഞാൻ അകത്തേക്ക് നടന്നു കൊണ്ട് തന്നെ ടൈപ്പ് ചെയ്തു…
“സാരമില്ല പ്രിയ…” എന്ന് മാത്രം ഞാൻ റിപ്ലേ നൽകി..
അവള് ഓൺലൈനിൽ ഉണ്ടായിരുന്നു…
ഞാൻ അകത്ത് കയറി സോഫയിൽ ഇരുന്നു….
അപ്പൊൾ തന്നെ മെസേജും വന്നു…
“പ്രിയയോ അതാരാ..??”
ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവള് മെസ്സേജ് അയച്ചിരിക്കുന്നു…
പക്ഷേ ഞാൻ പ്രതീക്ഷിക്കാത്ത ഒരു മെസ്സേജ്..
“തന്റെ പേര് പ്രിയ എന്നല്ലേ….??”
“അല്ലല്ലോ..”
“പിന്നെന്താ..??”
എന്ന് ഞാൻ റിപ്ലേ നൽകി… പെട്ടന്ന് തന്നെ അവള് ഓൺലൈനിൽ നിന്നും പോയി..
എന്തോ ഒരു നിരാശ തോന്നി…
അതെന്താ എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല…
പക്ഷേ അതിനേക്കാൾ ഞാൻ ആശങ്ക പെട്ടത് അവളുടെ പേര് പിന്നെ എന്താകും എന്നാലോചിച്ച് ആയിരുന്നു…
ആ.. എന്തേലും ആകട്ടെ…
ഞാൻ ഫോൺ ബെഡിലേക്ക് ഇട്ട് വീണ്ടും ടിവി തുറന്നു…
ഒരു പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ കോളിംഗ് ബൽ മുഴങ്ങി…
ഇതാരാ ഈ നേരത്ത്..
ഞാൻ പോയി വാതിൽ തുറന്നു…
നിതിൻ ആയിരുന്നു..
“ഹാ.. നീ എന്താടാ ഇത്ര പെട്ടന്ന്..?? ട്രിവാൻഡ്രം പോയില്ലേ..??”
“ഇല്ലെടാ.. ആ നാറി പ്രൊഡക്ഷൻ കൺട്രോളർ കാലു മാറി…”
അവൻ ബാഗ് സോഫയിലേക്ക് ഇട്ട് കൊണ്ട് പറഞ്ഞു… എന്നിട്ട് സോഫയിൽ കയറി ഇരുന്നു…
“അത് വിട്.. നമുക്ക് അടുത്തതിൽ നോക്കാം…”
ഞാനും അവന്റെ കൂടെ സോഫയിൽ കയറി ഇരുന്നു…
“അത് അത്രേ ഒള്ളു..”
അവന് അതൊന്നും ഒരു പ്രശ്നമേ അല്ല..
അതെനിക്കും അറിയാമായിരുന്നു…
പിന്നെ വെറുതെ പറഞ്ഞു എന്നെ ഒള്ളു..