പക്ഷേ അവൾ ഓൺലൈൻ ഇല്ലായിരുന്നു… ഞാൻ ഫോൺ മാറ്റിവച്ച് ചായ കപ്പ് കഴുകി വക്കാൻ അടുക്കളയിലേക്ക് പോയി…
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
ഇന്നത്തെ ദിവസത്തെ കുറിച്ച് ഒന്നും പ്ലാൻ ചെയ്തിട്ടില്ല…
അവന്മാർ ഉണ്ടെങ്കിൽ എന്തെങ്കിലും ഒക്കെ ആയിട്ട് എങ്ങനെയെങ്കിലും നേരം പോകും.. ഇതിപ്പോ ഭയങ്കര ബോറിംഗ് ആണ്…
സാധാരണ അവർ ഇല്ലാത്തപ്പോൾ ഞാൻ നാട്ടിൽ പോകാറാണ് പതിവ്.. പക്ഷേ ഇപ്പ്രാവശ്യം പെട്ടന്നായത് കൊണ്ട് പോകാൻ പറ്റിയില്ല…
രമണി ചേച്ചി ഇന്നലെ തന്ന പാത്രം അപ്പോഴാണ് കണ്ടത്..
വേഗം അതെടുത്ത് കഴുകി..
ഇത് കൊണ്ടുപോയി കൊടുക്കണം ആദ്യം..
അങ്ങനെ ഞാൻ പാത്രവുമായി പുറത്തേക്കിറങ്ങി…
ചേച്ചീടെ അനിയത്തിയുടെ മകൾ വന്നിട്ടുണ്ട് എന്നാണല്ലോ പറഞ്ഞത്..
അത് കൊണ്ട് മുടി ഒക്കെ ഒന്ന് ചീകി ഒതുക്കി കുട്ടപ്പൻ ആയാണ് പോയത്…
റോഡ് മുറിച്ച് കടന്ന് അപ്പുറത്ത് ചെന്ന് കാളിംഗ് ബെൽ അടിച്ചു…
രമണി ചേച്ചി തന്നെ ആണ് വന്ന് വാതിൽ തുറന്നത്…
“ഹാ വിനുവോ..?”
ഞാൻ ചിരിച്ച് കൊണ്ട് ചേച്ചിക്ക് നേരെ പാത്രം നീട്ടി…
ചേച്ചി അത് വാങ്ങിക്കൊണ്ട് പറഞ്ഞു..
“ഹാ.. അകത്തേക്ക് വാ.. ചായ കുടിച്ചിട്ട് പോകാം…”
“വേണ്ട ചേച്ചി.. ഞാൻ കുടിച്ചു…”
“ഓ..”
പെട്ടന്നാണ് ഒരു കുട്ടി വാതിൽക്കലേക്ക് വന്നത്..
കണ്ടാൽ ഒരു പത്ത് പത്രണ്ട് വയസ്സ് കാണും…
“ആ.. വിനു ഇത് എന്റെ പെങ്ങളുടെ മോൾ ആണ്.. അനാമിക..”
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു..
സത്യത്തിൽ അനിയത്തിയുടെ മകൾ എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി വല്ല്യ കുട്ടി ആവും എന്ന്…
കണ്ടപ്പോൾ ആണ് മനസ്സിലായത് സ്കൂൾ കുട്ടി ആണെന്ന്…
ഏതായാലും ചേച്ചിയോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു…
ഗേറ്റ് തുറന്ന് അകത്ത് കടന്നതും ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു…
ഫോൺ എടുത്ത് നോക്കിയപ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ പ്രിയ ആയിരുന്നു…