എല്ലാ നാട്ടിലും ഉള്ള പോലെ ഈ ഏരിയയിലെ ജാലിയൻ കണാരൻ ആണ് വർക്കി ചേട്ടൻ…
ആള് പണ്ട് മിലിട്ടറിയിൽ ഒക്കെ ആയിരുന്നു…
അതിന്റെ അടയാളം എന്നോണം മുഖത്ത് ഇപ്പോഴും ഒരു കൊമ്പൻ മീശ കൊണ്ട് നടക്കുന്നുണ്ട്…
എനിക്കെതിരെ ആയിട്ടാണ് പുള്ളി ഓടി വരുന്നത്..
ഞാൻ അദ്ദേഹത്തെ നോക്കി ഒന്ന് കൈ കാണിച്ചു…
അദ്ദേഹവും ഒന്ന് കൈ കാണിച്ചു എന്റെ അരികിൽ വന്നു നിന്നു.. ഞാനും അവിടെ നിന്നു..
“ഗുഡ് മോണിംഗ് വിനോദ്..”
“ഗുഡ് മോണിംഗ് വർക്കി ചേട്ടാ..”
“വിനു എന്താ ഇന്ന് ലേറ്റാണോ..??” വാച്ചിൽ നോക്കി കൊണ്ട് അദ്ദേഹം ചോദിച്ചു…
“ഇല്ലല്ലോ ചേട്ടാ ഞാൻ കറക്റ്റ് സമയം ആണ്…”
“ആണോ..?? പക്ഷേ അങ്ങനെ വരാൻ വഴിയില്ലല്ലോ…” അദ്ദേഹം വീണ്ടും സംശയത്തോടെ അത് തന്നെ ആലോചിക്കുകയാണ്…
ഞാൻ പോകാൻ ഒരുങ്ങിയതും അദ്ദേഹം പറഞ്ഞു…
“ഇന്ന് സൺഡേ അല്ലേ.. താൻ ഫ്രീ ആണെങ്കിൽ നമ്മുടെ ക്ലബ്ബിലേക്ക് ഒക്കെ ഇറങ്ങ് നമുക്ക് ഒന്ന് കൂടാം.. എന്താ…”
“ശരി ചേട്ടാ.. ഞാൻ ശ്രമിക്കാം…”
അത്രേം ചിരിച്ചോണ്ട് പറഞ്ഞ് ഞാൻ തൽക്കാലം അവിടെ നിന്ന് എസ്കേപ്പ് ആയി…
പുള്ളിയോട് കൂടുതൽ മിണ്ടാൻ പോയാൽ പിന്നെ ചിലപ്പോ ഇന്നത്തെ എന്റെ പരിപാടികൾ ഒന്നും നടന്നു എന്ന് വരില്ല…
ഇവിടുത്തെ ക്ലബ്ബിലേക്ക് ഒന്നും ഞങ്ങൾ പോകാറെ ഇല്ലായിരുന്നു..
വേറൊന്നും അല്ല ഇങ്ങേരെ പോലെ ഉള്ള ആളുകൾ ആണ് മുഴുവനും..
ലോകം ഉണ്ടായത് മുതൽ ഇന്ന് വരെ ഉള്ള സകല കഥകളും തള്ളി മറിച്ച് പറയുന്നുണ്ടാവും…
ഞാൻ വീണ്ടും ഓടാൻ തുടങ്ങി… പാല് കാരനും പത്രക്കാരനും ഒക്കെ പോകുന്നുണ്ട്…
കുറുപ്പ് മാഷ് വീടിന്റെ മുന്നിൽ നിന്ന് സൂര്യ നമസ്കാരം ചെയ്യുന്നുണ്ട്.. ഞാൻ ഒന്ന് കൈ കാണിച്ചു.. പുള്ളി തിരിച്ചും…
അങ്ങനെ പതിവ് സന്ദർശകരെ ഒക്കെ കണ്ട് ഞാൻ പാർക്കിൽ എത്തി…