എന്നിട്ട് വാട്ട്സ്ആപ് ഓപ്പൺ ആക്കി അവളുടെ കോൺടാക്ട് ഉണ്ടോ എന്ന് നോക്കി…
ഭാഗ്യം വന്നിട്ടുണ്ട്… പ്രൊഫൈൽ ഫോട്ടോയിൽ ഒരു കുഞ്ഞിന്റെ പടമാണ്…
പക്ഷേ ഒറ്റ നോട്ടത്തിൽ തന്നെ ഈ കുഞ്ഞിനെ ഞാൻ എവിടെയോ കണ്ടിട്ടുള്ളതായി തോന്നി..എവിടുന്ന് കാണാൻ.. ഊരും പേരും പോലും അറിയാത്ത ഏതോ പെണ്ണിന്റെ നമ്പർ…
ചിലപ്പോ അവളുടെ കുടുംബത്തിൽ ഉള്ള കുഞ്ഞാവാം.. അല്ലെങ്കിൽ ഒരുപക്ഷേ അവളുടെ തന്നെ കുഞ്ഞുമാവാം…
എന്റെ ചിന്തകൾ ഓവർ ആകുന്നുണ്ട് എന്ന് കണ്ടപ്പോൾ ഞാൻ തന്നെ അവയെ മുറിച്ച് മാറ്റി…
ഞാൻ വീണ്ടും ടിവിയിലേക്ക് ശ്രദ്ധ തിരിച്ചു..
നാളെ സൺഡേ ആണ്… ആഴ്ചയിലെ ഏക അവധി ദിവസം…
ശരിക്കും ഞായർ അല്ലേ ഒരു വീക്കിന്റെ ആദ്യ ദിവസം.. അപ്പോൾ നമ്മൾ ഒക്കെ ഒരു ആഴ്ച തുടങ്ങുന്നത് തന്നെ ലീവ് എടുത്ത് വീട്ടിൽ ഇരുന്നുകൊണ്ട് ആണല്ലേ…
എത്രനേരം ടിവി കണ്ടു എന്നറിയില്ല.. അവിടെ കിടന്ന് തന്നെ ഞാൻ ഉറങ്ങി പോയി…
✴️✴️✴️✴️✴️✴️✴️✴️✴️✴️
എത്ര വൈകി കിടന്നാലും ഏത് ദിവസം ആണെങ്കിലും രാവിലെ എഴുന്നേറ്റ് ജോഗിങ്ങിന് പോകുന്നത് മുടക്കാർ ഇല്ല..
ഇന്നും പതിവ് പോലെ തന്നെ എഴുന്നേറ്റ് ഷൂവും പാന്റും ടീഷർട്ടും ധരിച്ച് വീടും പൂട്ടി ഓടാൻ ഇറങ്ങി…
സത്യം പറഞ്ഞാൽ രാവിലെ തന്നെ ഉള്ള ഈ നടത്തം തരുന്ന ഊർജം ചില്ലറയൊന്നുമല്ല…
ഈ കോളനിയിൽ ഉള്ള പല ആളുകളെയും ഞാൻ കാണുന്നത് പോലും ഈ നടത്തത്തിന്റെ ഇടക്കാണ്..
നിതിനും വിഷ്ണുവും വീട്ടിൽ ഉണ്ടെങ്കിൽ കൂടി നടക്കാൻ വരാറില്ല…
നിതിൻ അല്ലെങ്കിൽ തന്നെ ഒരു മടിയൻ ആണ്..
വിഷ്ണു പിന്നെ ആളൊരു നാണം കുണുങ്ങി ആയത് കൊണ്ട് അവനും വലിയ നാണം ആണ്…
ഞാൻ പിന്നെ തുടക്കം മുതലേ ശീലിച്ചത് കൊണ്ട് തുടർന്ന് പോകുന്നു എന്ന് മാത്രം..
നേരം പുലർന്നു വരുന്നതേ ഒള്ളു.. ചെറിയ കോടയുണ്ട്..
കുറച്ചങ്ങ് നടന്നപ്പോൾ തന്നെ എതിരെ വർക്കി ചേട്ടൻ നടന്നു വരുന്നത് കണ്ടു..
എന്തെ കണ്ടില്ല എന്ന് ഇപ്പൊ ഓർത്തതേ ഒള്ളു…