കുളി കഴിഞ്ഞ് ഡ്രസ്സ് മാറി ഫോൺ എടുത്ത് നോക്കുമ്പോൾ മൂന്ന് മിസ്സ് കോൾ കണ്ടു..
നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ ആണ്.. അതെ വൈകുന്നേരം വിളിച്ച അതെ നമ്പർ..
റോങ് നമ്പർ ആണെന്ന് പറഞ്ഞതാണല്ലോ ഇതാരാണ് പിന്നെയും വിളിച്ച് ശല്യം ചെയ്യുന്നത്…
തൽക്കാലം അതിനു പിന്നാലെ പോകാൻ തോന്നിയില്ല.. വല്ല ഉടായിപ്പും ആണെങ്കിൽ പണി കിട്ടും.. എന്നാലും ട്രൂ കാളറിൽ സെർച്ച് ചെയ്തപ്പോൾ പ്രിയ എന്ന പേരാണ് കണ്ടത്… ആ.. ആരെങ്കിലും ആകട്ടെ…
ഞാൻ ഹാളിലേക്ക് ചെന്ന് ടിവി ഓൺ ചെയ്തു… അടുക്കളയിൽ പോയി രമണി ചേച്ചിയുടെ പാത്രത്തിൽ നിന്നും ബിരിയാണി മറ്റൊരു പാത്രത്തിലേക്ക് പകർത്തി…
മണം വന്നപ്പോൾ തന്നെ വയറു വിശന്നു പൊരിയാൻ തുടങ്ങി..
സോഫയിൽ വന്നിരുന്നു ടിവിയും കണ്ടുകൊണ്ട് മുഴുവൻ അടിച്ച് കയറ്റി…
കൈ കഴുകി വന്നപ്പോൾ സോഫയിൽ ഇരുന്നു ഫോൺ അടിക്കുന്നുണ്ട്..
അതേ നമ്പർ ആണല്ലോ…
ഞാൻ ഫോൺ എടുത്തു..
“ഹലോ..??”
“ഹലോ.. അഞ്ചു ഉണ്ടോ..??”
അത് കേട്ടപ്പോൾ സത്യത്തിൽ ദേഷ്യം ആണ് വന്നത്.. എങ്കിലും കുറച്ച് ക്ഷമയോടെ ഞാൻ പറഞ്ഞു…
“ഇവിടെ അഞ്ചു ഒന്നും ഇല്ല കുട്ടി.. ആദ്യം വിളിക്കുന്ന നമ്പർ കറക്റ്റ് ആണോ എന്ന് നോക്കൂ..”
“നമ്പർ എല്ലാം കറക്റ്റ് ആണല്ലോ.. ഞാൻ മുന്നേ അവളെ ഈ നമ്പറിൽ വിളിച്ചിട്ടുള്ളതാ…”
“അതെങ്ങനെ..?? ഞാൻ വർഷങ്ങൾ ആയി ഈ നമ്പർ ആണ് ഉപയോഗിക്കുന്നത്.. പിന്നെങ്ങനെ താൻ ഈ നമ്പറിൽ വിളിക്കും..???”
“ഓകെ.. ഓകെ.. ഞാൻ ഒന്ന് കൂടി ഒന്ന് ചെക്ക് ചെയ്യട്ടെ…”
“ചെക്ക് ചെയ്തോ.. പക്ഷേ ഇനി അഞ്ചു ചിഞ്ചു എന്നും പറഞ്ഞ് എന്നെ വിളിക്കല്ലെ..”
ഞാൻ ഫോൺ കട്ട് ചെയ്ത് സോഫയിലേക്ക് ഇട്ടു.. ടിവിയിൽ ശ്രദ്ധിക്കാൻ തുടങ്ങി…
അവളുടെ ശബ്ദവും സ്ലാങ്ങും നല്ല രസമുണ്ട് കേൾക്കാൻ…
പക്ഷേ പല തട്ടിപ്പും ഉള്ള കാലമാണ്.. ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല…
എന്നാലും മനസ്സിലെ കൗതുകം വളർന്നു കൊണ്ടെ ഇരുന്നു..