“എന്താ ചേച്ചി..??” ഞാൻ ചോദിച്ചു…
“നീ ഒറ്റക്ക് ഒളളല്ലെ ഇന്ന്.. നിതിനിനെ കണ്ടിരുന്നു ഞാൻ കാലത്ത്.. അവനാ പറഞ്ഞത് നീ തനിച്ചെ ഉണ്ടാവുള്ളൂ എന്ന്..”
“അതേ ചേച്ചി.. അവൻ ഷൂട്ടിന് പോയതാ.. വിഷ്ണു അവന്റെ ബന്ധു വീട്ടിലും..”
“ശരി.. ഇന്നാ ഇത് വാങ്ങിച്ചോ.. ഇത്തിരി ചിക്കൻ ബിരിയാണി ആണ്.. നീ എന്തായാലും പൊറത്തൂന്ന് വാങ്ങണ്ടെ..”
ചേച്ചി കയ്യിൽ ഉണ്ടായിരുന്ന പാത്രം എനിക്ക് നേരെ നീട്ടി…
ഇത് പലപ്പോഴും പതിവുള്ളതാണ്..
സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കിയാൽ മിക്ക സമയത്തും ഒരു പങ്ക് രമണി ചേച്ചി ഞങ്ങൾക്കും തരാറുണ്ട്..
ഇന്ന് ഈ ബിരിയാണി ഇല്ലെങ്കിലും ഞാൻ തനിച്ചാണ് എന്ന് അറിഞ്ഞത് കൊണ്ട് ചോറും കറിയും എനിക്ക് ഉറപ്പായിരുന്നു…
ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും പാത്രം വാങ്ങിക്കൊണ്ട് ചോദിച്ചു…
“എന്താ ചേച്ചി സ്പെഷ്യൽ ആയിട്ട് ബിരിയാണി ഒക്കെ..??”
“ഓ അത് സുകുവേട്ടന്റെ കുറച്ച് കൂട്ടുകാർ വന്നിരുണെടാ.. പിന്നെ നാട്ടീന്ന് എന്റെ അനിയത്തിയുടെ മോളും വന്നിട്ടുണ്ട് അപോ ഉണ്ടാക്കിയതാ..”
ചേച്ചിയുടെ ഭർത്താവിന്റെ പേരാണ് സുകുവേട്ടൻ…
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
പെട്ടന്ന് എന്തോ ഓർത്തത് പോലെ ചേച്ചി പറഞ്ഞു..
“അയ്യോ.. വിനൂ ഞാൻ ചെല്ലട്ടെ… ഏഷ്യാനെറ്റിൽ സീരിയല് തുടങ്ങാൻ ആയി.. പാത്രം നാളെ വാങ്ങിച്ചോളാം.. ശരി മോനെ…”
ശരി എന്ന് ഞാൻ പറയുന്നതിനും മുന്നേ തന്നെ ചേച്ചി തിരിഞ്ഞു നടന്നിരുന്നു..
എനിക്കപ്പോൾ എന്റെ അമ്മയെ ആണ് ഓർമവന്നത്..
അമ്മയും ഇത് പോലെ ആണ്.. സീരിയൽ എന്ന് വെച്ചാൽ ജീവനാണ്…
പാവം.. വീട്ടിൽ നിൽക്കുന്ന പാവം പെണ്ണുങ്ങൾക്ക് ഇതൊക്കെ ആണല്ലോ ഒരു ആശ്വാസം…
ഞാൻ തിരിച്ച് അകത്തേക്ക് നടന്നു…
വാതിൽ തുറന്ന് അകത്ത് കയറി പാത്രം അടുക്കളയിൽ കൊണ്ടുപോയി വച്ചു..
ഭക്ഷണം ഓർഡർ ചെയ്യാനായിരുന്നു പ്ലാൻ.. ഇനിയിപ്പോ അത് വേണ്ടല്ലോ.. നല്ല നാടൻ ബിരിയാണി തന്നെ കിട്ടിയല്ലോ…
പേഴ്സും വാച്ചും മേശപ്പുറത്ത് വച്ച് ഫോൺ എടുത്ത് ചാർജറിൽ കുത്തി..
തോർത്തും എടുത്ത് ഞാൻ കുളിക്കാൻ കയറി…
തല വഴി തണുത്ത വെള്ളം വീഴുമ്പോൾ ഉള്ള ആ സുഖം.. ഹോ.. ഒടുക്കത്തെ അനുഭൂതി…