“ഓ.. സോറി..” അത്രേം പറഞ്ഞ് അപ്പുറത്തുള്ള ആൾ തന്നെ ഫോൺ കട്ട് ചെയ്തു….
ഏതായാലും ഞാൻ ഫോൺ പോക്കറ്റിലേക്ക് ഇട്ട് വണ്ടി മുന്നോട്ടെടുത്തു…
വൈകുന്നേരത്തെ ട്രാഫിക് അൺസഹിക്കബിൽ ആണ്… സ്കൂളുകളും കോളേജുകളും ഓഫീസുകളും വിട്ട് പോകുന്നവർ ഒക്കെ ആയിട്ട് വണ്ടിയും കൊണ്ട് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ ആയിരിക്കും…
ഒരു വിധം ഞാൻ വീടെത്തി…
നാട്ടിൽ നിന്നും ഇവിടെ വന്നിട്ട് ഇപ്പൊ മൂന്ന് വർഷമായി..
ഇവിടെ ഒരു ടെക്സ്റ്റൈൽ കമ്പനിയിൽ ഫ്ളോർ മാനേജർ ആണ്.. അച്ഛന്റെ ഒരു സുഹൃത്ത് വഴി കിട്ടിയതാണ് ഈ ജോലി..
ആദ്യമൊക്കെ ഹോസ്റ്റലിൽ ആയിരുന്നു.. പിന്നീട് സ്ഥിതിഗതികൾ അൽപം മെച്ചപ്പെട്ടു വന്നപ്പോൾ ഹോസ്റ്റലിൽ റൂം മേറ്റ് ആയി ഉണ്ടായിരുന്ന എന്റെ സമ പ്രായക്കാരൻ ആയ നിതിനും പിന്നെ ഞങ്ങളെക്കാൾ നാല് വയസ്സിനു ഇളയതായ വിഷ്ണുവും ഞാനും കൂടി ഈ വീടെടുക്കുന്നത്…
നിതിൻ ആളൊരു കൂൾ ബ്രോ ആയിരുന്നു.. സിനിമയാണ് പുള്ളിയുടെ പ്രധാന ലക്ഷ്യം… സിനിമയിൽ ഒരു വലിയ നടൻ ആകാൻ വേണ്ടി ഉള്ള തത്രപ്പാടിൽ ആണ് ആശാൻ.. അത്യാവശ്യം സാമ്പത്തികം ഒക്കെ ഉള്ള കുടുംബത്തിലെ ആണെന്ന് തോന്നുന്നു.. പക്ഷേ വീട്ടുകാരെ ആശ്രയിക്കാതെ ആണ് പുള്ളി ജീവിക്കുന്നതോക്കെ… ഇടയ്ക്ക് ചില തമിഴ് തെലുങ്ക് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി പോകാറുണ്ട്..
ഇപ്പൊ അങ്ങനെ ഒരു ആവശ്യത്തിന് വേണ്ടി തിരുവനന്തപുരം പോയിരിക്കുകയാണ്…
വിഷ്ണു ആണെങ്കിൽ ഇവിടെ ഒരു എൻജിനീയറിംഗ് കോളജിൽ പഠികുകയാണ്.. ദൈവ വിശ്വാസം വേണ്ടുവോളം ഉള്ള ഒരു പാവം നമ്പൂരി ചെക്കൻ… അവനും അവന്റെ ഏതോ ഒരു ബന്ധു വീട്ടിൽ പോയിരിക്കുകയാണ്..
ചുരുക്കി പറഞ്ഞാൽ ഇന്ന് ഞാൻ ഒറ്റക്കാണ്..
ജനൽ തുറന്ന് ഉള്ളിലേക്ക് കയ്യിട്ട് ഞാൻ താക്കോൽ എടുത്തു…
ഉമ്മറത്തെ ലൈറ്റ് തെളിയിച്ച് വാതിൽ തുറക്കാൻ തുടങ്ങി…
പെട്ടന്നാണ് പുറകിൽ നിന്നും ആരോ വിളിച്ചത്…
“വിനൂ…”
ഞാൻ തിരിഞ്ഞ് നോക്കി.. ഒപ്പോസിറ്റ് വീട്ടിലെ രമണി ചേച്ചിയാണ്..
ഒരു ചെറിയ ഹൗസിംഗ് കോളനിയാണിത്..
എല്ലാവരും ആയി ഒന്നും അടുപ്പം ഇല്ലെങ്കിലും ഒന്ന് രണ്ട് വീടുകളിലുമായി നല്ല അടുപ്പം ഉണ്ട്.. അതിൽ ഒന്നാണ് നേരെ മുന്നിലുള്ള രമണി ചേച്ചിയുടെ വീട്..
ഞാൻ മുറ്റത്തേക്കിറങ്ങി.. രമണി ചേച്ചി റോഡ് മുറിച്ച് കടന്ന് ഗെയിറ്റ് വരെ വന്നിരുന്നു.. കയിൽ ഒരു പാത്രവും ഉണ്ട്…