പിന്നെ ഒന്നും പറയാൻ പോയില്ല.. ചാവി അവന്റെ കയ്യിൽ കൊടുത്ത് പുറകെ വണ്ടിയിൽ കയറി..
അവൻ വണ്ടി മുന്നോട്ടെടുത്തു…
“ഇനി പറ.. എന്താ സംഭവം..??”
അവൻ തല പിന്നിലേക്ക് ചെരിച്ച് ചോദിച്ചു…
“എടാ അത്.. ഇന്നലെ ഫോണിൽ ഒരു റോങ് നമ്പർ കോൾ വന്നു.. ഒരു പെൺകുട്ടി ആയിരുന്നു…”
“എന്നിട്ട്…” അവൻ അക്ഷമനായി ചോദിച്ചു…
ഞാൻ നടന്നതെല്ലാം ഇതുവരെ ഉള്ള കാര്യങ്ങൾ അവനോട് പറഞ്ഞു…
“എന്താ മോനെ ലവ് ആണോ..??”
“പോടാ.. ലവ് ഒന്നും അല്ല.. പിന്നെ ഒരു…”
“ആ.. ആ.. വാട്ട്സ്ആപ്പിൽ ഡിപി ഇല്ലാത്ത സ്ഥിതിക്ക് ആളുടെ മുഖം എങ്ങനെ കാണും…??”.
“അതാണ് പ്രശ്നം..”
“അല്ല സൗണ്ട് എങ്ങനെ ഉണ്ടായിരുന്നു..??”
“സൗണ്ട് കിടിലൻ ആയിരുന്നു…”
“നീ ഒരു ഫോട്ടോ അങ്ങ് ചോദിക്ക്…”
“പോടാ.. ആദ്യമേ ചാടി കയറി ഫോട്ടോ ആണോ ചോദിക്കുന്നത്…”
“എന്നാ നമ്പർ ഇങ്ങ് താ ഞാൻ ചോദിക്കാം.. കിട്ടിയാ രണ്ടാൾക്കും കാണാലോ.. ഏത്..??”
“അങ്ങനെ ഇപ്പൊ നീ ഒണ്ടാക്കണ്ട… ഇത് ഞാൻ ഡീല് ചെയ്തോളാം..”
“പൊന്നുമോനെ സൂക്ഷിച്ചോ.. വല്ല അവിഹിതമോ രണ്ടാം കെട്ടോ ഒക്കെ ആണെങ്കിൽ തലയിൽ ആകാതെ നോക്കിക്കോ..”
“കരിനാക്ക് വളക്കെല്ലടാ കരിങ്കണ്ണാ..”
“ഓ ഇപ്പൊ എന്റെ നാവിനാ കുറ്റം…”
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങൾ വീട്ടിൽ എത്തി…
വാതിൽ തുറന്ന് അകത്ത് കയറി..
ഞാൻ നേരെ സോഫയിൽ ഇരുന്നു..
നിതിൻ അകത്ത് പോയി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും ആയി വന്നു…
“ടാ വൈകുന്നേരം ഒന്ന് ലുലു വരെ പോവാം… നല്ല കളക്ഷൻ ഉണ്ടാവും.. സൺഡേ അല്ലേ…”
നിതിൻ ആണ് പറഞ്ഞത്…