“എന്നാ ഒരു മീൻ വറുത്തത് കൂടി എടുക്കാം ല്ലെ..”
“ഓകെ…”
അങ്ങനെ ഓർഡർ ചെയ്ത ഫുഡ് ഒക്കെ വന്നു.. ഞാനും നിതിനും ആസ്വദിച്ച് തന്നെ കഴിക്കാനും തുടങ്ങി…
പെട്ടന്നാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്..
ഞാൻ വളരെ പാട് പെട്ട് ഇടത് കൈ വച്ച് പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു…
പ്രതീക്ഷിച്ച പോലെ തന്നെ അവളുടെ മെസ്സേജ് ആയിരുന്നു…
അറിയാതെ തന്നെ എന്റെ മുഖത്ത് ഒരു ആനന്ദ പുഞ്ചിരി വിടർന്നു…
അത് കണ്ടതും നിതിൻ ചോദിച്ചു…
“എന്താടാ.. ലോട്ടറി അടിച്ചാ..??”
“അതെന്താ നീ അങ്ങനെ ചോദിച്ചത്..??”
“അല്ല മുഖത്തെ വോൾട്ടേജ് കണ്ടിട്ട് ചോദിച്ചതാ..”
“അതൊന്നും അല്ല.. ഒരു കാര്യം ഉണ്ട്.. ഞാൻ പറയാം പോകുമ്പോ…”
ഞാൻ അവളുടെ ചാറ്റ് ഓപ്പൺ ആക്കി…
“പേരൊക്കെ കൊള്ളാം.. പക്ഷേ ജാടയില്ല എന്ന് പറഞ്ഞതിന്റെ അർത്ഥം എനിക്ക് ജാടയുണ്ട് എന്നാണോ..??”
ഇതായിരുന്നു അവളുടെ മെസേജ്..
വീണ്ടും എന്ത് മറുപടി കൊടുക്കണം എന്നറിയില്ല..
ഏതായാലും അവള് ഓൺലൈൻ ഇല്ലായിരുന്നു…
എന്ത് മറുപടി കൊടുക്കാം എന്ന് ആലോചിച്ച് തന്നെ ഞാൻ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നു…
“അങ്ങനെയല്ല… പേര് ചോദിച്ചിട്ട് പറഞ്ഞില്ലല്ലോ.. അതോണ്ട് പറഞ്ഞതാ…”
രണ്ടും കൽപ്പിച്ച് അത് തന്നെ ടൈപ്പ് ചെയ്ത് അയച്ചു..
മുൻപ് ഇങ്ങനെ പരിചയം ഇല്ലാത്ത പെൺകുട്ടികളോട് ചാറ്റ് ചെയ്ത് പരിചയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് നന്നായി മനസ്സിലാകുന്നുണ്ട് …
എന്നാലും ഞാൻ ആരോടാണെന്ന് കരുതിയാണ് ഈ ചാറ്റുന്നത് എന്ന് ഒരു ഐഡിയയും ഇല്ല…
അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് പൈസയും കൊടുത്ത് ഞങൾ തിരിച്ച് പോകാൻ ഇറങ്ങി..
“നീ ചാവി താ.. വണ്ടി ഞാൻ എടുക്കാം..”
നിതിൻ ആണ് പറഞ്ഞത്..
“അതെന്താ നിനക്ക് എപൊഴും വല്ല്യ മടിയാണല്ലോ ഇപ്പൊ എന്ത് പറ്റി…”
“അത് നിനക്ക് കഥ പറയാൻ ഉള്ളതല്ലേ..പിന്നിലിരുന്ന് പറയുന്നതാ സുഖം…”
“കഥയോ.. എന്ത് കഥ..??”
“നിന്റെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി മോനെ നീ വണ്ടീൽ കയറ്…”