എടുത്ത് നോക്കിയപ്പോൾ അവളായിരുന്നു..”എന്തിനാ എന്റെ പേര് അറിയുന്നത്..??”
അയ്യോ എന്ത് മറുപടി കൊടുക്കും..??
കോഴി ആകുന്നുണ്ടോ..?? ഏയ് ഇല്ല…
“വെറുതെ അറിയാലോ..”
രണ്ടും കൽപ്പിച്ച് മറുപടി കൊടുത്തു…
അവള് ഓൺലൈൻ ഉണ്ട്.. പക്ഷേ മെസ്സേജ് നോക്കുന്നില്ല…
അവളുടെ ചാറ്റിൽ നിന്ന് വേഗം ബാക്ക് അടിച്ചു..
ഇനി അഥവാ അവള് മെസ്സേജ് അയച്ചിട്ട് അപ്പോ തന്നെ നോക്കിയാ മോശം അല്ലേ..
കുറച്ച് ഗ്യാപ്പ് ഇട്ട് പയ്യെ നോക്കാം…
അവള് ടൈപ്പ് ചെയ്യാൻ തുടങ്ങി…
എന്തോ വല്ലാത്ത ഒരു ടെൻഷൻ..
“ആദ്യം ചേട്ടന്റെ പേര് പറ…”
ഹാവൂ ഞാൻ വിചാരിച്ച പോലെ തെറി പറഞ്ഞ് ബ്ലോക്ക് ചെയ്തില്ല…
ആള് കുറച്ച് ഓപ്പൺ മൈൻഡ് ആണെന്ന് തോന്നുന്നു…
എന്ത് റിപ്ലേ അയക്കും…
“ഞാൻ എന്തായാലും ജാഡ ഇടുന്നില്ല.. എന്റെ പേര് വിനോദ്…”
അവള് ഇപ്പോഴും ഓൺലൈൻ ഉണ്ട്…
പക്ഷേ മെസ്സേജ് നോക്കുന്നില്ല…
ഞാൻ നേരെ ഓരോരുത്തരുടെ സ്റ്റാറ്റസ് നോക്കാൻ തുടങ്ങി…
ഏകദേശം ഒരു രണ്ട് മിനിറ്റ് ആവാർ ആയിട്ടും റിപ്ലേ ഇല്ലല്ലോ…
നോക്കിയപ്പോൾ അവള് ഓൺലൈൻ ഇല്ല..
മെസേജ് നോക്കിയിട്ടും ഇല്ല…
ആ എന്തായാലും നോക്കുമ്പോ നോക്കട്ടെ..
ഞാൻ വണ്ടി എടുക്കാൻ പോയതും നിതിൻ അകത്തൂന്ന് ഇറങ്ങി വന്നു..
“നീ പോയില്ലേ..??”
“ഇല്ലെടാ ഒരു കോൾ വന്നു..”
അവനോട് തൽക്കാലം ഒരു കള്ളം പറഞ്ഞു… പിന്നെ പറയാം എന്ന് വച്ചു…
“എന്നാ നിക്ക് ഞാനും വരാം…”
അവൻ വീട് പൂട്ടി എന്റെ കൂടെ ബൈക്കിൽ വന്ന കയറി…
അങ്ങനെ ഞങ്ങൾ നേരെ അടുത്ത ജങ്ഷനിൽ ഉള്ള ചന്ദ്രേട്ടന്റെ ഹോട്ടലിലേക്ക് വിട്ടു…
✴️✴️✴️✴️✴️✴️✴️✴️✴️✴️
ഈ ഏരിയയിലെ ഏറ്റവും വൃത്തിയുള്ളതും ന്വാമായതും ആയ ഹോട്ടൽ ആണ് ചന്ദ്രൻ ചേട്ടന്റെ…