“ഞാൻ ഒന്ന് പോയി കിടക്കട്ടെ… നല്ല ക്ഷീണം…”
“നീ ഇപ്പൊ കിടക്കാൻ പോവാണോ..??”
“ആഹ്.. എന്തേ..??”
“അല്ല.. നമുക്ക് പുറത്തൊക്കെ ഒന്ന് പോയാലോ..??”
“പോടാ.. ഞാൻ ഇന്നലെ രാത്രി മുഴുവൻ ഉറങ്ങിയിട്ടില്ല…”
“ഓ എന്നാ പോയി ഉറങ്ങ്..”
അവൻ നേരെ എഴുന്നേറ്റ് റൂമിലേക്ക് പോയി…
ഞാൻ സോഫയിൽ തന്നെ ഇരുന്നു…
ഫോൺ എടുത്ത് നോക്കിയപ്പോൾ അവളുടെ മെസ്സേജ് ഒന്നും ഇല്ല…
അങ്ങനെ ടിവി യും കണ്ട് ഇടക്ക് ഫോണിലും നോക്കി ഞാൻ അവിടെ തന്നെ ഇരുന്നു….
✴️✴️✴️✴️✴️✴️✴️✴️✴️✴️
ഒരു ഉച്ച ഒക്കെ ആയപ്പോൾ ആണ് വയറ്റിൽ നിന്നും വിളി വന്നത്.. വേറെ ആരുടെയും അല്ല.. വിശപ്പിന്റെ വിളി…
ഒന്നും ഉണ്ടാക്കിയിട്ടില്ല.. അല്ലെങ്കിലും അത് പതിവില്ല…
വലിയ അടുക്കള ഒക്കെ ഉണ്ട്.. അത്യാവശ്യം സൗകര്യങ്ങളും ഉണ്ട് പക്ഷെ പാചകം ചെയ്യുന്നത് വളരെ വിരളമായി ആണ്..
മിക്ക സമയങ്ങളിലും ഓർഡർ ചെയ്യാറാണ് പതിവ്…
ഇന്ന് പുറത്ത് പോകാൻ ആണ് പ്ലാൻ..
നിതിൻ എനീക്കുവോ ആവോ..??
ഞാൻ നേരെ റൂമിലേക്ക് പോയി അവനെ വിളിച്ചു…
“ടാ എഴുന്നേൽക്ക്…”
അവൻ ഒന്ന് മുക്കി മൂളി വീണ്ടും തിരിഞ്ഞ് കിടന്നു…
“ടാ വാ ഫൂഡ് കഴിക്കാൻ പോവാം..”
“നീ ഓർഡർ ചെയ്.. ഇനിയിപ്പോ പുറത്ത് പോണ്ടെ….”
അവൻ തിരിഞ്ഞ് കിടന്നു കൊണ്ട് പറഞ്ഞു…
“അതിനിപ്പോ എന്താ..?? വാടാ ഒന്ന് പുറത്തൊക്കെ പോയിട്ട് വരാം…”
“നീ ചെല്ല് എന്നാ… എനിക്കുള്ളത് പാർസൽ വാങ്ങിച്ചോ…”
“പോടാ മടിയാ.. നീ പട്ടിണി കിടന്നോ..”
അവനോട് തമാശക്ക് അങ്ങനെ പറഞ്ഞു എങ്കിലും ഞാൻ പുറത്ത് പോകാൻ തന്നെ തീരുമാനിച്ചിരുന്നു…
അങ്ങനെ ഒരു പാൻറ് എടുത്തിട്ട് ഞാൻ വണ്ടിയുടെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി…