ശക്തമായി അലറി നേരെ ബോധം അറ്റു നിലത്തേക്ക് വീണു….
അതെ സമയത്തു തന്നെ ആണ് അലറിയുള്ള ശബ്ദം കേട്ട് നേഴ്സ് ആദിത്യൻ്റെ എടുത്തോട്ട് വരുന്നത് …..
വന്നപ്പോൾ കാണുന്നത് നിലത്തു ബോധം ഇല്ലാതെ കിടക്കുന്ന ആദിത്യനെ
നേഴ്സ് വേഗം തന്നെ ഡോക്ടറെ വിളിച്ചു ….
ഡോക്ടർ വന്ന് വീണ്ടും ആദിത്യൻൻ്റെ ബിപിയും പൾസും ചെക്ക് ചെയ്തു …
വീണ്ടും ആദിയെ ഒബ്സെർവഷനിൽ കിടത്തി
ഒരുമണിക്കൂറിനു ശേഷം
ആദി വീണ്ടും എന്തോ കണ്ടു പേടിച്ച പോലെ എഴുനേറ്റു
ചുറ്റും നോക്കി ….
ദൂരെ ഒരു കസേരയിൽ നേഴ്സ് ഇരിക്കുന്നത് കണ്ടു ….
ആദി പതിയെ ബെഡിൽ നിന്നും എഴുനേറ്റു
ചുറ്റുപാടും കണ്ടതോടെ താൻ ഹോസ്പിറ്റലിൽ ആണ് ഉള്ളതെന്ന് ആദിക്ക് മനസിലായി
എന്നാലും താൻ എങ്ങനെ ഇവിടെ എത്തി എന്നു മാത്രം ആദിക്ക് മനസിലായില്ല ….
ആദി എഴുന്നേറ്റത് കണ്ട നേഴ്സ് വേഗം തന്നെ ആദിയുടെ അടുത്തൊട്ട് ചെന്ന് …
ബെഡിൽ ഇരിക്കാനും ഡോക്ടർ ഇപ്പൊ വരുമെന്നും പറഞ്ഞു ….
ആദി അത് കേട്ടതോടെ വീണ്ടും ബെഡിൽ തന്നെ ഇരുന്നു …
കുറച്ചു സമയത്തിനുള്ളിൽ തന്നെ ഡോക്ടർ ആദിയെ പരിശോദിക്കാൻ വന്നു….
എല്ലാം നോർമൽ…… ഇപ്പൊ ആദിക്ക് ഒരുകുഴപ്പവും ഇല്ല ….
ഡോക്ടർ ആദിയോട് സംസാരിച്ചു തുടങ്ങി…..
ആദിത്യൻ അതാണെല്ലേ പേര്
അതെ ഡോക്ടർ ….. പക്ഷെ ഡോക്ടർക്ക് എങ്ങനെ എൻ്റെ പേരു അറിയാം ….
അത് തൻ്റെ പേഴ്സിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ കണ്ടിരുന്നു ….ഇവിടെ തന്നെ കൊണ്ടുവന്നപ്പോൾ തൻ്റെ ജീൻസിൽ ഉണ്ടായിരുന്നു …..
ഡോക്ടർ എനിക്ക് എന്താ പറ്റിയത് ഒന്നും ഓർമ വരുന്നില്ല ….. അവസാന ഓർമ ഞാൻ വെള്ളത്തിൽ വീണതും
കല്ലിൽ തല ഇടിച്ചതും ആണ് … അന്നേരം തന്നെ മരിച്ചെന്ന ഞാൻ വിചാരിച്ചത് ….
ഇത് കേട്ടതോടെ ഡോക്ടർ ആകെ ആശയകുഴപ്പത്തിൽ ആയി ……
ഡോക്ടർ ആദിത്യനോട് ചോദിച്ചു …..
ആദി …… തനിക്ക് ഒരു ചെറിയ ആക്സിഡൻറ്റ് പറ്റിയതാണ് ഇവിടെ ഡൽഹിയിൽ …..
ഇന്ന് പുലർച്ച …. ആരോ വിളിച്ചുപറഞ്ഞിട്ട്……
തന്നെ ആംബുലൻസിൽ ആണ് ഇങ്ങോട്ട് കൊണ്ടുവന്നത് …
ഇതെല്ലാം കേട്ട ആദിത്യനും ആശയക്കുഴപ്പത്തിൽ ആയി ….
ഡോക്ടർ എന്തൊക്കെയാ ഈ പറയുന്നേ ……