പ്രണയരാഗം 2 [Romantic idiot]

Posted by

അക്കുവിനെ നോക്കുന്നത് ആണെന്ന് എനിക്ക് മനസിലായി.

ഐഷ : ചേട്ടാ അക്കു എവിടെ?

രാവിലെ വിളിച്ചു എഴുന്നേൽപ്പിച്ചതിന് അവനു ഒരു പണി കൊടുകാം എന്നു തീരുമാനിച്ചു.

ഞാൻ : അവൻ പാർക്കിംഗ് ഏരിയയിൽ ഉണ്ട്. അവിടെ ഏതോ പെണ്ണിനായി സംസാരിക്കുകയാണ്.

ഞാൻ പറഞ്ഞു കഴിഞ്ഞതും ആക്കുവും നന്ദുവും ഹാളിലേക്ക് കയറി വന്നു. ഞാൻ ഐഷയുമായി സംസാരിക്കുന്നത് കണ്ടപ്പോൾ അവൻ ഒരു വളിച്ച ചിരി ചിരിച്ചു.

നിന്റെ ചിരി ഇപ്പോൾ നില്കും മോനെ ഞാൻ മനസ്സിൽ പറഞ്ഞു. അവൻ അങ്ങനെ ചിരിക്കുന്നത് കണ്ടപ്പോൾ ഐഷക്കു ഞാൻ പറഞ്ഞത് സത്യം അന്നെന്നു തോന്നി.

ആക്കുവും നന്ദുവും എന്റെ അടുത്ത് എത്തി. നന്ദു ഐഷയോട് ഹായ് പറഞ്ഞു അവൾ തിരിച്ചും പറഞ്ഞു.

അക്കു അവളോട് എന്തോ പറയാൻ വന്നതും അവൾ ദേഷ്യത്തിൽ ചവിട്ടി കുത്തി അവിടെ നിന്നും പോയി.

അക്കു ഇവിടെ എന്താ സംഭവിച്ചത് എന്ന് അറിയാതെ കണ്ണും മിഴിച്ചു നില്കുവാണ്. ഞാൻ അപ്പോൾ ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ എന്തോ പറഞ്ഞു എന്ന് അവനു മനസിലായി.

എടാ സമദ്രോഹി എന്ന് എന്നെ വിളിച്ച് അവൻ ഐഷയുടെ പുറകെ പോയി.
അവൻ പോയി കഴിഞ്ഞപ്പോൾ നന്ദു എന്റെ അടുത്ത് ചോദിച്ചു. എടാ നീ എന്താ അവളുടെ അടുത്ത് പറഞ്ഞത്.

ഞാൻ : സിംപിൾ അവൾ അവൻ എവിടെ എന്നു ചോദിച്ചു. ഞാൻ ഒരു പെണ്ണിനോട് സംസാരിച്ചു നില്കുവാണ് എന്നു പറഞ്ഞു.

നന്ദു : അപ്പോൾ അവന്റെ ഇന്നത്തെ കാര്യം തീരുമാനമായി. അവളോട്‌ സൊള്ളാൻ നേരത്തെ വന്നതാ പാവം.

അത് കേട്ട് ഞാൻ ചിരിച്ചു. ഐഷ ഭയങ്കര പൊസ്സസ്സീവ് ആണ്. അവൾ ഇവിടെ അവനെ വെയിറ്റ് ചെയുമ്പോൾ അവൻ വേറെ ഒരു പെണ്ണിനോട് സംസാരിച്ചു നില്കുവാനാണ് എന്ന് പറഞ്ഞാൽ ബാക്കി ഊഹിക്കാമല്ലോ പുകില്.

ഇന്ന് അവളോട്‌ സൊള്ളാൻ വന്ന അവന് ഇന്നത്തെ ദിവസം മുഴുവനും പുറകെ നടന്നാലെ ഈ പ്രശ്നം തീരു.

നന്ദു : നീ എന്തിനാടാ അവനോടു ഇത് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *