നന്ദി…
മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ഇവിടെ വന്ന്
നോക്കുക. നിർദ്ദേശങ്ങളും അഡ്വാൻസും
ഉണ്ടാവും…
നിർദ്ദേശങ്ങളടങ്ങുന്ന ഇതു പോലെയുള്ള
കടലാസുകൾ ശ്രദ്ധിച്ച് വായിച്ച ശേഷം താഴെ
വലത് കോൺ കീറിക്കളഞ്ഞ് തിരികെ വെക്കുക..
കംപ്യൂട്ടറിൽ പ്രിന്റെടുത്തതാണ്…
സിദ്ധാർത്ഥൻ ഒന്നുകൂടി ചുറ്റും നോക്കി.. എന്നിട്ട്
ആ കടലാസിന്റെ കോണ് കീറിക്കളഞ്ഞു…
തിരികെ വെച്ച്, ഇഷ്ടിക പഴയ പോലെ
ചുമരിലേക്ക് തിരുകി…
മൂന്ന് ദിവസം കഴിഞ്ഞ് കിട്ടാൻ സിദ്ധാർത്ഥൻ
വെമ്പൽ കൊണ്ടു… ആ ദിവസങ്ങളിൽ
മറ്റെന്തിനെക്കുറിച്ചെങ്കിലും അവൻ ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്…
ആരുമറിയാതെ അത്തരമൊരു കൃത്യം ചെയ്യാനുള്ള അവസരം അവനെ ത്രസിപ്പിച്ച് തുടങ്ങിയിരുന്നു…
ഇത്തവണ ഇഷ്ടിക ഇളക്കി മാറ്റുമ്പോൾ
സിദ്ധാർത്ഥന്റെ കൈ ചെറുതായി വിറച്ചിരുന്നു…
ബ്രൗൺ പേപ്പർ കൊണ്ടുള്ള ഒരു വലിയ കവർ…
അവൻ ധൃതിയിൽ അത് തുറന്നു…
അഞ്ഞൂറ് രൂപയുടെ നാല് കെട്ടുകൾ…
പിന്നെ കയ്യിൽ തടഞ്ഞത് നാല് വലിയ
ഫോട്ടോകളാണ്…
ഭാഗ്യം, തനിക്ക് പരിചയമുള്ള ആരുമല്ല…
ക്ലീൻ ഷേവ് ചെയ്ത, കോലൻ മുടിയുള്ള,
വെളുത്ത ഒരു ചെറുപ്പക്കാരൻ.. നല്ല ഉയരമുള്ള
സുന്ദരൻ.. ടൈയ്യൊക്കെ കെട്ടിയുള്ള ഫോർമൽ
വേഷത്തിലുള്ള ഫോട്ടോകളാണ് രണ്ടെണ്ണം…
ഓഫീസിൽ നിന്നിറങ്ങുമ്പോ എടുത്തവയാണെന്ന്
തോന്നുന്നു.. മറ്റ് രണ്ട് ഫോട്ടോകൾ ബാഡ്മിന്റൺ
കളിച്ചുകൊണ്ടിരിക്കുമ്പൊ എടുത്തവയാണ്…
കയ്യില്ലാത്ത ബനിയനും ട്രാക് സൂട്ടുമാണ് അതിലെ
വേഷം… കഴുത്തിന് ചുറ്റും ഒരു സ്വർണ്ണമാലയും
കാണാം…
ദീപക് രാജ്
26 -വയസ്സ്
ജോലി -ജനറൽ മാനേജർ മോട്ടൽ ഒയാസിസ്
താമസം – സ്കൈ ബ്ലൂ അപ്പാർട്ട്മെന്റ്സ്
കാർ – ബ്ലാക്ക് ഫോർഡ് ഐക്കൺ