“ കംപ്യൂട്ടർ ഗ്രാഫിക്ക് ഡിസൈനർ ചെയ്ത്
കൊണ്ടിരിക്കുകയാണ്.”
“കൊള്ളാം നല്ല ജോലിയാണ് , ഒരു പാട് തൊഴിൽ സാധ്യത ഉള്ള ജോലിയാണ്” അയാൾ വീണ്ടും അവന്റെ കയ്യിലെ മോതിരത്തിലേക്ക് നോക്കി…
പിന്നെ ഒന്ന് മടിച്ചിട്ട് ചോദിച്ചു, “ആ മോതിരം ഒന്ന് കാണിക്കാമോ…?”
സിദ്ധാർത്ഥൻ കൈ വീണ്ടും നീട്ടി…
അയാൾ അവന്റെ വിരലിലെ മോതിരം പരിശോധിച്ചു… “ഇതെവിടുന്നാണ്…?”
“അച്ഛൻ തന്നതാണ്. ചോള രാജാകുടുംബത്തിന്റെ ആയിരുന്നു… വളരെ പഴയതാണ്…. ഇട്ടതിന് ശേഷം ഊരിയിട്ടേ ഇല്ല….” സിദ്ധാർത്ഥൻ
തെല്ലൊരഭിമാനത്തോടെ പറഞ്ഞു….
“തന്റെ അച്ഛനിതെവിടുന്നു കിട്ടി?”
“അച്ഛന് ഒരു ആർട്ട് ഡീലർ കൊടുത്തതാണ് ”
“ആർട്ട് ഡീലറോ? എന്ന് വെച്ചാൽ?”
“ഈ പെയ്ന്റിംഗ്, കരകൗശല വസ്തുക്കൾ പുരാവസ്തുക്കൾ ഒക്കെ വാങ്ങുകയും
വില്ക്കുകയും ചെയ്യുക, എക്സിബിഷൻ സംഘടിപ്പിക്കുക, പുതിയ ആർട്ടിസ്റ്റുകളെ
പരിചയപ്പെടുത്തുക…”
അയൾ ഒരു നിമഷത്തെ മൗനത്തിന് ശേഷം വീണ്ടും ചോദിച്ചു ,
തന്റെ വീട്ടിൽ ആരൊക്കൊയുണ്ട്…?
“അച്ഛനും അമ്മയും ഞാനും മാത്രം. താങ്കളുടെ…?”
അയാൾ അതിനുത്തരം പറഞ്ഞില്ല. സംഭാഷണം മുറിച്ച് മുഖം കുനിച്ചിരുന്നു…
സിദ്ധാർത്ഥൻ അയാളോട് പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.. പക്ഷേ അയാളുടെ ഓഫർ അവന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു….
അവനത് ഓർക്കാതിരിക്കാൻ ശ്രമിച്ചു…
പക്ഷെ കഴിഞ്ഞില്ല. ‘ആരെയായിരിക്കും..?
എങ്ങിനെയായിരിക്കും..? ചോദിച്ച് നോക്കാം…
മദ്ധ്യവയസ്കൻ അപ്പോഴും താഴേക്ക് നോക്കി ഇരിക്കുകയായിരുന്നു…
‘ചിലപ്പൊ അത് ഒരു തമാശയായിരിക്കും.’ സിദ്ധാർത്ഥൻ വിചാരിച്ചു. ‘പക്ഷേ അയാൾ ഗൗരവമായാണല്ലോ അത് പറഞ്ഞത്. ഒരു കാഞ്ചി വലിച്ചാൽ മാത്രം മതി… ഇരുപത് ലക്ഷം രൂപ…
അയാൾ പറഞ്ഞപോലെ ഒരു പരിചയവുമില്ലാത്ത ഒരാളെ ആർക്കും സംശയിക്കാനും സാധിക്കില്ല..’
അതിനെക്കുറിച്ച് സിദ്ധാർത്ഥൻ കാര്യമായി ചിന്തിച്ചു തുടങ്ങിയത് അവനെത്തന്നെ അത്ഭുതപ്പെടുത്തി…
ട്രെയിൻ അപ്പോഴും പാഞ്ഞുകൊണ്ടിരുന്നു…