അയാൾ ഒന്നും മിണ്ടിയില്ല…
അവൻ ചോദ്യം ആവർത്തിച്ചു…
“വിട്ട് കളാ” അയാൾ കൈ കൊണ്ട് ആംഗ്യം കാട്ടിയിട്ട് പറഞ്ഞു…
സിദ്ധാർത്ഥന് അരിശം കൂടി. ” എന്തായാലും ഒന്ന്
പറയ് , എന്താണ് താങ്കളുടെ പ്രശ്നം…!”
മദ്ധ്യവയസ്കൻ ഒരു നിമിഷം സിദ്ധാർത്ഥനെ സൂക്ഷിച്ച് നോക്കിയ ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു, “ഒരാളെ കൊല്ലാൻ.”
ഒരു തമാശ കേട്ട പോലെ സിദ്ധാർത്ഥൻ പുഞ്ചിരിച്ചു…….
“ങും? പറ്റുമോ?”
“ആരെയാണ് കൊല്ലേണ്ടത്?” സിദ്ധാർത്ഥൻ പുഞ്ചിരിച്ച് കൊണ്ട് തന്നെ ചോദിച്ചു…
എന്റെ ജീവിതം നശിപ്പിച്ച ഒരാളെ…
“നിങ്ങളുടെ ശത്രുവിനെ ഞാനെന്തിനാ കൊല്ലുന്നത്…?”
“വെറുതേ വേണ്ട… ഇരുപത് ലക്ഷം രൂപ തരാം…
മദ്ധ്യവയസ്കൻ ഗൗരവമായി തന്നെ പറഞ്ഞു…
“നിങ്ങൾക്ക് തന്നെ അത് ചെയ്താലെന്താ…?”
എന്നെ ആശ്രയിച്ച് ഒരുപാട് പേര് ജീവിക്കുന്നുണ്ട്…
എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരുടെ കാര്യം കഷ്ട്ടത്തിലാവും.. ഒരു പരിചയവുമില്ലാത്ത ഒരാളാണ് കൊല്ലുന്നതെങ്കിൽ ആർക്കും കണ്ട്
പിടിക്കാൻ സാധിക്കില്ല.. ഒരൊറ്റ കാഞ്ചി വലിച്ചാൽ മാത്രം മതി… പ്ലാൻ ഒക്കെ ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ട് , തെളിവൊന്നും ഉണ്ടാവില്ല..
“എന്താണ് താങ്കൾ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..?” സിദ്ധാർത്ഥൻ അയാളോട്
തിരിച്ച് ചോദിച്ചു…
“ഞാനൊരു കോൺട്രാക്ടറാണ്.” മദ്ധ്യവയസ്കൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു, “എന്താണ് തന്റെ പേര്…?”
“ഞാൻ സിദ്ധാർത്ഥൻ”
അവൻ കൈ കൊടുത്തു..
മദ്ധ്യവയസ്കൻ സിദ്ധാർത്ഥന്റെ കയ്യിലെ മോതിരം ശ്രദ്ധിച്ചു…
സിദ്ധാർത്ഥ് എന്ത് ചെയ്യുന്നു…?