മരണത്തിന്റെ തെളിവാണ്.) പിന്നെ നഗരത്തിലെ
ഹോട്ടൽ ബ്ലൂ മൂണിലേക്ക് പോവുക.. അവിടുത്തെ
പാർക്കിംഗ് ലോട്ടിൽ വണ്ടിയിട്ടിട്ട് റെസ്റ്റോറന്റിൽ
ചെന്ന് ഭക്ഷണം കഴിക്കുക…
ഹോട്ടലിൽ നിന്ന് വണ്ടിയെടുക്കാതെ വീട്ടിലേക്ക്
തിരികെ ടാക്സിയിൽ പോവുക.. വൈകുന്നേരം
ആറ് മണിക്ക് വീണ്ടും പമ്പ് ഹൗസിലെത്തിയാൽ
ബാക്കി പണം ലഭിക്കുന്നതാണ്….
സിദ്ധാർത്ഥൻ അത്രയും ധൃതിയിൽ വായിച്ച്
തീർത്തു…. പക്ഷേ തോക്ക്….?
‘ക്ലിക്ക് ശബ്ദം കേട്ട് സിദ്ധാർത്ഥൻ
ഞെട്ടിത്തിരിഞ്ഞു…. തന്റെ തലക്ക് നേരെ തോക്ക്
ചൂണ്ടിക്കൊണ്ട് നിൽക്കുന്ന ദീപക്……
എന്താണ് സംഭവിക്കുന്നതെന്ന് സിദ്ധാർത്ഥന്
മനസ്സിലാവുന്നതിന് മുമ്പേ ദീപക് അവന്റെ
നെറുകയിലേക്ക് വെടി വെച്ചു…. അവൻ തെറിച്ച്
കുഴിയിലേക്ക് വീണു….
ദീപക് സിദ്ധാർത്ഥന്റെ മോതിരം ഊരിയെടുത്തു…
വണ്ടിയിൽ, സിദ്ധാർത്ഥൻ കൊണ്ട് വന്നിരുന്ന
നോട്ട് കെട്ടുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തി. ബാക്കി
ഉണ്ടായിരുന്നു, പച്ചവെള്ളം നിറച്ച കുപ്പിയും
പഞ്ഞിയും കുഴിയിലേക്കിട്ടു…..
പിന്നീട് വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന്
ഒരു സിഗരറ്റിന് തീ കൊളുത്തി….
അപ്പോൾ മുഴുവൻ ദീപക്കിന്റെ മുഖത്ത് ഒരു
പുഞ്ചിരി ഉണ്ടായിരുന്നു… ഞാൻ എല്ലാം പ്ലാൻ
ചെയ്തിട്ടുണ്ട് മോനൊന്ന് കാഞ്ചി വലിച്ചാൽ
മാത്രം മതി എന്ന് ആഷ് കളർ കോട്ടിട്ട, കണ്ണട
വെച്ച, കൈയ്യിൽ ഗ്ലൗസിട്ട ഒരപരിചിതൻ തന്നോട് പറഞ്ഞപ്പോൾ,
മുപ്പത് ലക്ഷം രൂപ ഇത്ര എളുപ്പം കിട്ടുമെന്ന് താൻ വിചാരിച്ചിരുന്നില്ല….
അയാൾ നടന്ന് വരുന്നതിന്റെ കാൽപെരുമാറ്റം
ദീപക് കേട്ടു… റിയർവ്യൂ മിററിലൂടെ അയാൾ
തന്റെ അരികിലേക്ക് നടന്ന് വരുന്നത് അവൻ
കണ്ടു..
” ഇനി മോൻ ആ തോക്ക് ഇങ്ങ് തന്ന്
വണ്ടിയും കൊണ്ട് പൊയ്ക്കോളൂ…. ബാക്കി
പണം ഞാൻ പറഞ്ഞ സ്ഥലത്ത് ഇരിപ്പുണ്ട്….”
“ഇനി നമ്മൾ തമ്മിൽ കാണില്ല ഇത് അവസാന
കൂടിക്കാഴ്ചയാണ് ”
അയാൾ പറഞ്ഞ് നിർത്തി തന്റെ ഗ്ലൗസിട്ട കൈ ദീപക്കിന്റെ നേർക്ക് നീട്ടി….
ദീപക് തോക്ക് അയാളുടെ കൈയ്യിൽ വെച്ച്