സാധിക്കില്ല”
“എന്താണ് താങ്കൾ പറയുന്നത് എനിക്ക് ഒന്നും
മനസ്സിലാവുന്നില്ല?”
ദീപക് അയാളോട് തിരിച്ച് ചോദിച്ചു..
“മോൻ എന്റെ കൂടെ നിൽക്കും എന്ന് ഉറപ്പ്
തരുകയാണെങ്കിൽ മുപ്പത് ലക്ഷം രൂപ ഞാൻ
മോന് തരും.. പ്ലാനിങ്ങും പറഞ്ഞ് തരാം… അലോചിച്ച് നാളെ പറഞ്ഞാൽ മതി”
അതും പറഞ്ഞ് അയാൾ
എഴുന്നേറ്റ് നടന്ന് നീങ്ങുന്നതിന് ഇടയിൽ
തിരിഞ്ഞ് കൊണ്ട് ദീപക്കിനെ നോക്കി പറഞ്ഞു…
“ഞാൻ നാളെ രാവിലെ ഇവിടെയുണ്ടാകും
സമ്മതമാണെങ്കിൽ നമുക്ക് വീണ്ടും കാണാം ”
അതും പറഞ്ഞ് അയാൾ നടന്ന് നീങ്ങി…
മുപ്പത് ലക്ഷം രൂപ മോന് ഞാൻ തരും, ദീപക്കിന്റെ
മനസ്സിൽ അയാളുടെ ആ വാചകം ഇരമ്പി
കൊണ്ടേയിരുന്നു…
പിറ്റേന്ന് രാവിലെ ഒരു ഉറച്ച തീരുമാനത്തോടെയാണ് ദീപക് സെൻറർ
പാർക്കിലേക്ക് വന്നത്..
അപ്പോൾ ആ മരച്ചുവട്ടിൽ അയാൾ ഇരിക്കുന്നുണ്ടായിരുന്നു…
ദീപക് അയാളുടെ അടുത്തേക്ക് ചെന്നു…
അങ്കിൾ അവൻ മെല്ലെ വിളിച്ചു …
എനിക്ക് അറിയാമായിരുന്നു മോൻ വരും എന്ന്, കാരണം മോൻ നല്ലവനാണ്… എന്നെ പോലെയുള്ളവരുടെ സങ്കടം മോന് മനസിലാക്കാൻ കഴിയും…
അയാൾ പറഞ്ഞ് നിർത്തി…
ഞാൻ തീരുമാനിച്ചു അങ്കിളിന്റെ
ഈ ജോലി ഏറ്റെടുക്കുവാൻ ,
അങ്കിൾ പ്ലാനിംഗും ബാക്കി കാര്യങ്ങളും പറയ്… ദീപക് ഗൗരവത്തിൽ അയാളോട് പറഞ്ഞു…
“മോന്റെ കൈയ്യിൽ വേറെ പഴയ വണ്ടി വല്ലതും.
ഉണ്ടോ ” അയാൾ ദീപക്കിനോട് ചോദിച്ചു…
“ഉണ്ട് ഒരു ചുവന്ന റ്റാറ്റ സുമോ ”
പിന്നീട് അയാൾ ദീപക്കിനോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി , അതിന് ശേഷം
ഇറങ്ങി പോകുമ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു…
“ബാക്കി പത്ത് ലക്ഷം താൻ കൃത്യം നിർവ്വഹിച്ച്
വരുമ്പോൾ ഈ മരത്തിന്റെ ചുവട്ടിൽ ഒരു കല്ലിന്റെ അടിയിൽ ഉണ്ടായിരിക്കും.. അതും പറഞ്ഞ് അയാൾ നടന്ന് നീങ്ങി…
**********