വെക്കുക…
സിദ്ധാർത്ഥൻ വീണ്ടും വീണ്ടും അത് വായിച്ചിട്ട്
പ്രിന്റ് ഔട്ടിന്റെ കോണ് കീറി തിരികെ ഇഷ്ടികക്ക്
പിന്നിൽ വെച്ചു…
***********
അപ്പോൾ അങ്ങ് ദൂരെ സെൻറർ പാർക്കിൽ
രാവിലെ നടക്കാൻ ഇറങ്ങിയ ദീപക് രാജ് , തല
കറങ്ങി വീണ ആ മദ്ധ്യവയസ്ക്കനെ പിടിച്ച്
എഴുന്നേൽപിച്ച് അവിടെയുള്ള മരച്ചുവട്ടിൽ
ഇരുത്തി…
” എന്താണ് സംഭവിച്ചത് , ദീപക്
അയാളോട് ചോദിച്ചു ”
തല കറങ്ങി വീണതാ,
സാരമില്ല പ്രഷറിന്റെ അസുഖം ഉണ്ട് പിന്നെ
ഷുഗറും കൂട്ടിന് പല പേരിലുള്ള അസുഖങ്ങൾ
വേറെയും മോന് ബുദ്ധിമുട്ടായോ ക്ഷമിക്കണം
കേട്ടോ…
“ഏയ് ഒരു ബുദ്ധി മുട്ടും ഇല്ല അങ്കിളിന്റെ
ആരെയെങ്കിലും വിളിക്കുകയോ മറ്റോ
ചെയ്യണോ “ദീപക്ക് തിരിച്ച് അയാളോട് ചോദിച്ചു…
അതിനുത്തരം അയാളുടെ കണ്ണുകളിൽ നിന്നും
രണ്ട് തുള്ളി കണ്ണീരായിരിന്നു…
എന്താ അങ്കിൾ എന്തിനാ
കരയുന്നത് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ
എന്നോട് പറയൂ…
ദീപക് അയാളോട് ആവശ്യപ്പെട്ടു…
“മോന് കുറച്ച് നേരം എന്റെ അടുത്ത് ഇരിക്കാമോ”
അതിനെന്താ ഇരിക്കാം,
അതും പറഞ്ഞ് ദീപക്ക് അയാളുടെ അടുത്ത്
ഇരുന്നു…
ദീപക്കിന്റെ കൈ പിടിച്ച് അയാൾ
തന്റെ ഗ്ലൗസിട്ട കൈകൾ കൊണ്ട് അവന്റെ
കൈകൾ തലോടികൊണ്ടിരുന്നു…
ഇപ്പോൾ അവൻ ഉണ്ടായിരുന്നെങ്കിൽ മോന്റെ അത്ര ഉണ്ടാകുമായിരുന്നു…
” ആര് “ദീപക്ക് തിരിച്ച് ചോദിച്ചു…
എന്റെ മകൻ… അയാളെന്റെ മകനെ കൊന്നില്ലായിരുന്നുവെങ്കിൽ, ഇപ്പൊ
അവൻ മോന്റെയത്ര വലുതാകുമായിരുന്നു….
മദ്ധ്യവയസ്കൻ പറഞ്ഞത് കേട്ട് ദീപക്ക്
തരിച്ചിരുന്നു..
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….