വെള്ളരിപ്രാവ്‌ 2 [ആദു]

Posted by

അവിടെ ഒരു സൽക്കാരം ഉണ്ട്. ഞാൻ ഇറങ്ങിയപ്പോ കിച്ചുവും വരുന്നുണ്ട് എന്ന് പറഞ്ഞു. അവൻ വണ്ടി എടുത്തിട്ടില്ലായിരുന്നു. അങ്ങിനെ അവനെയും കൂട്ടി ഞാൻ ഇറങ്ങി എന്റെ വീട്ടിലോട്ട് പോകുന്ന വഴിയിൽ തന്നെയാണ് അവന്റെയും വീട്. ജലനിധി ഒരു വയലിന് അപ്പുറമാണ് സ്ഥിതിചെയ്യുന്നേ. വയലിലൂടെയുള്ള മൺപാത റോഡിലൂടെ വേണം അവിടേക്ക് പോവാൻ.റോഡാണെങ്കിൽ കഷ്ട്ടിച്ചു ഒരു കാറിനു പോകനുള്ള ദൂരമേ ഒള്ളു. ഞാൻ വണ്ടി ഓടിക്കുന്നതിന്റെ ഇടയിലാണ് ബൈക്കിന്റെ ഉള്ളിന്ന് ഒരു ചങ്ങല തറയിലൂടെ വലിക്കുമ്പോഴുള്ള ശബ്ദം കേട്ടത് ഞാൻ വണ്ടി നിർത്തി തായെക്ക് നോക്കി.
ഞാൻ : മൈര് ബൈക്കിന്റെ ചെയിൻ അഴിഞ്ഞു.
കിച്ചു : അടിപൊളി… ഇനി എന്ന ചെയ്യും
ഞാൻ : വാ.. ഇറങ് നോക്കാം
ഞാനും അവനും ബൈക്കിൽ നിന്ന് ഇറങ്ങി നോക്കി.
ചെയിന് റിമ്മിന്റെയും സ്റ്റാറിന്റെയും ഇടയിൽ കുടുങ്ങി കിടക്കുവാണ്. അത് കിട്ടണേ ടയർ അയിക്കണം. അത് അയിക്കാനുള്ള ടൂൾസ് വണ്ടിയിൽ ഇല്ലതാനും. എന്തു ചെയ്യുന്ന് ആലോചിച്ചപ്പോഴാണ് കിച്ചു അവന്റെ ഫ്രണ്ട് ഒരു മെക്കാനിക്ക് ഉണ്ട് വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞു.
അവൻ ഫോണെടുത്തവിളിച്ചു കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു ഫോൺ വെച്ചു.
കിച്ചു : അവൻ വരാമെന്നുപറഞ്ഞിട്ടുണ്ട് . ഒരു 20 മിനുട്ട് വെയിറ്റ് ചെയ്യേണ്ടിവരും
ഞാൻ : ആ വെയിറ്റ് ചെയ്യാം അല്ലാതെ ഇപ്പൊ വഴിഇല്ലല്ലോ.
അങ്ങിനെ ഞങ്ങൾ മെക്കാനിക് ഫ്രണ്ടിനെ കാത്തുനിൽക്കാൻ തീരുമാനിച്ചു. ഒരു അഞ്ചുമിനിറ്റ് കയിഞ്ഞില്ല ഒരു ബ്ലാക്ക് BMW ഞങ്ങൾക്ക് നേരെ പൊടിയും പാറിപ്പിച്ചു വന്നു. എന്റെ ബൈക്ക് റോഡിനു സൈഡിലായതോണ്ട് ആ വാഹനം അതിലൂടെ കടന്നു പോകൻ പറ്റില്ല. അതിനു പോകണേ എന്റെ വണ്ടി വയലിലേക്ക് ഇറക്കേണ്ടി വരും. അത് ഞങ്ങളുടെ അടുത്ത് വന്നു നിന്നു. കീ… കീ… നല്ല ഉച്ചത്തിൽ തന്നെ ഹോണടിച്ചു. ഞാൻ വണ്ടി പരമാവധി ചെരിച്ചു കൊടുത്തു. പക്ഷെ പോകൻ കയ്യാത്ത അവസ്ഥയാണ്. അത് പിന്നെയും ഹോൺ മുഴക്കി. അവസാനം ആ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി.ആളെ കണ്ടു ഞാൻ ഞെട്ടി…..
ഇത്രേം ഭംഗിയുള്ള പെണ്ണോ. വർണിക്കാൻ കൈയാത്തത്ര സൗന്ദര്യം. വട്ടമുഗം, നല്ല വെളുത്ത നിറവും കാറ്റിൽ പാറി പറക്കുന്ന നല്ല നീളമുള്ള മുടിയും. ഒരു ഷർട്ടും പാന്റുമാണ് വേഷം. പെണ്ണ് കുറച്ചധികം മോഡേൺആണ്. കണ്ടിട്ട് ഒരു 17യൊ 18ഓ വയസ്സുണ്ടാവും.
അവൾ കാറിൽ നിന്നും ഇറങ്ങി നേരെ ഞങ്ങളുടെ നേരെ വന്നു ചീറി.
അവൾ : എടുത്തു മാറ്റഡോ തന്റെ പീറ വണ്ടി.
സംഗതി ആൾ ലൂക്കൊക്കെ ഉണ്ടെങ്കിലും ആ പറഞ്ഞത് എനിക്ക് പിടിച്ചില്ല. സംഗതി ചെക്കൻ നമുക്ക് ഒരു പണി തന്നു എന്നുള്ളതൊക്കെ ശരി തന്നെ. പക്ഷെ അവനെ കൊച്ചാക്കുന്നതൊന്നും എനിക്ക് പിടിക്കൂല.
ഞാൻ : അതെ ഈ എടൊ പൊടോ എന്നുള്ള വിളിയൊന്നുംവേണ്ട. വണ്ടിയുടെ ചെയിൻ അഴിഞ്ഞിരിക്കുവാ. ശരിയാക്കാൻ ആൾ ഇപ്പൊ വരും. കുറച്ചു നേരം വെയിറ്റ് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *