വെള്ളരിപ്രാവ് 2
VellariPravu Part 2 | Author : Aadhu | Previous Part
കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് നന്ദി. പിന്നെ ഇതൊരു സാങ്കല്പിക കഥ മാത്രം ആണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. കമ്പി മാത്രം പ്രധീക്ഷിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനൊള്ളു.. ഉണ്ടാവാം…….. ഉണ്ടാവാതിരിക്കാം….
രാവിലെ അലാറം അടിച്ചത് കേട്ടിട്ടാണ് ഞാൻ ഉണർന്നത്. പത്താം ക്ലാസ് മുതൽക്കേ ബോക്സിങ്ങും മാർഷ്യൽ ആർട്സും പ്രാക്റ്റീസ് ചെയ്യുന്നത് കൊണ്ട് രാവിലെ എഴുനേൽക്കുന്നത് ഒരു ശീലമായി. കോഴിക്കോടിന്ന് പോരുന്നതിന്റെ രണ്ടു ദിവസം മുന്നേ തന്നെ ക്ലബ്ബിൽ റിജോയിൻ ചെയ്യാൻ വേണ്ടി വിവേകേട്ടനെ വിളിച്ചു പറഞ്ഞിരുന്നു. ഞാൻ എഴുനേറ്റു ബാത്‌റൂമിൽ പോയി പ്രഭാതകൃത്യങ്ങൾ തീർത്തു നേരെ റൂമിൽ നിന്നും ഇറങ്ങി. എന്റെ മാതാജിയും ചെറിയമ്മയും നേരത്തെ തന്നെ എഴുന്നേറ്റിട്ടുണ്ട്. രണ്ടുപേരും അടുക്കളയിൽ രാവിലത്തേക്കുള്ള പാചകത്തിലാണ്. ഞാൻ നേരെ അടുക്കളയേലേക്ക് കയറി ചെന്നു.
ഞാൻ : .. ഗുഡ് മോർണിംഗ് അമ്മ. ഗുഡ്മോർണിംഗ് ചെറിയമ്മേ..
ഞാൻ രണ്ടുപേരെയും നോക്കി പറഞ്ഞു.
രണ്ടു പേരും എന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കി ഒരു ചിരി പാസാക്കി.
എന്നെ കണ്ടപാടെ അമ്മ.. സ്ഥിരം ക്ളീഷേ ഡയലോഗ് അടിച്ചു
‘ആ നീ എഴുന്നേറ്റോ. ഞാൻ വിളിക്കാൻ വരാൻ നിക്കായിരുന്നു.
ഞാൻ :ആ ഏതായാലും അമ്മയുടെ സമയം ലാഭം കിട്ടിയല്ലോ..
അമ്മ : ഓ… എന്റെ പുന്നാര മോനെക്കൊണ്ട് ആകെയുള്ള ഒരു ഗുണം ഈ രാവിലെ എഴുനേൽക്കുന്നതാ. വേറെ ഒരുത്തിയാണേ ഭൂമി മറിച്ചിട്ടാലെന്താ ഇല്ലങ്കിലെന്താ മൂട്ടിൽ വെയിൽ തട്ടിയാൽ കൂടി എഴുനേൽക്കൂല
വേണ്ടായിരുന്നു… മാതാജി കത്തിക്കേറാണ് വെളുപ്പാന്കാലത്തന്നെ.
ഞാൻ :ഓ ശരി മാഡം.. എനിക്കുള്ള വെള്ളം എവിടെ.
ഇതെല്ലാം ചിരിച്ചോണ്ട് കേട്ട് നിന്നിരുന്ന ചെറിയമ്മയാണ് എന്റെ ചോദ്യത്തിന് മറുപടി നൽകിയത്.
ചെറിയമ്മ :അച്ചു ദേ…
എന്നും പറഞ്ഞു ഒരു കപ്പ് ഇളം ചൂട് വെള്ളം എനിക്ക് തന്നു.
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്… അല്ല അത് അമ്മ തന്നെയാണ് ശീലിപ്പിച്ചതും. ഈ പ്രൊഫസർ ആൾ ഒരു പുലിയാണെ..