എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]

Posted by

എന്റെഅമ്മുകുട്ടിക്ക്  7

Ente Ammukkuttikku Part 7 | Author : JithuPrevious Parts

 

വേഗം റെഡിയായി ഞാൻ ഗുരുവായൂരുള്ള മൊബൈൽ
ഷോപ്പിലേക്കാണ് പോയത്. അവിടെ പോയി അന്നൊക്കെ
നോക്കിയയുടെ ഫോൺ ആണ് കുടുതലും ഉള്ളത്. ഇന്നത്തെപോലെ ടച്
ഫോൺ ഒന്നും അന്ന് ഇല്ല. നോക്കിയയയുടെ c2 ഫോൺ ആണ് ഞാൻ
അവൾക്കുവേണ്ടി വാങ്ങിയത് . അതും വാങ്ങി ഞാൻ
ഗുരുവായൂരോകെ ചുമ്മാ ഒന്ന് കറങ്ങി വൈകിട്ടോടു കൂടിയാണ്
പിന്നെ വിട്ടിൽ വന്നത്. വിട്ടിൽ എത്തിക്കഴിഞ്ഞു ഞാൻ ഫോൺ
അവിടെ വെച്ചു പിന്നെ കളിക്കുന്ന സ്ഥലത്തേക്ക് പോയി കളിക്കാൻ
കൂടില്ലേലും ചുമ്മാ അവിടെ പോയിരിക്കും . അതിനിടക്ക് അമ്മു ഒന്ന്
വിളിച്ചു എന്നെ കൂട്ടുകാർ കൂടെ ഉള്ളോണ്ട് ഞാൻ ഫോൺ
എടുത്തില്ല. പിന്നെ ഒരു 6 മണികഴിഞ്ഞപ്പോൾ ആണ് ഞാൻ
വീട്ടിൽപോകുന്നെ. പതിവുപോലെ ഞാൻ കയറിച്ചെല്ലുമ്പോൾ അച്ഛൻ
ഉമ്മറത്തന്നെ ഇരുപ്പുണ്ട് .“””””ഡാ നിനക്ക് കുറച്ചു നേരത്തെ വന്നാൽ എന്താ? അച്ഛൻ
കസേരയിൽനിന്നും എണീറ്റുകൊണ്ട് പറഞ്ഞു…..
ഞാൻ കളിക്കുന്നിടത്തു കുറച്ചുനേരം ഇരുന്നു അച്ഛാ അതാ നേരം
വൈകിയെ എന്താ എന്റെ അച്ഛന് വേണ്ടേ? … ഞാൻ കൊഞ്ചിക്കൊണ്ട്
ചോദിച്ചു
“””””അയ്യോ എനിക്കൊന്നും വേണ്ട ഞാൻ ഇവിടെ ഒറ്റക്കല്ല
അതുകൊണ്ട് പറഞ്ഞതാ.. അച്ഛൻ മുഗം തിരിച്ചോണ്ട് പറഞ്ഞു
“”””അങ്ങനെ പറയല്ലെടോ നമുക്കു ഇ ബോറടിമാറ്റാൻ ഒരു മരുമോളെ
നോക്കിയാലോ? ഞാൻ അച്ഛന്റെ മുന്നിൽ തിണ്ണയിൽ ഇരുന്നോണ്ട്
ചോദിച്ചു ….
“”””””ആാാ ഇ ഇടയായി ഞാൻ ശ്രെദ്ധിക്കുന്നുണ്ട് മരുമകളെ കൊണ്ട്
വരാനുള്ള തിരക്ക് അച്ഛൻ ചിരിച്ചോണ്ട് പറഞ്ഞു..
അയ്യടാ എനിക്കു വേണ്ടിട്ടല്ല ഇങ്ങക്ക് ഞാൻ പുറത്തുപോയാൽ ഒരു
കമ്പനിയാകും പിന്നെ വീട്ടിലെ പണിയെടുക്കാൻ ഒരാളും ആകും
അതുകൊണ്ട് പറഞ്ഞതാ ഞാൻ തിണ്ണയിൽ നീ നിന്നും എണീറ്റോണ്ട് പറഞ്ഞു..
“”””””അങ്ങനെ എന്റെ മകൻ അച്ഛന് സഹായം ചെയ്യണ്ടാട്ടാ അയ്യടാ
എന്താ അവന്റെ സഹായം അച്ഛൻ പുച്ഛത്തോടെ പറഞ്ഞു..
“””””അങ്ങനെ പറയല്ലേ അച്ഛാ എനിക്കും ഒരു കൂട്ടുവേണ്ടേ ഞാൻ
അച്ഛനെ ബാകിൽനിന്നും കെട്ടിപിടിച്ചോണ്ടു പറഞ്ഞു.
“”””””മാറെടാ ചെക്കാ വിയർപ്പു നാറുന്നു അച്ഛൻ എന്നെ
തള്ളിമാറ്റികൊണ്ട് പറഞ്ഞു…
“””””മ്മ്മ് എന്നാൽ ഞാൻ കുളിച്ചിട്ട് വരാം ഇങ്ങള് ഞാൻ പറഞ്ഞ
കാര്യം ആലോചിക്ക്… അതും പറഞ്ഞു ഞാൻ റൂമിലോട്ടു
കയറിപ്പോയി

( ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞാൻ അച്ഛനെ
ഇങ്ങളെന്നൊക്കെ വിളിക്കുന്നെന്നു. അമ്മ മരിച്ചതിനു ശേഷം അച്ഛനും
ഞാനും വലിയ കമ്പനിയാണ് ഒരു കൂട്ടുകാരെ പോലെ.

Leave a Reply

Your email address will not be published. Required fields are marked *