“പിന്നെ… ഏത് ഡിപ്പാർട്മെന്റാണ്…?” സുൽഫത്ത് തന്നെയാണ് ചോദിച്ചത്.
“അറിഞ്ഞൂടാ… സീ…സീനി…സീനിയറാണ്..” അവൻ വിക്കി വിക്കിയാണ് പറഞ്ഞത്.
“ഹോ.. അത് ശെരി… ചേച്ചിമാരോടാണ് പ്രിയം..” അൽത്താഫ് വീണ്ടും അവരെ കളിയാക്കി കൊണ്ട് പറഞ്ഞു.
“അൽത്താഫെ… നല്ല ബോറാണ് ട്ടോ..” നിത്യ പറഞ്ഞു..
“ഉവ്വ് മേടം..” അൽത്താഫ് തമാശിച്ചു
“നിങ്ങൾ പറ… അതിന് ഞങ്ങൾ എന്താ വേണ്ടേ…” നിത്യ അവരെ നോക്കി ചോദിച്ചു.
“കൂട്ടി കൊടുക്കേണ്ടി വരും…അല്ലെ..?” അൽത്താഫ് വീണ്ടും അവരെ നോക്കി കളിയാക്കി..
“ഡാ… മൈരാ.. നിന്നോട് ഞാൻ കുറെ നേരായി പറയുന്നു… ഇനി നീ എൻറെ കയ്യിന്ന് വാങ്ങിക്കും…” സുൽഫത്ത് സീറ്റിൽ നിന്നും എഴുന്നേറ്റ് അൽത്താഫിനെ ചൂണ്ടി കൊണ്ട് പറഞ്ഞു, എന്നിട്ട് അവിടെ തന്നെ ഇരുന്നു. അത് കേട്ട് ആ പയ്യന്മാർ പേടിച്ച് സുൽഫത്തിനെ നോക്കി. അവളുടെ വായിൽ നിന്നും ‘മൈരേ’ എന്ന വാക്ക് കേട്ട് അവർ രണ്ടു പേരും കോരിത്തരിച്ചു.
“ഡാ… നിങ്ങൾ പറ…” സുൽഫത്ത് ശാന്തമായി പറഞ്ഞു.
“സെറ്റാക്കി തരാൻ പറ്റോ..?” പയ്യൻ തല കുമ്പിട്ട് തന്നെ ചോദിച്ചു..
“മ്മ്.. അപ്പൊ അതാണ് കാര്യം… അതിനാണ് അവിടെ കിടന്ന് പരുങ്ങിയത്..അല്ലെ..?” നിത്യ അവരോട് ചിരിച്ച് കൊണ്ട് ചോദിച്ചു. പക്ഷെ അവര് ഒന്നും മറുപടി പറഞ്ഞില്ല.
“ഇങ്ങനെ നാണം കുണുങ്ങി നിന്നാൽ എങ്ങനാ… ഇഷ്ട്ടപെട്ട പെണ്ണിനോട് ഇഷ്ട്ടാന്ന് പോയി പറയുന്നത്.. ഇതൊക്കെ ഇച്ചിരി ധൈര്യമൊക്കെ ഉള്ളവർക്കേ നടക്കൂ…” ഇത്രയും നേരം അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന അർജുനാണ് പറഞ്ഞത്.
അത് വരെ തല താഴ്ത്തിയിരുന്നിരുന്ന മറ്റേ പയ്യൻ തലയുയർത്തി അർജുനെ നോക്കി. അർജുൻ വീണ്ടും സംസാരിച്ചു.
“ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ ഒരു കാര്യവും നടക്കില്ല… എന്ത് കാര്യവും വാ തുറന്ന് പറയണം..”
“അർജുനേട്ടാ… അവൻ സംസാരിക്കാൻ കഴിയില്ല… ഊമയാണ്..” അത് കേട്ട് എല്ലാവരും ഞെട്ടി. അത് വരെ ഊള കൗണ്ടർ അടിച്ചിരുന്ന അൽത്താഫിനെ വരെ നടുക്കി.
“ഹോ… സോറി…” അർജുൻ ക്ഷമാപണം നടത്തി.
“ആരാന്നറിയാതെ ഞങ്ങൾ എങ്ങനാ ഹെൽപ്പ്ചെയ്യുന്നെ…?” സുൽഫത്ത് പയ്യനെ നോക്കി ചോദിച്ചു.
അത് കേട്ട് മിണ്ടാൻ കഴിയാത്ത പയ്യൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഗാല്ലറി തുറന്ന് അതിൽ നിന്നും ഒരു ഫോട്ടോ ഓപ്പൺ ചെയ്ത് ഫോൺ ടേബിളിൽ വെച്ചു, അർജുൻ നേരെ നീട്ടി..അർജുൻ ഫോൺ എടുത്ത് നോക്കി.