വാർത്തകളിലും ഇയാളെ അറിയുന്നവർ ബന്ധപെടുക എന്ന് പരസ്യം കൊടുത്തു.ഇത് എങ്ങനെ ഈ കേസ് തെളിയിക്കും കൊലയാളിയെ എങ്ങനെ പിടിക്കും എന്നാലോജിച് തലയിൽ നിന്നും പുക വന്നിരിക്കുമ്പോഴാണ് കൊലയാളി വിളിച്ച ദിവസങ്ങളും മാസവും ശ്രദ്ധയിൽ പെട്ടത്. അതിൽ നിന്നും കൊലയാളി ഒരു മാസത്തെ ഇടവേളയിലാണ് കൊല ചെയ്യുന്നതെന്നും കൂടാതെ ഇനി ചിലപ്പോ 7 കൊലകൾ കൂടെ ചെയ്യാൻ സാധ്യത ഉണ്ടെന്നും മനസ്സിലായി. കാരണം കൊലയാളി വിളിച്ച ഡേറ്റ് നോക്കിയാൽ മനസ്സിലാവും. ആത്യം വിളിച്ചത് ജനുവരി 10, രണ്ടാമത് വിളിച്ചത് ഫെബ്രുവരി 9, അവസാനമായി വിളിച്ചത് മാർച്ച് 8., എന്നിങ്ങനെ ക്രമത്തിൽ ആയിരുന്നു.അത്കൊണ്ടാണ് ഇങ്ങനെ ഒരു നിഗമനത്തിൽ എത്തിച്ചത്. പക്ഷേ ഇതുവരെ എന്തിനാണ് കൊലചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കൂടാതെ കൊലയാളിക്ക് സ്ഥിരമായി ഒരു സ്ഥലം ഇല്ലാത്തത്കൊണ്ട് അതികം തലവേദനയായിരുന്നു ഈ കേസ്.ഇതിനൊക്കെ പുറമെ കൊലയാളിയുടെ കൂടെ ഇവർ എങ്ങനെ പോകുന്നു.അല്ലെങ്കിൽ കൊലയാളി ഒരു ദേഹോബദ്രവം പോലും ഉണ്ടാകാതെ എങ്ങനെ കൊണ്ടുപോകുന്നു എന്നതും വ്യക്തമല്ല..
തുടരും……..
തുടരും……..