പാതിരാ കൊല [Bossxo]

Posted by

ഇന്ത്യയിൽ അല്ലായിരിന്നു ലൊക്കേഷൻ കാണിച്ചിരുന്നത് .പക്ഷേ പിന്നീടുള്ള വിശദമായ അന്നെഷണത്തിൽ അയാൾ വിളിച്ച ഫോൺ പല പല ലൊക്കേഷൻ ആണ് കാണിച്ചിരുന്നത് അപ്പോ മനസ്സിലായി അയാൾ ip proofing ചെയ്തതാണ് എന്ന്. അത് തെളിഞ്ഞതോടെ ഫോൺ ട്രാക്ക് ചെയ്ത് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചു ഒരു തെളിവുകളും ഇല്ലാതിരുന്നത്കൊണ്ട് കേസ് വേഗം അവസാനിപ്പിച്ചു.

ദിവസങ്ങൾ കടന്നുപോയി ഫെബ്രുവരി -9 രാവിലെ പോലീസ് ആസ്ഥാനത്തേക്ക് വീണ്ടും അയാളുടെ കാൾ വന്നു പഴയത് പോലെ വേറെ ഒരു ആളൊഴിഞ്ഞ കെട്ടിടത്തിൽ ബോഡി ഉണ്ട് എന്ന്. അതിന്റെ കൂടെ അയാൾ പറഞ്ഞത് ഞാൻ ഇനിയും കൊലപാതകം ചെയ്യും നിന്നെക്കൊണ്ടൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്നായിരുന്നു. അയാൾ പറഞ്ഞ സ്ഥലത്ത് ചെന്നപ്പോൾ മുൻപ് കൊല്ലപ്പെട്ട ആളുടെ അതെ മോഡലിൽ ഇയാളും കൊല്ലപ്പെട്ടിരിക്കുന്നു. കൈന്റെയും കാലിന്റെയും നരമ്പുകൾ മുറിച്ച നിലയിൽ ഹൃദയം മൂർച്ചയുള്ള എന്തോ കൊണ്ട് തുരന്നെടുത്തിരുന്നു.വായയിൽ തുണി കുതിച്ചിരിക്കി വച്ചിരുന്നു.

അയാള് അവസാനം പറഞ്ഞ വാക്കുകളിൽ പൊലീസിന് ഇതൊരു സീരിയൽ കില്ലർ ആണെന്ന് മനസ്സിലായി പക്ഷേ ഇനിയും എത്രപേർ അല്ലെങ്കിൽ എന്താണ് കൊലചെയുനതിനുള്ള കാരണം ഇതൊന്നും കണ്ടെത്താൻ ഒരു തെളിവുകളോ തുമ്പോ ഉണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർക്ക് മുൻപ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനുണ്ടായിരുന്നില്ല. രണ്ടാമത്തെ കൊലചെയ്യപ്പെട്ട വെക്തി ഒരു അധ്യാപകനായിരുന്നു. ഇതൊരു സീരിയൽ കില്ലിംഗ് ആണെന്ന് മനസ്സിലാക്കിയ പോലീസ് അന്നെഷണം ഊർചിതമാകുകയും. SP യുടെ നേതിർത്തത്തിൽ അന്നെഷണം തുടങ്ങി.

ആദ്യം നടന്ന കൊല തെളിവുകളൊന്നും ഇല്ലാതിരുന്നത്കൊണ്ട് കാര്യമായ അന്നെഷണമൊന്നും ഉണ്ടായിരുന്നില്ല. ഒന്നാമതായി കൊലചെയ്യപ്പെട്ട വെക്തി ഒരു ദുശീലമോ പരസ്ത്രീ ബന്ധമോ ഉണ്ടായിരുന്ന ആളല്ല. അയാൾക്ക് ഭാര്യയും മകനും മാത്രമാണ് ഉള്ളത്.അയാളുടെ അച്ഛനെയും അമ്മയും വൃദ്ധസദനത്തിൽ ആണെന്ന് മനസായിലായി. ഇയാൾ മരണപെട്ടതിന് ശേഷവും അവർ അവിടെത്തന്നെയാണ്. അവരെ പോയി കണ്ടപ്പോൾ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി മകനാണ് കൊണ്ടാക്കിയത് എന്ന് മനസ്സിലായി.
രണ്ടാമത് കൊലചെയ്യപ്പെട്ട ആളുടെ വീട്ടിൽ ഭാര്യയും 3 ആൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്.അയാളുടെ ബാക്കി ഉള്ളവരെ കുറിച് ചോദിച്ചപ്പോൾ പറഞ്ഞത് അയാളുടെ നാട്ടിലാണ് എല്ലാവരും എന്നാണ്. എല്ലാവരുമായിട് നല്ല അടുപ്പത്തിലായിരുനെന്നും ആയുമായിട് ഒരു പ്രശ്നമില്ല എന്നും പറഞ്ഞു. എങ്ങനെ അനേഷിച്ചിട്ടും മരിച്ച രണ്ടു പേർ തമ്മിലും ഒരു ബന്ധവുമില്ല രണ്ടും രണ്ട് മേഖലയിൽ ഉള്ളവർ. പോരാത്തതിന് ശത്രു എന്ന് പറയാൻ ഒരു മരുന്നിനു പോലും ആരുമില്ല. കൊലയാളിയിലേക്ക് ഉള്ള ദൂരം കൂടുന്നതല്ലാതെ കുറയുന്നുണ്ടായിരുന്നില്ല.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി അടുത്ത മാസം അതായത് മാർച്ച്‌ -8 തിയതി വീണ്ടും രാവിലെ ഫോൺ വന്നു. പഴയതുപോലെ ആളൊഴിഞ്ഞൊരു പഴയ ഫാക്ടറിയിൽ ബോഡി ഉണ്ട് എന്നായിരുന്നു. എല്ലാ കൊലകളും ഒരേ രൂപത്തിലും ഭാവത്തിലുമാണ് ചെയുന്നത്. ഇയാളൊരു ബാച്ചിലർ ആയിരുന്നു കൂടാതെ ഇയാളൊരു ഗള്ഫുകാരനായിരുന്നു. ഇയാളുടെ ബോഡി മോർച്ചറിയിൽ സൂക്ഷിച്ചു കാരണം ഏറ്റുവാങ്ങാൻ ആരും വന്നില്ല. അത്കൊണ്ട് പത്രത്തിലും

Leave a Reply

Your email address will not be published. Required fields are marked *