പാതിരാ കൊല
Paathira Kola | Author : Bossxo
ഇതെന്റെ ആദ്യ കഥയാണ് തെറ്റുണ്ടെങ്കിൽ ഷെമികണം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാൻ മറക്കരുത്…..ഇതൊരു സൈക്കോ കില്ലറുടെ കഥയാണ്. എന്റെ ആദ്യത്തെ കൈകടത്തലാണ് ഈ മേഖലയിലേക്ക്. എങ്ങനെ ഉണ്ടാകും എന്ന് പറയാൻ പറ്റില്ല. അപ്പൊ നമുക്ക് തുടങ്ങിയാലോ…
ഒരു ദിവസം രാവിലെ പോലീസ് ആസ്ഥാനത്തേ ലാൻഫോണിലേക്ക് ഒരു അനോണിമസ് കാൾ വരുകയാണ്.അന്നൊരു പുതിയ വർഷത്തിലെ ആത്യമാസത്തിലെ അതായത് ജനുവരി 10 തിയ്യതി ആയിരുന്നു.
നഗരത്തിലെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ ഒരു കൊലപാതകം നടന്നിട്ടുണ്ട് എന്ന് മാത്രം പറഞ്ഞിട് ആ ഫോൺ കാൾ കട്ട് ആയി. പൊതുവെ ഇതുപോലെ പല കാളുകളും വരുന്നതും ചിലതൊക്കെ പ്രാങ്ക് കാൾ ആകാറുമുണ്ട്. പക്ഷേ അത് അത്തരത്തിലുള്ള കാൾ അല്ലായിരുന്നു. ആ ഇന്ഫോമെർ പറഞ്ഞ സ്ഥലത്ത് പോയപ്പോൾ കാണാൻ കഴിഞ്ഞത് കൈന്റെയും കാലിന്റെയും നരമ്പുകൾ കട്ട് ചെയ്ത നിലയിൽ കൂടാതെ ഹൃദയം ഒരു മൂർച്ചയുള്ള എന്തോ ഒന്ന് ഉബയോഗിച് തുരന്നെടുത്ത നിലയിലുള്ള ശവശരീരമായിരുന്നു. വായയിൽ തുണി തിരുകിയിട്ടുണ്ടായിരുന്നു. ആ ബോഡി തെളിവെടുപ്പിന് ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
ഓഫിസിൽ തിരിച് എത്തിയ കുറച്ചു സമയത്തിന് ശേഷം വീണ്ടും കാൾ വന്നു. അയാൾ പറഞ്ഞത് ഇപ്പൊ മനസ്സിലായില്ലേ പറഞ്ഞത് സത്യമാണ് എന്ന്. ഇനി ഒരു സത്യംകൂടെ ഞാനാണ് ആ കൊലയാളി. അതും പറഞ് അയാള് വീണ്ടും കാൾ കട്ട് ചെയ്തു.
കൊലചെയ്യപ്പെട്ട പെട്ട ആളെ കുറിച് അനേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഒരു സാധാരണ രീതിയിലുള്ള ബിസ്സിനെസ്സ് കാരൻ അതിലപ്പുറമായി അയാളെ കൊല്ലാൻ പാകത്തിലുള്ള ശത്രുക്കൾ ആരുംതന്നെ ഇല്ല . പക്ഷേ അതോടൊപ്പം തന്നെ കൊലചെയ്യപ്പെട്ട വ്യക്തിയുടെ ബോഡിയിൽ നിന്ന് ഒരു ഫിംഗർ പ്രിന്റ് പോലും കിട്ടിയില്ല കൂടാതെ ദേഹോബദ്രവം ഉണ്ടായിട്ടുമില്ല.കൈ കാലുകൾ കെട്ടി വച്ചിട്ടുമുണ്ടായിരുനെന്നും കൊല ചെയ്ത ശേഷം കെട്ടഴിച്ചു വിട്ടതാണെന്നും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞു . ഓഫീസിലേക്ക് വന്ന ഫോൺ കാൾ നോക്കിയപ്പോൾ ഒരു നെറ്റ് ഫോണിൽ നിന്ന് വന്നതാണ്.അത്