Love Or Hate 07
Author : Rahul RK | Previous Parts
(തുടരുന്നു….)”ദൈവമേ ശ്വാസം ഇല്ലാലോ… ഇവള് തട്ടിപ്പോയോ..??”ഷൈൻ വെപ്രാളത്തോടെ ചുറ്റും നോക്കി…
ആരെ എങ്കിലും വിളിച്ച് കൊണ്ടുവന്നലോ…
വേണ്ട….
ഫസ്റ്റ് ഐഡുകളെ പറ്റി ഒന്നും ഷൈനിന് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല…
എന്നാലും പറഞ്ഞും കണ്ടും കേട്ട അറിവ് വെച്ച് ഷൈൻ രണ്ടു കയ്യും ചേർത്ത് ദിയയുടെ നെഞ്ചില് അമർത്തി നോക്കി..
എന്നാൽ അതൊന്നും ഫലം കണ്ടില്ല.. ദിയ ഇപ്പോളും ബോധമറ്റ് കിടക്കുകയാണ്…
ഷൈനിന്റെ വെപ്രാളം വീണ്ടും അധികരിക്കുകയാണ് ഉണ്ടായത്.. പല പല ചിന്തകളും നിമിഷ നേരം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…
“ഈശോയെ ഇവൾക്ക് എന്തേലും പറ്റിയാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ…??”
പക്ഷേ പാഴാക്കി കളയാൻ സമയം ഒട്ടും ഇല്ല എന്ന് ഷൈനിന് നന്നായി അറിയാമായിരുന്നു…
അവസാനത്തെ അറ്റ കൈ തന്നെ പ്രയോഗിക്കാൻ ഷൈൻ തീരുമാനിച്ചു.. കൃത്രിമ ശ്വാസം കൊടുക്കുക….
എന്നാൽ ഷൈനിന് അതൊന്നും മുന്നേ പരിചയം ഇല്ലായിരുന്നു.. എങ്ങനെ ചെയ്യണം എന്നും അറിയില്ല.. പക്ഷേ സമയം പാഴാക്കുന്നത് അപകടം ആണെന്ന് അറിയാമായിരുന്നു…
ഷൈൻ ദിയയുടെ മുഖത്തോട് അടുത്തിരുന്നു.. എന്നിട്ട് വിറക്കുന്ന കൈകളോടെ ദിയയുടെ മേൽ ചുണ്ടും കീഴ് ചുണ്ടും പതിയെ വിടർത്തി…
ഷൈനിന്റെ ഹൃദയം പട പട മിടിക്കുന്നുണ്ടായിരുന്നു… ഷൈൻ രണ്ടും കൽപ്പിച്ച് ശ്വാസം ഒന്ന് വലിച്ചെടുത്തു..
എന്നിട്ട് മുഖം ദിയയുടെ മുഖത്തോട് ചേർത്ത് വച്ച് അവളുടെ ചുണ്ടുകളിലേക്ക് ചുണ്ടു ചേർത്തു…
ഷൈൻ ദിയയുടെ വായിലേക്ക് തന്റെ ശ്വാസം പകർന്ന് നൽകാൻ ആരംഭിച്ചു…
എത്ര നേരം അത് തുടർന്നു എന്നറിയില്ല.. എന്നാൽ ഭയത്തിനും അപ്പുറം മറ്റെന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ പടരുന്നത് ഷൈനിന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു….
ചുണ്ടുകൾ തമ്മിൽ വേർപെടുത്താൻ ഷൈനിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. എന്നാൽ ശക്തമായി ഉള്ള ഒരു തള്ളൽ ആണ് ഷൈനിനെ സ്വബോധത്തിൽ തിരിച്ച് എത്തിച്ചത്…
ദിയ ഷൈനിനെ തന്റെ ദേഹത്ത് നിന്ന് തള്ളി മാറ്റി.. എന്നിട്ട് അവള് നെഞ്ചില് കൈ വച്ച് ചുമക്കാൻ തുടങ്ങി…