വെള്ളരിപ്രാവ്‌ [ആദു]

Posted by

കേട്ട പാതി പെണ്ണ് വണ്ടീന്ന് ഇറങ്ങി ഓടി… 😂
.. വണ്ടി വന്ന ശബ്ദം കേട്ട് അമ്മയും പാറുവും മുത്തശ്ശിയും എല്ലാം അപ്പോഴത്തേക്കും വീടിന്റെ ഉമ്മറത്തു എത്തിയിരുന്നു. ജാനു ഓടി എത്തിയത് അവരുടെ മുമ്പിലേക്കായിരുന്നു
പാറു :എന്റെ സുന്ദരിക്കോത ഇങ് എത്തിയോ… വാ വാ വാ…
ജാനു :കെട്ടിപിടിത്തത്തിനും ഉമ്മവെക്കലിനും ഒന്നും ഇപ്പൊ സമയല്ല്യ ഇക്ക് ഇപ്പൊ മുള്ളണം എന്നെ ബാത്‌റൂമിൽ കൊണ്ടോച്ചി…
ജാനൂന്റെ സംസാരം കേട്ട് അമ്മ മൂക്കത്തു വിരൽ വെച്ച് ചിരിക്കുന്നുണ്ട്. മുത്തശ്ശി പാറൂനോട് അവളെ ബാത്‌റൂമിൽ കൊണ്ടോവാൻ പറഞ്ഞു. മുത്തശ്ശി പറഞ്ഞതനുസരിച് അവൾ ജാനൂനെയും കൊണ്ട് ഉള്ളിലോട്ടു പോയി. ജാനു ആണെങ്കിൽ ഇപ്പൊ ചാടും എന്ന അവസ്ഥയിലും 😀😀.
ഞാൻ കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് കയറി എന്റെ കൂടെ ചെറിയമ്മയും കേറി അമ്മയെയും മുത്തശ്ശിയേയും കെട്ടിപിടിക്കലും ഉമ്മവെക്കലുമായ സ്നേഹ പ്രകടനവും വിശേഷം പറച്ചിലുമൊക്കെയായി വീട്ടിലേക്കു കയറി എല്ലാവരും.
————————————————————-
ഇപ്പൊ ഈ കണ്ടതൊന്നും നിങ്ങൾക്ക് മനസ്സിലായി കാണില്ല എന്ന് എനിക്ക് അറിയാം. ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം. ഞാൻ അശ്വിൻ മാധവ്. വീട് കൊച്ചി. അച്ഛൻ മാധവ് ദാസ് കൺസ്ട്രക്ഷൻ കമ്പനിയും ബിസിനസ്സും ആയി നടക്കുന്ന സ്നേഹം മാത്രം തരുന്ന മനുഷ്യൻ. അമ്മ രേഖ ലക്ഷ്മി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ. പിന്നെ എന്റെ കുട്ടിത്തേവാങ്ക് എന്റെ അനിയത്തി പാറു എന്ന പാർവതി. പത്തിൽ പഠിക്കുന്നു. മുത്തശ്ശി സരോജമ്മ. മുത്തശ്ശൻ എന്റെ ചെറുപ്പത്തിൽ മരിച്ചു.ചെറിയച്ഛൻ വിഘ്‌നേശ് ദാസ്‌. ദുബൈയിൽ ഞങ്ങളുടെ ബിസിനസ് നോക്കി നടത്തുന്നു.ചെറിയമ്മ രാധിക.ഇപ്പൊ ഇവിടെ ഒരുITകമ്പനിയിലേക്ക് ട്രാൻസ്ഫർ ആയിട്ടുണ്ട്.അവരുടെ മകൾ ജാനിയ എന്ന ജാനുട്ടി രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു ഇതാണ് എന്റെ കുഞ്ഞു ഫാമിലി.അപ്പൊ കഥയിലേക്ക് വരാം. നിങ്ങൾ ഇപ്പൊ ഈ കണ്ടത് ഞാനും എന്റെ ചെറിയമ്മയും ഒരു യാത്ര കയിഞ്ഞു വരുന്നതിന്റെ കാഴ്ച യാണ് വേറെ ഒന്നും അല്ല ചെറിയമ്മ ജോലി ചെയ്തിരുന്നിടുതിന്ന് ട്രാൻസ്ഫർ ആയി വരുന്നതാണ്. കൂടെ ഞാനും. അപ്പൊ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അവര് വരുന്നതിനു നീ എങ്ങിനെ അവരുടെ കൂടെ എന്നല്ലേ. പറയാം.. ഒരു രണ്ടു കൊല്ലം മുൻപാണ് ചെറിയമ്മക്ക് കോഴിക്കോട് ബ്രാഞ്ചിൽ ജോലി കിട്ടുന്നത് അന്ന് ഞാൻ പത്താം ക്ലാസ് പരീക്ഷ റിസൾട്ട്‌ അറിഞ്ഞ സന്ദോഷത്തിലായിരുന്നു. അത്യാവശ്യം പഠിച്ചിരുന്ന ഞാൻ നല്ല മാർക്കോടെ തന്നെ പാസായി അത് കൊണ്ട് തന്നെ എല്ലാവരും സന്ദോഷത്തിലായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ചെറിയമ്മ ആ കാര്യം കുടുംബത്തിൽ അവതരിപ്പിക്കുന്നത്. സംഗതി പുള്ളിക്കാരി കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം കൈഞ്ഞതാണെങ്കിലും ആകെ ഒരു വർഷമേ ജോലിക്ക് പോയിട്ടൊല്ലായിരുന്നു. ചെറിയച്ഛനും അവരും കോളേജ്

Leave a Reply

Your email address will not be published. Required fields are marked *