വെള്ളരിപ്രാവ്
VellariPravu | Author : Aadhu
ഹായ് എന്റെ പേര് ആദു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്. അത് എത്രത്തോളം വിജയകരമായിരിക്കും എന്ന് എനിക്ക് ഒരു അറിവും ഇല്ല .നിങ്ങളുടെ ഓരോ അഭിപ്രായങ്ങളായിരിക്കും എന്റെ കഥയുടെ മുൻപോട്ടുള്ള യാത്ര തീരുമാനിക്കുന്നത്. പിന്നെ ഇത് ഒരു പ്രണയ കഥയാണ്. അത് കൊണ്ട് തന്നെ കഥയിൽ എത്രത്തോളം കമ്പി വരും എന്ന് എനിക്ക് ഉറപ്പ് പറയാൻ സാധിക്കില്ല. കഥ എഴുതാൻ എന്നെ ആകർഷിച്ച എഴുത്തുകാരായ സാഗർജി,പ്രണയരാജ,അനുപമയുടെ കണ്ണൻ, NeNa, മാലാഖയുടെ കാമുകൻ എന്നിവരെ മനസ്സിൽ ധ്യാനിച്ചു തുടങ്ങുന്നു..
❤❤❤❤❤❤❤❤❤❤❤
ഡാ… ഡാ…. വീടെത്തി
ചെറിയമ്മയുടെ വിളികേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. എഴുന്നേറ്റു കാറിന്റെ മുന്നിലോട്ട് നോക്കി. ദേ നിക്കുന്നു ദി ഗ്രേറ്റ് മംഗലശ്ശേരി മാളിക എന്റെ കണ്മുന്നിൽ. എന്റെ വീട്. ഞാൻ ഒന്ന് ചിരിച്ചു ഒരു ദീർഘ ശ്വാസം വലിച്ചു വിട്ടു. ചെറിയമ്മയെ നോക്കി..ചെറിയമ്മ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി ഡിക്കി തുറന്നു ലഗേജ് എടുക്കാൻ പോയി. ഞാൻ കാറിന്റെ ബാക്ക് സീറ്റിലേക്ക് നോക്കിയപ്പോൾ ജാനുട്ടി നല്ല ഉറക്കത്തിൽ ആണ്. പെണ്ണ് വീട് എത്തിയതൊന്നും അറിഞ്ഞിട്ടില്ല. അവളുടെ കിടപ്പ് കാണാൻ തന്നെ നല്ല ചേലാണ്, വണ്ട് തലകുത്തി നിന്നാൽ എങ്ങിനെ അത് പോലെ😂 കാലു രണ്ടും ചാരി ഇരിക്കുന്ന സീറ്റിന് മേലെയും കൈ തലയ്ക്കു താങ്ങായിട്ടും വെച്ചിട്ടുണ്ട്. ഞാൻ അവളെ തട്ടി വിളിച്ചു
ജാനു.. ജാനു…
മ്മ്..
അവൾ ഒരു ഞെരുക്കത്തോടെ മെല്ലെ കണ്ണ് തുറന്നു. എന്നിട്ട് എന്റെ മുഖത്തേക്ക് അന്തം വിട്ടു നോക്കികൊണ്ടിരിക്കാണ്,, ഒന്നുല്ല പെണ്ണ് ഉറക്കത്തിന്ന് എണീറ്റു സ്റ്റേഷൻ പോയി ഇരിക്കാണ്.. 😁😁
ഞാൻ :ഡി വീടെത്തി.. വാ ഇറങ്
ജാനു : ചേട്ടായി എനിക്ക് ചീച്ചി മുള്ളണം
അടിപൊളി..
ഞാൻ :വാ ഇറങ് ഇയ്യ് ബാത്റൂമിലോട്ട് ഓടിക്കോ അവിടെ വല്യമ്മയോ പാറുവോ ഉണ്ടാവും