“ചേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്. ഇൗ മെസ്സേജ് അയക്കുന്നത്തും നിർത്താം നമ്മുക്ക്. അല്ലാതെ എനിക് ചെട്ടനിൽ നിന്നും അകലാൻ പറ്റില്ല. എന്റെ പിറന്നാൾ സമ്മാനമായി ചേട്ടൻ എനിക്ക് വാക്ക് തരണം”
ഇത്രയും പറഞ്ഞു അവള് നിർത്തി.
എന്റെ സകല നാഡീ ഞരമ്പുകളും ഇരച്ചു കേറി. എന്റെ തലച്ചോറിൽ സ്ഫോടനം നടക്കുന്നത് പോലെ തോന്നി.
അത്രയും ആഗ്രഹിച്ചു നടത്താൻ ഇരുന്ന ആഘോഷത്തിന് എനിക്ക് കിട്ടിയ പ്രതിഫലം ഇതാണല്ലോ എന്ന് എന്റെ തലയ്ക്കുള്ളിൽ ആരോ പറഞ്ഞു കൊണ്ട് ഇരുന്നു.
എനിക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് തോന്നി.
എന്റെ കയ്യിലിരുന്ന അവൾക്ക് സമ്മാനിക്കാൻ ഇരുന്ന സ്ഫടിക ശിൽപം താഴേക്ക് എറിഞ്ഞുകൊണ്ട് പറഞ്ഞു
“നീ അങ്ങനെ കഷ്ടപ്പെട്ട് നിർത്തേണ്ട. ഇന്നത്തോടെ ഞാൻ ഇത് avasaanippikkuva .
അത് സുന്ദരമായി പൊതിഞ്ഞ ആ പാക്കിനുള്ളിൽ നിന്നും സ്ഫടികം ഉടയുന്ന ശബ്ദം പുറത്ത് കേട്ടു.
അത് കണ്ട് പേടിച്ച് രണ്ട് ചെവിയും പൊത്തിപ്പിടിച്ചു നിൽക്കുന്ന മീനുവിന്റെ രൂപം ഒരു ഫോട്ടോ പോലെ എന്റെ മനസ്സിൽ പതിഞ്ഞു.
ഇതെല്ലാം കണ്ടുകൊണ്ട് നിന്ന കൃപ വന്നു അവളുടെ കരണം തീർത്തു ഒന്ന് പോർട്ടിച്ചിട്ട് പറഞ്ഞു.
” ഡീ പുന്നാര മോളെ. നിന്റെ പിറന്നാളിന് വേണ്ടി മിഥുൻ എന്തൊക്കെ ചെയ്തെന്ന് നിനക്കറിയാമോ. ഇന്നലെ തന്നെ പോയി നിനക് വേണ്ടി സ്പെഷ്യൽ ആയി പറഞ്ഞുണ്ടാകിച്ച കേക്കും ആയി നിന്റെയും ഞങ്ങളുടെയൂം ഫ്രണ്ട്സ് അവിടെ കാത്ത് നിൽപ്പുണ്ട്. നിനക്ക് വേണ്ടി ഡ്രെസ്സും ഇൗ സമ്മാനവുമായി നിന്റെ എല്ലാ പിണക്കങ്ങളും ഇന്നത്തോടെ മാറ്റി പഴയപോലെ സ്നേഹിക്കാൻ ആയി വന്ന അവന് നീ കൊടുത്ത സർപ്രൈസ് എന്തായാലും നന്നായി.”
ഞാൻ വിഷമിച്ചു നടക്കുന്നത് കണ്ട കൃപ എന്നോട് ചോദിച്ചു എല്ലാം മനസ്സിലാക്കിയിരുന്നു.
അവള് തുടർന്നു.
“നിന്റെ ഹോസ്റ്റലിൽ നിന്റെ പിറന്നാളിന്റെ ആഘോഷമായി പായസം വെക്കുന്നുണ്ട്. നിനക്ക് ഇവനെ പോലെ ഒരാളെ കാമുകൻ ആയി കിട്ടിയത് ഭാഗ്യം ആയിരുന്നു. നിനക്കിനിയും ഇത് പോലെ ഒരാളെ കിട്ടാൻ പോകുന്നില്ല.”
എന്ന് പറഞ്ഞു അവള് എന്നെയും വിളിച്ചോണ്ട് പോയി. എന്നിട്ട് കൃപ ആഷിഖിന്റെ ഫോണിൽ വിളിച്ചു പറഞ്ഞു.
“ആ ഡാഷ് മോൾക് തന്നിട്ട് ഇല്ലിന്റിടയിൽ കേരിയെന്‍റെ കുഴപ്പമാണ്.നീ ആ കേക് പിള്ളാർക്ക് കൊടുത്തിട്ട് ക്യാന്റീനിൽ വാ. ഞങ്ങൾ ഇവിടുണ്ട്.”