എന്റെ മനസിലെ വല്ലയ്മയും എല്ലാം കൊണ്ടിരുന്ന എന്നെ ആണ് അവള് അത് കാണിച്ചത്. അത് വായിച്ചപ്പോൾ അത്രേം നേരം കൺട്രോൾ ചെയ്ത എന്റെ ദേഷ്യം അവളിൽ തീർത്തു.
” നീ നിന്റെ പഴയ ചതുപോയവനെ ഓർത്തിട്ടനോ ഇങ്ങനിട്ടത്. ഞാൻ പിന്നെ നിന്റെ ആരാ”
ഇങ്ങനെ ചോദിച്ചു ഞാൻ ദേഷ്യപ്പെട്ടത്. അവള് എന്റെ മുൻപിൽ ഇരുന്നു കരഞ്ഞു. ആദ്യമായിട്ട് ഞാനായിട്ട് അവളെ കരയിച്ചു. പക്ഷേ ആ സമയത്ത് കരച്ചിൽ കണ്ടപ്പോൾ എനിക്ക് പിന്നെയും ദേഷ്യം വന്നു.
അവള് അപ്പോഴൊന്നും പറഞ്ഞില്ല.
വൈകിട്ട് ഹോസ്റ്റലിൽ ചെന്നു കഴിഞ്ഞു അവള് എന്നെ വിളിച്ചു.
“ചേട്ടാ”
“ആ പറ”
” ഞാൻ ചേട്ടനോട് എന്റെ കഥ പൂർണമായും പറയാൻ വന്നപ്പോൾ ചേട്ടനാണ് എന്നെ തടഞ്ഞത്.”
“അതിനു ഇപ്പൊൾ എന്താ”
“അന്ന് എനിക് ചേട്ടനോട് തോന്നിയ എല്ലാ സ്നേഹവും ഇന്ന് ചേട്ടൻ തന്നെ കളഞ്ഞു. അന്ന് മുതൽ ചേട്ടന് എന്നെ സംശയം ആണെന്ന് അവള് പറഞ്ഞപ്പോൾ ഞാൻ പൂർണമായും വിശ്വസിച്ചില്ല. ഇന്നിപ്പോൾ എനിക്കുറപ്പാണ്. ചേട്ടന് എന്നെ സംശയം ആണ്. അതുകൊണ്ടാണ് ചേട്ടൻ ഇന്നെന്നോട് അങ്ങനോക്കെ പറഞ്ഞത്.
എന്നെ സംശയിക്കുന്ന ഒരാളുടെ കൂടെ ജീവിക്കാൻ എനിക്ക് പറ്റില്ല.”
ഇത്രയും പറഞ്ഞിട്ട് എങ്ങലടിക്കുന്നതു എനിക്ക് കേൾക്കാമായിരുന്നു.
അവള് തുടർന്നു.
“ഇതൊന്നും എട്ടനോട് നേരിട്ട് പറയാൻ എനിക്ക് പറ്റില്ല. അത്രയ്ക്ക് ആഴമായിട്ടാണ് ഞാൻ ഏട്ടനെ സ്നേഹിക്കുന്നത്. അതുകൊണ്ട് നമ്മുക്ക് ഇൗ സ്നേഹം പയ്യെ നിർത്താം. അപ്പൊൾ അത്രത്തോളം വിഷമം ഉണ്ടാകില്ല. ആദ്യം ഇൗ വിളി നിർത്താം.”
പിന്നെയും എങ്ങളടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
“മീനൂ” ഞാൻ വിളിച്ചു.
അവള് കരച്ചിൽ നിർത്താതെ ഫോൺ കട്ട് ചെയ്തു.
ഞാൻ പിന്നീട് ഒത്തിരി തവണ വിളിച്ചിട്ടും ഫോൺ അറ്റൻഡ് ചെയ്തില്ല.
പിറ്റേന്ന് രാവിലെയും വിളിച്ചു. പക്ഷേ ഒരനക്കവും മറുതലക്കൽ നിന്നും ഉണ്ടായില്ല.
കോളജിൽ വച്ച് കണ്ടൂ. ഇന്നലെ കണ്ട ആളെ അല്ലായിരുന്നു എന്റെ മീനു.
കരഞ്ഞു കരഞ്ഞു കണ്ണുകൾ ചുമന്ന കിടക്കുന്നു. അവള് എന്റെ അടുത്ത് വന്നു.
“ചേട്ടാ”
“നീയെന്താ ഫോൺ എടുക്കാത്തത്”
“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഏട്ടാ. ഞാൻ ഇന്നലെ പറഞ്ഞത് പോലെ എല്ലാം നിർത്താം.”