” ഡാ പുല്ലേ വച്ചിട്ട് പോ. ഞാൻ ധാ വരുന്നു” എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത്.
സമയം നോക്കിയപ്പോൾ 9.30 കഴിഞ്ഞു. ഞങ്ങൾ രണ്ട് പേരും കൂടെ കോളജിൽ പോയി. ഓണ പരിപാടി കഴിഞ്ഞു വീട്ടിൽ പോയി.
വീട്ടിൽ ചെന്നപ്പോൾ പെണ്ണിന് എന്നെ കണ്ടാൽ മതി. അവധി കഴിഞ്ഞാൽ മതി.
വീട്ടിലായത് കൊണ്ട് അവൽക്കെന്നെ വിളിക്കാനും പറ്റിയില്ല. അതുകൊണ്ട് ഇപ്പോഴും മെസ്സേജ് അയച്ചു ഞാൻ മടുത്തു.
അങ്ങനെ ഓണവധി കഴിഞ്ഞു. ഞങ്ങൾ കോളജിൽ എത്തി.
പക്ഷേ ഇൗ നേരവും കടന്നു പോകും എന്ന് പറയുന്നത് പോലെ വണ്ടിയും വിളിച്ചു അടുത്ത പണി വന്നിരുന്നു
അന്ന് എന്റെ മിനി പ്രോജക്ട് പ്രസെന്റേഷൻ ആയിരുന്നു.ഞങൾ ടീം ആയിട്ട് നേരത്തെ തന്നെ എല്ലാം ചെയ്തു. അങ്ങനെ പ്രസേന്റേഷൻ സമയത്ത് നോക്കിയപ്പോൾ ഒരു file നഷ്ടപ്പെട്ടു പോയി. അത് ഞങ്ങളുടെ പ്രോജക്ട് വർക് ചെയ്യാത്ത രീതിയിൽ ആക്കി.
ഇത് കണ്ട് രാവിലെ തന്നെ ഞാൻ മിസ്സിനോട് കാര്യം പറഞ്ഞു.
ഞാൻ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല മിസ്സിന്റെ അടുത്ത് നിന്നും.
അവിടിരുന്ന മറ്റു മിസ്സുമ്മാരുടെ മുന്നിൽ വച്ച് കുറെ വഴക്ക് പറഞ്ഞു.
” നിങ്ങളുടെ പ്രസൻറ്റേഷൻ ഇന്നാണ്. ഇന്ന് നാല് മണി വരെ ഞാൻ നിങ്ങൾക്ക് സമയം തരും. നാല് മണി ആകുമ്പോൾ പ്രോജക്ട് വർക്കിംഗ് കണ്ടിഷൻ ആയില്ലെങ്കിൽ നിങ്ങളുടെ എല്ലാവരുടെയും മാർക്ക് പൂജ്യം ആയിരിക്കും”.
എല്ലാവരുടെയും മുന്നിൽ അത്ര നല്ല ഇമേജ് ഉണ്ടായിരുന്ന എനിക് അപ്പൊൾ നാണക്കേട് കൊണ്ട് മൈൻഡ് കൺട്രോൾ അല്ലാതെ ഇരിക്കുവായിരുന്നു.
മിസ്സ് ആയ file ഉണ്ടാക്കാൻ ഞങ്ങൾക്ക് അ പറഞ്ഞു സമയം മതിയായിരുന്നു.
മൂന്ന് മണി ആകുന്നതിന് മുന്നേ തന്നെ ഞങൾ ആ file വീണ്ടും ഉണ്ടാക്കി. പ്രോജക്ട് ഓകെ ആയിരുന്നു.
പക്ഷേ എന്റെ മനസ്സ് നാണക്കേട് കൊണ്ട് വല്ലാതായി ഇരിക്കുവായിരുന്ന്.
അന്ന് മീനുവിന് ലാബ് ആയതുകൊണ്ട് നേരത്തെ ഇറങ്ങി. അവളോട് സംസാരിച്ചാൽ എല്ലാം ഓകെ ആകും എന്ന് കരുതി അവളുടെ കൂടെ ക്യാന്റീനിൽ ഇരിക്കുകയായിരുന്നു.
അപ്പൊൾ ആണ് അവള് വാട്ട്സ്ആപ്പിൽ ഗൂഗ്ൾ കണ്ട ഒരു എബൗട് സവെ ചെയ്തത്.
” നഷ്ടപ്പെട്ടത് തിരിച്ചു വരും എന്ന കാത്തിരിപ്പാണ് ഒരു മനുഷ്യന്റെ ജീവിതം സുന്ദരം ആക്കുന്നത്”
ഇതായിരുന്നു ആ അബൗട്ട്.
വല്യ കാര്യത്തിൽ എങ്ങനെയുണ്ട് എന്ന് എന്നെ കാണിച്ചു ചോദിച്ചു.