എനിക്കും എന്റെ കഥയ്ക്കും തന്ന എല്ലാ സുപ്പോർട്ടിനും നന്ദി. സ്പീഡ് കൂടുന്നു എന്ന പരിഭവം എല്ലാവരും അറിയിക്കുന്നു. ഇതെന്റെ ജീവിത കഥ ആയതു കൊണ്ട് തന്നെ ഓർത്തെഴുതുന്ന കാര്യങ്ങളും മാത്രമാണ് പറയുന്നത്. സ്പീഡ് കൂടുന്നതിന്റെ കാരണം അതാണ്. ഇൗ ഭാഗത്തിൽ കുറച്ചു കൂടെ നന്നായി സ്പീഡ് കുറച്ചു എഴുതാൻ ശ്രമിക്കുന്നുണ്ട്. സ്നേഹത്തോടെ അവളുടെ ബാക്കി(മിഥുൻ). കഥ തുടരുന്നു.
പറയാതെ കയറി വന്ന ജീവിതം 3
Parayathe Kayari Vanna Jeevitham Part 2 | Author : Avalude Baakki
Previous Part
അന്ന് കോളജിൽ ഓണപ്പരിപാടി ആയിരുന്നു.
രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ കോളജിലെ സീനിയേഴ്സ് നെ തല്ലി കോളജിലെ ഹീറോസ് ആയവർ ആയിരുന്നു ഞങ്ങളുടെ ബാച്ച്. കോളജിൽ ഞങ്ങൾക്ക് എതിരെ റാഗിംഗ് നടന്നതിനു ഞങൾ എതിർത്തു. അതിനു ഞങ്ങളുടെ കൂട്ടത്തിലെ ഒരുത്തനെ കേറി സീനിയേഴ്സ് തല്ലി.ഇൗ കാരണത്തിൽ ഞങൾ സീനിയർസിനെ അടപടലം പഞ്ഞിക്കിട്ടു. അങ്ങനെ കോളേജ് ഭരിക്കുന്നത് ഞങ്ങളുടെ ബാച്ച് ആയി മാറിയിരുന്നു.
അതുകൊണ്ട് തന്നെ ഞങൾ ആയിരുന്നു കോളജിൽ ജൂനിയർ എന്ത് ഡ്രസ്സ് ഓണത്തിന് ഇടണം എന്ന് തീരുമാനിക്കുന്നത്. ഞങ്ങൾ അവർക്കിഷ്ടമുള്ള ഡ്രസ്സ് ഇട്ടു വരാൻ പറഞ്ഞു. പക്ഷേ ഡ്രസ്സ് കോഡ് പാടില്ലെന്ന് പറഞ്ഞിരുന്നു.
ഇനി ബാക്കി കഥയിലേക്ക് പോകാം. Aa ഓണപ്പരിപാടി ദിവസം രാവിലെ തന്നെ മീനുവിനേ കാണാൻ ഞാൻ കോളജിൽ എത്തിയിരുന്നു.
ഞാൻ കോളജിൽ നിക്കുമ്പോൾ അതാ ഒരു സാരിയും ഉടുത്ത് എന്റെ ബാക്കി വരുന്നു.
ആകപ്പാടെ മാലാഖയെ പോലെ ഇരുന്ന അവളെ അവിടെ വച്ച് തന്നെ പൊക്കിയെടുത്ത് കൊണ്ട് പോകാൻ തോന്നി.
ചെറിയ ചെറിയ പകുപ്പെടുത്തു കുറച്ചു ഭാഗം മാത്രം പിന്നിട്ടു ബാക്കി ഭാഗം അഴിച്ചിട്ട മുടി കെട്ടിയ രീതി. പിന്നിയ ഭാഗം മുടിയുടെ ഒത്ത നടുവിൽ കിടക്കുന്നു.
ത്രെഡ് ചെയ്ത പിരിയം നടി കർത്തികയുടെത് പോലെ വളഞ്ഞു നിൽക്കുന്നു. രണ്ട് പിരിയത്തിന്റെയും നടുവിൽ ഒരു കുഞ്ഞു പൊട്ടു തൊട്ടിട്ടുണ്ട്.
പൊട്ടിന്റെ മുകളിലായി ചെറുതായി ചന്ദനവും ഉണ്ട്. വലെഴുത് വരച്ച കണ്ണും ഒതുങ്ങിയ മൂക്കും എന്റെ ചിമ്പനത്തിനായി തുടിക്കുന്ന ചുമന്ന ചുണ്ടുകളും മീനുവിനെ അതി സുന്ദരിയായ ഒരു സ്ത്രീരൂപം ആക്കി മാറ്റി. ആലില വയറിനു താഴെ ഉടുത്ത് കുത്തിയിട്ടുള്ള സാരിയിൽ അവളുടെ സൗന്ദര്യ രൂപം വളരെ വ്യക്തമായിരുന്നു.
അവള് എന്നെ കണ്ടതും ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു എന്നോടൊപ്പം നിൽപായി.