:ഇപ്പോഴോ..നീ ചുമ്മാ ആളെ വടി ആക്കാതെ പൊയ്ക്കെ .അവൾ :ഞാൻ താഴെ ഒണ്ടടാ നീ ഇറങ്ങി വാര്ന്നൊണ്ടോ ഇല്ലേൽ ഞാൻ അങ്ങോട്ട് കേറി വരും .ഞാൻ ജനലിലൂടെ നോക്കിയപ്പോൾ അവൾ ദേ വണ്ടിയുമായി താഴെ നിൽക്കുന്നു .ഞാൻ :നീ അവിടെ നിക്ക് ഞാൻ ദേ വരുന്നു .ഞാൻ ശബ്ദം ഉണ്ടാക്കാതെ പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി .ഞാൻ :എന്താടി ഈ നേരത്തു ?അവൾ :അതൊക്കെ പറയാം നീ ആദ്യം വണ്ടിയിൽ കേറൂ.ഞാൻ അവളുടെ കൂടെ വണ്ടിയിൽ കേറി…അവൾ എന്നേം കൊണ്ട് നേരെ പോയത് ബീച്ചിലേക്കാണ് .ഞാൻ :നിനക്ക് പ്രാന്തായോ…രാവിലെ കുഴപ്പം ഒന്നും ഇല്ലാരുന്നെല്ലോ…അവൾ :നീ വാ പറയാം…ഞാൻ അവളുടെ കൂടെ ബീച്ചിലേക്ക് നടന്നു.ഞാനും അവളും ആ മണൽ പരപ്പിൽ ഇരുന്നു .ഞാൻ :ഇനിയേലും കാര്യം പറയടി.എന്തേലും പ്രശ്നം ഒണ്ടോ.അവൾ വാച്ചിൽ നോക്കികൊണ്ട് സമയം 12ആയിരുന്നു .അവൾ പറയാൻ തുടങ്ങി…നീ എന്നോട് ഒരിക്കൽ ബോയ്ഫ്രണ്ട് ഒണ്ടോ എന്നു ചോദിച്ചത് ഓർക്കുന്നോണ്ടോ …..ഞാൻ പറയാൻ പോകുന്നത് കേട്ടാൽ ചിലപ്പോൾ എനിക്ക് പ്രാന്താണെന്നു നീ വിചാരിക്കും…ഒരുതരത്തിൽ പ്രാന്ത് തന്നെയാണ് .ഞാൻ :നീ എന്നെകുടെ പ്രാന്ത് പിടിപ്പിക്കാതെ കാര്യം പറ…അവൾ :ഇടയ്ക്കു കേറി സംസാരിക്കരുത് .ഞാൻ :ഓക്കേ അവൾ :എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു ഇപ്പോഴും ഒണ്ട് ….പക്ഷെ ഞാൻ :(അവക്ക് പ്രണയം ഉണ്ടെന്നു പറഞ്ഞെപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു )പക്ഷെ എന്താ …?അവൾ :ഇടയ്ക്കു കേറി സംസാരിക്കേല് എന്നു ഞാൻ പറഞ്ഞാരുന്നു..ഞാൻ :സോറി…നീ ബാക്കി പറ…അവൾ തുടർന്നു :എനിക്ക് കൊച്ചിലെ ഒരു കളി കൂട്ടുകാരൻ ഒണ്ടാരുന്നു.അവനു ഞാനും എനിക്കവനും അങ്ങനെ ആരുന്നു ഞങ്ങൾ വളർന്നത് .എനിക്ക് വേണ്ടി കൊച്ചിലെ അവൻ തല്ലുകൂടിട്ടൊണ്ട്…..അങ്ങനെ ഞങ്ങൾ ചിരിച്ചും കളിച്ചും വികൃതി കാണിച്ചും മുന്നോട്ട് പൊക്കോണ്ടിരുന്നു……………………അങ്ങനെ ഞാൻ 5ആം ക്ലാസ്സ്സിൽ പഠിക്കുമ്പോൾ ഞങ്ങൾ സ്ഥലം മാറി ഇവിടേയ്ക്ക് പൊന്നു..പിന്നീട് ഒരിക്കലും ഞാൻ അവനെ കണ്ടിട്ടില്ല .ബാംഗ്ലൂരിൽ വന്നു വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് അവനെ മറക്കാൻ സാധിച്ചില്ല…പിന്നീടാണ് എനിക്ക് അവനോടു പ്രണയം ആണെന്ന് മനസിലായത് .എന്നെങ്കിലും അവനെ കാണും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു നിന്നെ കാണുന്നതിന് മുമ്പ് വരെ.നിന്നെ ആദ്യം കണ്ടപ്പോൾ മുമ്പ് എവിടോ വെച്ചു കണ്ട നല്ല പരിചയം തോന്നി .നീയുമായി കൂടുതൽ അടുത്തപ്പോൾ ഞാൻ പതുക്കെ അവനെ മറക്കാൻ തുടങ്ങി…..നീയന്നു എനിക്ക് വേണ്ടി തല്ലു ഉണ്ടാക്കിയപ്പോൾ (ഞാൻ അത് പറയാൻ മറന്നു.കഴിഞ്ഞ മാസം ഞങ്ങൾ ക്ലാസ്സ് കട്ട് ചയ്തു സിനിമയ്ക്കു പോയി.തീയേറ്ററിൽ വെച്ചു ഒരുത്തൻ ഇവളെ കമന്റ് അടിച്ചു .ആദ്യം ഞങ്ങൾ മൈൻഡ് ചെയ്തില്ല .പിന്നീട് വീണ്ടും മോശമായി കമന്റ് അടിച്ചപ്പോൾ കുറേ നാളുകൾക്കു ശേഷം വീണ്ടും എന്റെ ഉള്ളിലെ മൃഗം പുറത്തു വന്നു .ആദ്യം അവനോടു ഞാൻ സോറി ചോദിക്കാൻ പറഞ്ഞു .പക്ഷെ അവൻ കേട്ടില്ല .അവനു കിട്ടേണ്ടത് കിട്ടിയപ്പോൾ അവൻ സോറി പറഞ്ഞു .)നീ എന്നെ കെയർ ചെയ്യുന്ന കണ്ടപ്പോള് ….എപ്പോഴോ ……നിനക്കു അറിയാവോ പെണ്പിള്ളേര്ക്ക് ലുക്ക് ഒള്ള ആൺപിള്ളേരെക്കാൾ ഇഷ്ടം ഞങ്ങൾ ആരുടെ കൂടെ ഉള്ളപ്പോഴാണോ സെക്യൂർ ആയി ഫീൽ ചെയ്യുന്നേ..അവരെ ആണ് കൂടുതൽ ഇഷ്ടം…..ഞാൻ വീണുപോയെടാ….ഇന്ന് എന്റെ ബര്ത്ഡേ ആ. ഇന്ന് എനിക്ക് ഇത് നിന്നോട് പറയണം എന്നു തോന്നി അതുകൊണ്ടാ ഈ നട്ട പാതിരക്കു നിന്നേം വിളിച്ചോണ്ട് ഇങ്ങോട്ട് വന്നേ ….ഐ ലവ് യൂ ….ഐ ലവ് യൂ സൊ മച് …….ഞാൻ :ഐ ലവ് യൂ ടൂ….ചക്കി…അവൾ അതു കേട്ടതും ഞെട്ടി…(കാരണം ഇത് വരെ അവളുടെ ചെല്ല പേര് എന്നോട്