ബാല്യകാലസഖി 2 [Akshay._.Ak]

Posted by

‌മുകളിലത്തെ മുറിയാണ് ചേട്ടനും ചേട്ടത്തിയും എനിക്കായി തയാറാക്കിരുന്നത് .അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഒള്ള ഒരു രണ്ടു നില വീടാണ്.എത്തിയത് രാത്രിയിൽ ആയതുകൊണ്ടും യാത്രാ ക്ഷീണം ഉള്ളത് കൊണ്ടും ഞാൻ എപ്പോഴോ ഉറങ്ങി പോയി .ഒരു ഞായറാഴ്ച ആയിരുന്നു .ഞായറാഴ്ച ആയതുകൊണ്ട് ചേട്ടനും ചേട്ടത്തിക്കും ഓഫീസിൽ പോകണ്ടായിരുന്നു .ചേട്ടത്തിയാണ് ചായയും കൊണ്ട് വന്നു എന്നെ ഉണർത്തിയത് .ചേട്ടത്തിയുമായി വലിയ അടുപ്പം ഇല്ലാരുന്നെങ്കിലും വളരെ സ്നേഹത്തോടെയാണ് ചേട്ടത്തി എന്നോട് പെരുമാറിയിരുന്നത് .ചേട്ടൻ എനിക്ക് ഇവിടെ അടുത്തുള്ള ഒരു കോളേജിൽ bca ക്കു അഡ്മിഷൻ ശെരിയാക്കിരുന്നു.നാളെ മുതലാണ് കോളേജ് തുടങ്ങുന്നത് .കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് കോളേജിൽ ജോയിൻ ച്യ്താൽ മതിയെന്ന് ചേട്ടൻ പറഞ്ഞെങ്കിലും ഞാൻ നാളെ തന്നെ ജോയിൻ ചെയ്തോളാം എന്ന് പറഞ്ഞപ്പോൾ ചേട്ടൻ മറിച്ചൊന്നും പറഞ്ഞില്ല .അവർ ഓഫീസിൽ പോകുമ്പോൾ ഞാൻ ഇവിടെ തനിച്ചാകും എന്ന് കരുതിയാകണം.പിറ്റേന്ന് രാവിലേ തന്നെ ഞാൻ ഉണർന്നിരുന്നു.കോളേജിൽ കൊണ്ടുപോകാനുള്ള ബാഗും മറ്റും ചേട്ടൻ നേരത്തെ വാങ്ങി വെച്ചിരുന്നു .ഞാൻ പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും ചേട്ടനും ചേട്ടത്തിയും റെഡി ആയിരുന്നു.കോളേജിലേക്ക് പോകുന്ന വഴിയിൽ തന്നെ ആയിരുന്നു ചേട്ടത്തിടെ ഓഫീസ് .ചേട്ടത്തിയെ അവിടെ ഡ്രോപ്പ് ച്യ്ത ശേഷം ചേട്ടൻ എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്തു .അഖിലിന്റെ കാര്യം ആലോചിച്ചു വിഷമിക്കരുതെന്നും, നല്ലോണം പഠിക്കണമെന്നും,ആരോടും വഴക്കിനു പോകരുതെന്നും പറഞ്ഞിട്ടു ചേട്ടൻ ചേട്ടന്റെ ഓഫീസിലേക്ക് പോയി.പുതിയ നഗരം ആയതുകൊണ്ടും കോളേജിലെ ആദ്യ ദിവസം ആയതുകൊണ്ടും നല്ല ടെൻഷൻ ഉണ്ടായിരുന്നു.ചേട്ടൻ കൂടെ വരാം എന്ന് പറഞ്ഞതാണ് .ഞാനാണ് വേണ്ട എന്ന് പറഞ്ഞത് .അത്യാവശ്യം വലിയ കോളേജ് ആണ് .ചേട്ടനും ഇതേ കോളേജിൽ തന്നെ ആയിരുന്നു പഠിച്ചത് .മടിച്ചു മടിച്ചു ഞാൻ നടന്നു തുടങ്ങി.പെട്ടന്നാണ് എന്റെ കണ്ണ് ഒരു പെണ്കുട്ടിയിലേക്കു ഉടക്കുന്നത് .ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു അവളെ നോക്കി നിന്നുപോയി .നല്ല പരിചയം ഉള്ള മുഖം.മുമ്പ് എവിടെയോ കണ്ടിട്ടുള്ളതുപോലെ..പക്ഷെ എവിടെ?..ഞാൻ ആദ്യമായിട്ടാണ് ബാംഗ്ലൂർ വരുന്നത്.ചിലപ്പോൾ എനിക്ക് തോന്നിയതാവാം…ആ അത് എന്തേലും ആവട്ടെ…ഞാൻ എങ്ങനെയോ ക്ലാസ്സ് എവിടെയാണെന്ന് കണ്ടുപിടിച്ചു .ക്ലാസ്സിലേക്ക് പോകാൻ തുടങ്ങുബോഴാണ് ആരോ എന്നെ പുറകിൽ നിന്നും തോണ്ടിയത് തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു ഞെട്ടി .അതേ മുമ്പേ ഞാൻ വെളിയിൽ വെച്ചു കണ്ട അതേ പെൺകുട്ടി.ഒരു സെക്കന്റ് ഞങ്ങടെ കണ്ണുകൾ തമ്മിൽ ഉടക്കിയോ….അവൾ :ഹലോ….മലയാളി ആണല്ലേ….?ഞാൻ :അതേ..എങ്ങനെ മനസിലായി..?അവൾ :ആദ്യം കണ്ടപ്പോൾ ഒരു ഡൌട്ട് ഉണ്ടാരുന്നു.ഇപ്പൊ ക്ലിയർ ആയി…ഞാൻ നിരഞ്ജന.ഞാൻ:അക്ഷയ്.അവൾ :ഫസ്റ്റ് ഇയർ അല്ലേ..?ഞാൻ :അതേ.അവൾ :ഞാനും അതേ…ഏതാ ഡിപ്പാർട്മെന്റ്…?ഞാൻ :bca.പെട്ടന്നു തന്നെ അവൾ :ആഹാ കൊള്ളാലോ ഞാനും അതേ

Leave a Reply

Your email address will not be published. Required fields are marked *