ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]

Posted by

“എന്താ അമ്മേം മോനും കൂടി ഒരു സ്വകാര്യം…..ഈയുള്ളവൾ അറിയണ്ടാത്ത എന്തേലും ആണോ………”

”  ഒന്നുല്ല ഇവനൊരു പെണ്ണിനെ കണ്ട്പിടിക്കണം അതാ…….. ”

മമ്മി പറഞ്ഞു…….

പെട്ടന്ന്  എനിക്കൊരു ഐഡിയ തോന്നി…..അമ്മു കാണാതെ ഞാൻ മമ്മിക്ക് കണ്ണുകൊണ്ടൊരു സിഗ്നൽ കൊടുത്ത് ഞാൻ പറഞ്ഞു…….

”  രണ്ടുപേരോടും ഒരു കാര്യം പറയാൻ ഉണ്ട്…. ”

”   എന്താടാ ചെറുക്കാ……. ”

”  ഈ പ്രശ്നം ഒക്കെ തീർന്നിട്ട് പറയാം എന്ന് വെച്ച് ഞാൻ പറയാത്തതാ…….എനിക്കെ ഒരു കുട്ടിയെ ഇഷ്ട്ടമാണ്……. ”

മമ്മി അല്പം ഞെട്ടി അതിനിരട്ടി അവളും……

ഞാൻ അവൾ കാണാതെ വളരെ പാടുപെട്ട് മമ്മിയെ കണ്ണിറുക്കി കാണിച്ചു മമ്മിക്കത് വേഗം മനസിലാക്കുകയും ചെയ്തു…….

അവൾ ആകെ ഉലഞ്ഞു…….

”  നീയിത് എന്താ… എന്താ….. നേര…നേരത്തെ പറയാതെ…… ”

” നിന്നു വിക്കാതെ പറയാൻ സാവകാശം വേണ്ടേ പിന്നെ അധികം ഒന്നും ആയിട്ടില്ല…. എനിക്കും ഒരു കൺഫെർമേഷൻ വേണമായിരുന്നു എനിക്ക് തോന്നിയത് ലവ് ആണോ അട്ട്രാക്ഷൻ ആണോന്ന്……”

”   എന്നിട്ട് എന്ത് തോന്നി നിനക്ക്…. ”

അല്പം വിറയാർന്ന സ്വരത്തിൽ അവൾ  ചോദിച്ചു ……….

”  ലവ് ആണ് കൺഫേം…..നിനക്ക് അറിയാല്ലോ ഡി ഏതൊരു കാര്യവും ആലോചിച്ചല്ലെ ഞാൻ തീരുമാനമെടുക്കു…..”

എരി തീയിൽ എണ്ണ എന്നപോലെ (  അതവളുടെ നിൽപ് കണ്ടു എനിക്ക് തോന്നിയതാട്ടോ……)  മമ്മി ഡയലോഗ് ഇറക്കി…..

”   ആഹ് ആ കൊച്ചിന്റെ ഭാഗ്യം…….നിന്നെപ്പോലെ ഒരു പയ്യനെ കിട്ടണം എങ്കിലും ഭാഗ്യം വേണം…… ”

”   ആഹ് താങ്ക് യു താങ്ക് യു…….. ”

”  വന്നു വല്ലതും കഴിക്ക് പിള്ളേരെ…. നേരം ഒരുപാട് ആയില്ലേ വന്നിട്ട്……..”

”  ഏയ്‌ ഞങ്ങൾ നല്ല കിടുകാച്ചി ബിരിയാണി കഴിച്ചിട്ട ഇങ്ങോട്ട് പോന്നത്……. ”

”  കൊള്ളാം…. നീ ഇറങ്ങാറായോ………. ”

ഞാൻ ഉത്തരം പറയും മുന്നേ അവൾ ചാടി കേറി പറഞ്ഞു………

Leave a Reply

Your email address will not be published. Required fields are marked *