ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]

Posted by

”  അത് പിന്നെ മെയിൻ വില്ലനല്ലേ….. പെട്ടന്നങ്ങു വിടാൻ പറ്റില്ലാലോ അതോണ്ട് ഞങ്ങളങ്ങനെ കഥയൊക്കെ പറഞ്ഞിട്ട് പയ്യെ വിട്ടേക്കാം………. ”

”  ശെരി ശെരി….. അവനെ ബാക്കി വച്ചേക്കണെ…….. അവന്റെ തന്തയ്ക്കു പാർസൽ അയക്കാൻ ഉള്ളതാ  ……. ആ പിന്നെ നിന്റെ ബൈക്ക് കൊണ്ട് പോകുവാ കാർ ഇവിടിട്ടിട്ടുണ്ട് എടുത്തോ…….കാണാം  ….. ബൈ……. ”

അങ്ങനെ സജിയേട്ടനും പിള്ളേരും വിശാഖിനേയും കൊണ്ട് പോയി…..

ആ  വീട്ടിൽ ഞാനും വിവേകും പിന്നെന്റെ അമ്മുവും മാത്രമായി………

ഞാൻ അമ്മുവിനെ അടുത്തേക്ക് വിളിച്ചു……..

”  പൊട്ടിക്കണ്ടേ ഡീ……. ”

”    വേണോ……. ”

”  പൊട്ടിക്കടി…….. ”

” എന്നാ ഓക്കെ….. ”

ചോര പോലും ഉറച്ചുപോയി നിൽക്കണ അവന്റെ അടുത്തേക്ക് അവൾ ചെന്നു…….. പടക്കം പൊട്ടണ മാതിരി കവിളടക്കം രണ്ടെണ്ണം അവനിട്ടവൾ പൊട്ടിച്ചു…..

”  എനിക്കിത്രയേ ഉള്ളൂ ബാക്കി അവൻ തന്നോളും…….  ”

അവൾ എന്റടുത്തേക്ക് തിരിച്ചു വന്നു……… ഞാൻ അവളോട് അവിടെ ഇരിക്കാൻ പറഞ്ഞു……… ശേഷം ഒരലർച്ചയോടെ അവനോട് പറഞ്ഞു….

”  നിനക്കുള്ളത് തരാം ഐശ്വര്യമായിട്ട് തന്നെ…..”

അതിന് ശേഷം അവിടെ നടന്നത് തൃശൂർ പൂരം ആയിരുന്നു എന്ന് പറയാം…..അടി കൊണ്ട് ബോധം കെട്ട അവനെ ഞാൻ ആ കസേരയിൽ കൊണ്ടിരുത്തി……………

***************************

അപ്പൊ സാറേ ഇതാണ് നടന്നത് ഇപ്പൊ ഓർമയുണ്ടല്ലോ……

അവൻ വളരെ ആയാസപ്പെട്ട്  കസേരയിൽ നിന്നും എഴുനേറ്റു……

”  ഇരിക്കട മൈരേ അവിടെ എങ്ങോട്ട് പോവാ തീർന്നിട്ടില്ല ഇനിയും ഉണ്ട്…… ”
ഞാൻ അലറി

അത് കേട്ട മാത്രയിൽ പേടിച്ചരണ്ട് അവനവിടെ ഇരുന്നു……..

ശേഷം ഒരു ആജ്ഞ ആയിരുന്നു……

ഞാൻ ഒരു കസേര വലിച്ചു അവനഭിമുഖമായി  ഇട്ട്  അതിലേക്കിരുന്നു……

”  ഇത് ഇവിടെ കൊണ്ട് തീർത്തോണം ……. കേട്ടല്ലോ ഇനിയും എന്റെയോ

Leave a Reply

Your email address will not be published. Required fields are marked *