ഒരുപാട് നേരം സംസാരിച്ചു…… കളിയും തമാശയും ആയി സമയം പോയി ….
രാത്രി യാത്ര പറയുന്നില്ല….. നാളെ വാരാംന് പറഞ്ഞ് അവരും ഇറങ്ങി …..
അതോടൊപ്പം ആദിയും ഭക്ഷണം വാങ്ങാൻ ക്യാന്റീനിലോട്ട് നടന്നു
ഭക്ഷണം വാങ്ങി തിരകെ റൂമിൽ വന്ന് ഒരുമിച്ച് കഴിച്ചു …….
കിടക്കാൻ നേരം ……
ആദി നോക്കുമ്പോൾ അച്ഛൻ എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്നു …….
ആദി എന്തോ ഓർത്തന്ന പോലെ അച്ഛനോട് ചോദിച്ചു
എന്താണ് ഇത്രേം വലിയ ആലോചന ….???
കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവിടന്ന് മറുപടി വന്നു …..
ആദി……,,,,,,
ആ നീട്ടി ഉള്ള വിളിയിൽ എന്തോ ഉണ്ടെന്നേ തോന്നാതിരുന്നില്ല …
ആദി എന്തെന്ന് ….. വിളി കേട്ടതും…. അച്ഛൻ സംസാരിച്ചു തുടങ്ങി
ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നി എങ്ങനെ മനസിലാകുംനോ എങ്ങനെ പ്രീതികരിക്കുംനോ എനിക്ക് അറിയില്ല പക്ഷേ നിനോട് അത് പറയാനുള്ള സമയം ഇതാണെന്ന് മനസു പറയുന്നു ….
നി ഞങ്ങളോട് പൊറുക്കണം ….ഇത്രേയും കാലം നിന്നിൽ നിന്നും സത്യം മറച്ചതിൽ നി ഞങ്ങളെ വെറുക്കരുത് …..
പ്രേത്യേകിച്ചു എൻ്റെ ദേവകിയെ അവൾക്ക് നിന്നെ ജീവനായിരുന്നു
അച്ഛൻ എന്താ ഇങ്ങനെ ഓക്കെ പറയുന്നേ
എന്താണെകിലും പറ അച്ഛാ………
ടെൻഷൻ അടിപ്പിക്കല്ലേ….
ഇന്നലെ ഞാൻ ഒരു സ്വപ്‍നം കണ്ടിരുന്നു ആദി ….
എൻറെ ദേവകി വന്നിരുന്നു…….
കുറെ നേരം സംസാരിച്ചു……
കൂടുതലും നിന്റെ കാര്യമാ സംസാരിച്ചത് ……
നിന്നോട് മറച്ചു വെച്ച കാര്യങ്ങൾ ഒക്കെ നിന്നോട് പറയണം
അതിനുള്ള സമയം ആയി എന്നൊക്കെ പറഞ്ഞു
ആദി ഇതൊക്കെ കേട്ട് പതുക്കെ ചിരിച്ചു …..എന്നിട്ട് ചോദിച്ചു
എന്നോട് മറച്ചു വെച്ച എന്ത് കാര്യമാ അച്ഛാ….
ദിവാകരൻ ഒരു ദീർകാശ്വാസം വലിച്ചു……
എന്നിട്ട് ….. പറഞ്ഞുതുടങ്ങി …..
ആദി നി എൻ്റെയും ദേവകിയുടെയും മകൻ അല്ല ആദി …..
നിൻറ്റെ അമ്മ മരിക്കുന്നതിന് മുൻപ് എനിക്ക് നിന്നെ സംരക്ഷിക്കാൻ തന്നതാണ്
ഒരു ഞെട്ടലോടെ ആണ് ആദി ഇതൊക്കെ കേട്ടത് ….