ഫൈനൽ സ്റ്റേജ് ……. രക്ഷപെടാൻ ഉള്ള ചാൻസ് വളരെ കുറവാണ് ….
ഡോക്ടർ പറഞ്ഞതൊക്കെ ആ മരവിച്ച അവസ്ഥയിലും കേട്ടിരുന്നു…… എന്തൊക്കയോ ശബ്ദം … ഒന്നും തന്നെ മനസിലാവുന്നില്ല
അതിന്റെ ഇടയിൽ…… ഡോക്ടറുടെ വാക്കുകളും…..
ആദി അച്ഛന്റെ അടുത്തൊട്ട് ചെല്ല് ….. തന്നെ കാണണം എന്ന് പറഞ്ഞിരുന്നു …
ആദി പിന്നെ ഒന്നും ഡോക്ടറോട് ചോദിച്ചതുമില്ല്യ ….. ഒന്നും പറഞ്ഞതുമില്ല്യ…
നേരെ ക്യാബിന് പുറത്തിറങ്ങി ….. അങ്കിളിൻ്റെയും സമീറിൻ്റെയും കൂടെ റൂമിലോട്ട് നടന്നു …..
റൂമിൻ്റെ അടുത്ത് എത്തിയതും…..
ഒരു നേഴ്സ് പുറത്തോട്ട് ഇറങ്ങി വന്നു …..
ഞങ്ങളെ കണ്ടതും …….. ആദ്യം ചോദിച്ചത് ആദി ആരാണ് എന്ന …..
സമീർ എന്നെ ചൂണ്ടി കാണിച്ച് ഇവനാണ് ആദി എന്ന് പറഞ്ഞു …..
നേഴ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു …..
പേഷ്യന്റ് ഇപ്പൊ തന്നെ എഴുനേറ്റു …. ആദ്യം ചോദിച്ചത് ആദി വന്നിട്ടുണ്ടോന്ന ….
വേഗം ചെല്ല് …… അതും പറഞ്ഞു നേഴ്സ് മെല്ലെ നടന്നു നീങ്ങി ……
ആദ്യം റൂമിൽ കേറിയത് അങ്കിൾ ആണ് ….. പിന്നെ സമീറും അതിന് പുറകിൽ ആദിയും …..
റൂമിൽ എന്തന്നില്ലാത്ത നിശബ്ദത ആരും ഒന്നും സംസാരിക്കുന്നില്ല…
ആ തിങ്ങി കെട്ടിയ നിശബ്ദത മുറിച്ചു കൊണ്ട് അങ്കിൾ സംസാരിച്ചു തുടങ്ങി …..
ഇത് എന്താ നിങ്ങൾ രണ്ടും ഇങ്ങനെ …
ഇത്രേം നേരം ആദിയെ കാണണം എന്ന് മാത്രമേ പറയുണ്ടായിരുന്നുള്ളു ….
ദേ ഇപ്പൊ കൺമുൻപിൽ കൊണ്ടുനിർത്തിയപ്പോൾ ഒന്നും സംസാരിക്കുന്നുമില്ല ……
ഇതും പറഞ്ഞ് അങ്കിൾ സമീറിനും കൂട്ടി റൂമിൽ നിന്നും ഇറങ്ങി ……
റൂമിൽ ആദിയും അച്ഛനും മാത്രം …….
ആദി പതിയെ അടുത്തുള്ള കസേര വലിച്ച് അച്ഛന്റ്റെ അടുത്ത് ഇരുന്നു ….
പിന്നെ …. രണ്ടുപേരും കൂടെ …. ഒരു കരച്ചിലായിരുന്നു ……
ആ കരച്ചിലിൽ രണ്ടുപേരുടെയും വിഷമങ്ങളും അകൽച്ചയും എവിടെയോ മറഞ്ഞു പോയി…..
പിന്നെ അച്ഛനെ പരിചരികലും…… ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഉള്ള പരിശ്രമങ്ങൾ
രണ്ടാം ദിവസം സമീറും ഫാമിലിയും വന്നിരുന്നു