വണ്ടിയുടെ ചർച്ച….. പുതിയത് വേണോ …. യൂസ്ഡ് വാങ്ങണോ ….. അങ്ങനെ ചർച്ചകൾ പുരഗമിച്ചു കൊണ്ടിരുന്നു…… അവസാനം….. അർജുനേട്ടന്റെ സുഹൃത്തിന്റെ അധികം ഉപയോഗികയാത്ത ബുള്ളറ്റ് ഉണ്ട്…. അത് ചുളു വിലയ്ക് കിട്ടും എന്ന് പറഞ്ഞപ്പോ ഒന്നും നോക്കിയില്ല…… നേരെ ആ പടകുതിരയെ അങ്ങോട്ട് വാങ്ങി…….. സന്തോഷാന്തിന്റെ നാളുകൾ ആയിരുന്നു പിന്നീടങ്ങോട്ട് ……
കൂട്ടുകാരും കൂടി തൻ്റെ പടകുതിരയുമായി ….. കറങ്ങി നടന്ന സമയങ്ങൾ ….. അതെ മറക്കാനാവാത്ത അനുഭവങ്ങൾ …… യാത്രകളെ പ്രണയിച്ച് തുടങ്ങിയ സമയം….. എല്ലാം ഒന്നിനൊന്ന് മെച്ചം ……
പെട്ടന്നായിരുന്നു ദിവസങ്ങളും മാസങ്ങളും കടന്നു പോയത് …… അവസാന വർഷം …… ഇതു വരെ കഴിഞ്ഞ സെമെസ്റ്ററുകൾ എല്ലാം നല്ല രീതിയിൽ തന്നെ പാസ് ആയി …… എട്ടാം സെമസ്റ്റർ പരീക്ഷയും വൈവയും പ്രൊജക്റ്റും …… ക്യാമ്പസ് ഇന്റർവ്യൂ ….. കഴിഞ്ഞ്….. റിസൾട്ടിന് വെയിറ്റ് ചെയുന്ന സമയം ……
നല്ലപോലെ എകസര്‍സൈസുകള്‍ ഒക്കെ ചെയ്തു വിയര്‍ത്തു കുളിച്ചു ഒരു പരുവമായി ജിമ്മിൽ ഇരിക്കുമ്പോള്‍ ആണ് സമീർ എന്നെ അന്വേഷിച്ച് വരുന്നത് …… വന്നപ്പോൾ തന്നെ അവൻ്റെ മുഖം ആകെ വാടിയ അവസ്ഥ ആയിരുന്നു …. അത് കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു അവൻ്റെ പ്രേമം പൊട്ടി അവള് തേച്ചു ഭിത്തിയിൽ ഒട്ടിച്ചുന് …..
എന്നാൽ എൻ്റെ പ്രേതീക്ഷ ഒക്കെ തെറ്റിച്ച് അവൻ എന്നോട് സംസാരിച്ചു തുടങ്ങി……
ആദി ….. നിന്നോട് എങ്ങനെ പറയണം എന്ന് അറിയില്ല …..
ഉമ്മ വിളിച്ചിരുന്നു …..
നി കാര്യം പറ സമീറെ
എടാ ….. നിൻ്റെ അച്ഛനെ തീരെ വയ്യാ ……. ഇന്നലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ….. ഇന്ന് രാവിലെയാ ടെസ്റ്റ് റിസൾട്ട് വന്നേ …… കാൻസർ ആണെന്നാ പറഞ്ഞെ….. ഉമ്മ നിന്നേം കൊണ്ട് വരാൻ പറഞ്ഞു എത്രേയും വേഗം …
സമീർ പറഞ്ഞത് മുഴുവൻ ഒരു ഞെട്ടലോടെ ആണ് ആദി കേട്ടത് …… പിന്നെയും അവൻ എന്തൊക്കയോ പറഞ്ഞു ആദി അതൊന്നും കേട്ടതേയില്ല ….. ഒരു തരം മരവിപ്പ് മാത്രം ….
വേഗം തന്നെ എടുക്കാൻ ഉള്ളുതൊക്കെ എടുത്ത് ആദി സമീറിന്റെ കൂടെ പോയി…. ഹോസ്പിറ്റലിലോട്ട് ….. അവിടെ ചെന്നപ്പോൾ ഫൈസൽ അങ്കിൾ ഡോക്ടറോട് സംസാരിച്ചു നിൽക്കുന്നു ……. ഞങ്ങൾ അങ്ങോട്ട് വരുന്നത് കണ്ട അങ്കിൾ ഡോക്ടറോട് എന്നെ ചൂണ്ടി കാണിച്ചു എന്തോ സംസാരിച്ചു …….. ഞങ്ങൾ എത്തുന്നതിന് മുൻപേ ഡോക്ടർ ക്യാബിനിൽ കയറി ……
അങ്കിളിന്റെ എടുത്ത് എത്തിയപ്പോൾ ….. എന്നോട് നേരെ ഡോക്ടറുടെ ക്യാബിനിൽ കയറിക്കോളാൻ പറഞ്ഞു …… ഒരു മരവിപ്പോടെ ആദി ക്യാബിനിലേക്ക് കയറി…….
ഡോക്ടർ തോമസ് …..ഓൺകോളജിസ്റ് ……
എന്തും വെട്ടി തുറന്ന് പറയുന്ന പ്രേകൃതം …….
ആദി ……. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് വി ആർ ഹെൽപ്‌ലെസ്സ് ……. രക്താർബുദം ….. ബ്ലഡ് കാൻസർ …..