എനിക്ക് മാത്രം എന്താ ഇത്രേം പേടി ……അഷ്യോ …. നാണക്കേട് ….
കുറച്ചു നേരം കൂടെ നിന്നിട്ട് ആദി വീണ്ടും യാത്ര തുടങ്ങി….
ആദി പിന്നെയും ഫോണിൽ നോക്കി …
ഇനി ഒരു അഞ്ചുകിലോമീറ്ററും കൂടിയേ ഉള്ളോ …
ആ ഒരു സന്തോഷത്തിൽ ആദി വണ്ടിയുടെ സ്പീഡ് കൂട്ടി
റിവർ ക്രോസ്സിങ്ങിൽ എത്താറായതും
ആദിയുടെ മുൻപിൽ വീണ്ടും അതെ രൂപം…
എന്നാൽ ഈ പ്രാവിശ്യം ….
ആ രൂപം ആദിയുടെ നേരെ കുതിച്ചു വന്നു….
ആദിക്ക് വീണ്ടും ഭയം അനുഭവപെട്ടു ….
ദേഹം എല്ലാം ഈ കൊടും തണുപ്പിൽ ചുട്ടു പൊള്ളുന്ന പോലെ ….
വീണ്ടും അതെ മരവിച്ച അവസ്ഥ …..
ഈ പ്രാവിശ്യം വണ്ടിയുടെ കൺട്രോൾ പോയതും
റോഡിൻറെ സൈഡിൽ ഉള്ള ബാരിക്കേഡിൽ ഇടിച്ചു
കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക്
ആദിയും വണ്ടിയും വീണതും പെട്ടന്നായിരുന്നു ……..
ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു ….
എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല ….
അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ
ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും ….
കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി
അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക് വീണു …..
കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല …..
കൈ കാലുകൾ കുഴഞ്ഞു തുടങ്ങി ……
നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു …
അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി….
ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി…..
ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര
രഹസ്യങ്ങിലേക്ക് ഉള്ള യാത്ര
ആദിയുടെ വിധി ………..
****************************
തുടരും………
കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക ….. അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും
സ്നേഹത്തോടെ
അഖിൽ