മോൻ ആ ഷട്ടർ തുറക്കുന്നതും വെയിറ്റ് ചെയ്തിരിക്ക് ……
അവരെ ജീവനോടെ ഞാൻ മുൻപിൽ നിർത്തിയിരിക്കും ….
ഇത്രേം പറഞ്ഞു ചിരിച്ചുകൊണ്ട് കാർലോസ് നടന്നു ഒപ്പം കാർലോസിൻറെ പടയും …..
അഭി കാറിൽ നിന്നും ഇറങ്ങി ഗോഡൗണിന്റെ ഷട്ടറിനു മുൻപിൽ നിന്നു
അകത്തു നിന്നും എന്തൊക്കയോ പൊട്ടുന്നതിന്റെ ഒച്ചയും ആരൊക്കയോ കരയുന്നതിന്റെയും ശബ്ദം ….
അഭിയുടെ ക്ഷമ മുഴുവൻ നശിച്ചിരുന്നു ……
പെട്ടന്ന് തന്നെ ഷട്ടർ തുറന്നു
അവിടെ കാർലോസ് അഞ്ചുപേരെയും മുട്ടിൽ നിർത്തിയിരിക്കുന്നു …….
അഭി നടന്നു അവരുടെ മുന്പിലോട്ട് ……
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കയറിയതോടെ ….
അവർക്ക് ആ അഞ്ചുപേർക്കും അഭിയെ മനസിലായി…
അതിലെ ഒരുത്തൻ അഭിയുടെ നേരെ എഴുനേറ്റു ചാടിയതും …. ഇരുമ്പു വടികൊണ്ട് അടികിട്ടിയതും ഒരുമിച്ചായിരുന്നു …… അഭി അത്കണ്ട് അട്ടഹസിച്ചു ചിരിച്ചു …..
അതിലെ ഒരുത്തൻ അഭിയോട് …….
ടാ കൊച്ചുചെറുക്കാ നീ ചെവിയിൽ നുള്ളികോ നാളെ നി സൂര്യോദയം കാണില്ല …..
അതു പറഞ്ഞു തീർന്നതും….. പോയിൻറ് ബ്ലാങ്കിൽ അഭി ട്രിഗർ വലിച്ചതും ഒരുമിച്ചായിരുന്നു ….
അവന്റെ നെറ്റി തുളച്ചു ബുള്ളറ്റ് കയറി….
അവൻ നിന്നനില്പിൽ തന്നെ താഴേക്ക് നിശ്ചലനായി വീണു ….
അത് കണ്ടതും ബാക്കി ഉള്ള നാലുപേർ പേടിച്ചു വിറച്ചു …..
അഭി അവരുടെ പേടി കണ്ടു കാർലോസിനെ നോക്കി ……
കാർലോസും അഭിയും ചിരിച്ചുകൊണ്ടിരുന്നു ……
അഭി അവൻ്റെ ഗൺ കാർലോസിൻറെ കൈയിൽ കൊടുത്തു ….
എന്നിട്ട് കാർലോസിൻറെ കൈയിൽനിന്നും മൂർച്ചയുള്ള സ്കോർപിയൻ വാൾ വാങ്ങി
രണ്ടാമത്തെ ആളുടെ നെഞ്ചിൽ കുത്തി ഇറക്കി അവൻ വേദനയോടെ അലറി വിളിച്ചപ്പോൾ
അഭി കുത്തിയ വാൾ നെഞ്ചിൽ തിരിച്ചുകൊണ്ടിരുന്നു ……
അതോടെ അവൻ മരണത്തിനു കീഴടങ്ങി …..
അതോപോലെ തന്നെ അഭി മൂന്നാമനെയും നാലാമനെയും …..