അതിനു ശേഷം നിന്നെ ഡ്യൂട്ടി ഡോക്ടർ പോലീസിൽ ഏല്പിച്ചു…..
അനാഥൻ ആണെന്നു പറഞ്ഞ് …..
ഈ സംഭവം ഞാൻ ദേവകിയോട് പറഞ്ഞു അപ്പോഴാ നിന്നെ ദത്ത് എടുക്കാംന് അവൾ പറയുന്നേ
ഒരാഴ്ച്ചക്ക് ശേഷം നിന്നെ ഞങ്ങൾ ദത്ത് എടുത്ത് സ്വന്തം മകനെ പോലെ വളർത്തി…..
ഇത്രയും പറഞ്ഞ് ദിവാകരൻ കണ്ണ് അടച്ചു ആ കണ്ണിൽ നിന്നും അശ്രു പൊഴിനുണ്ടായിരുന്നു ……
ആദി ഇതെല്ലാം ഒരു സ്വപ്നം പോലെ കേട്ടിരുന്നു……
വീണ്ടും മരവിച്ച അവസ്ഥ ……
തനിക്ക് ഒന്നു കരയാൻ പോലും പറ്റാത്ത അവസ്ഥ ….
അവൻ ബെഡിൽ ഇരുന്ന് മുഖം പൊത്തിപിടിച്ചിരുന്നു …….
സമയം കടന്നു പോയിക്കൊണ്ടിരുന്നു ………
ആദി കൈമാറ്റി ഇത്രേയും കാലം അച്ഛൻ എന്നു വിളിച്ച ദിവാകരനെ നോക്കിയപ്പോ …… അയാൾ നിദ്രയിൽ മുഴുകിയിരുന്നു
ഒന്ന് കരയാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ …..
ആദിയുടെ മനസ് മുഴുവൻ സൂന്യത മാത്രം ……
അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു ആദിയും എപ്പോഴോ നിദ്രയിലേക്ക് വഴുതി വീണു
പിറ്റേന് രാവിലെ ….
എന്തോ കണ്ട് പേടിച്ചതുപോലെ ആദി ഞെട്ടി ഉണർന്നു ….
ആദിക്ക് ഒന്നും മനസിലാവുന്നില്ല ഞാൻ ഇത് എവിടെ ??
പെട്ടന്ന് തന്നെ സ്വബോധത്തിലേക്ക് വന്നു …. ആദി പതിയെ എഴുന്നേറ്റ് ദിവാകരനെ നോക്കി
സുഖ നിദ്രയിൽ മുഴുകി കിടക്കുന്നു …..
ഇന്നലെ ദിവാകരൻ പറഞ്ഞതൊക്കെ ആദിയുടെ മനസിലേക്ക് കേറി വന്നു…..
എന്തായാലും സത്യം അറിയണം ……. അച്ഛനെ വിളിച്ചുണർത്തി ചോദിക്കാം ….
ആദി നേരെ ദിവാകരൻറെ അടുത്തൊട്ട് ചെന്നു …….
വിളിച്ചു നോക്കി…… അനക്കം ഒന്നും ഇല്ല്യ…….
തട്ടി വിളിച്ചു …….. ഇല്ല്യ …..
ആദിയുടെ ഉൾമനസിൽ എന്തൊക്കയോ കിടന്നു മറയുന്നു …… സംസാരശേഷി നഷ്ടമായതുപോലെ …..
ആദി കുറച്ചു നേരം പകച്ചു ഇരുന്നു പോയി …
എന്താണ് ചെയ്യേണ്ടത് എന്നറിയാ൯ സാധിക്കാത്ത ഒരു അവസ്ഥ…
അപ്പോഴാണ് ഫൈസൽ അങ്കിൾ അങ്ങോട്ട് കേറി വന്നത് …..
ചിരിച്ചുകൊണ്ട് വന്ന അങ്കിൾ എൻ്റെ മുഖഭാവം കണ്ടതും ഓടി ദിവാകരൻറ്റെ അടുത്തൊട്ട് വന്നു ….
വിളിച്ചു നോക്കി അനക്കം ഇല്ല്യ …..