“never better .” ഞാൻ പറഞ്ഞു
“അസുഖകരമായി ഒന്നും തോന്നുന്നില്ല??”
“ഏയ് ഇല്ല ഒരിക്കലും ഇല്ല.”
“ശരി, എന്നാൽ നിങ്ങൾ ആ തൂവാലയിങ് തിരികെ നൽകുക . ഈ കാലത്തു എല്ലാം കാര്യങ്ങൾക്കും കണക്കുപറയേണ്ടതാണ് .നിങ്ങൾക്ക് അറിയാല്ലോ കാര്യങ്ങളൊക്കെ . എങ്ങനുണ്ടായിരുന്നു ഉന്മേഷകരമായിരുന്നോ ?”
“അതെ, വളരെ നന്ദി,” ഞാൻ മറുപടി നൽകി. “ഒരു വലിയ ആശ്വാസം.”
എന്റെ വാക്കുകൾ പുള്ളിയിൽ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് കാരണമായി . അയാൾ വേഗം കാലുകളിലേക്ക് ഉയർന്നു,
“നല്ലത്, നല്ലത്, ഒരു വലിയ ആശ്വാസം, അത് വളരെ നല്ലതാണ്” എന്ന് പറഞ്ഞ് മുറിക്ക് ചുറ്റും നടന്നു.
എന്നിട്ട് അയാൾ തന്റെനടത്തം നിർത്തി എന്നെ വീണ്ടും അഭിമുഖീകരിച്ചു.
“ഇത് കൂടുതൽ വഷളാകാൻ സാധ്യതയുണ്ട് എന്നതാണ് ഇപ്പോളത്തെ പ്രശ്‌നം.”
“ആണോ??”
“ഓ, അതെ, വളരെ മോശമാണ്. തീർച്ചയായും.. എനിക്ക് ഇതിനെതിരെ വളരെ കുറച്ച് മാത്രമേ ചെയ്യാനാകൂ, കാരണം നിങ്ങൾക്കായി സംസാരിക്കാൻ ഞാൻ ഇവിടെ കാണില്ല .”
“എന്നാൽ നിങ്ങൾ സഹായിക്കാൻ പോകുന്നുവെന്ന് നിങ്ങൾ പറഞ്ഞതോ .”
“അതെ … അതു ശെരിയാ ..ഞാൻ ,” അയാൾ ഇടറി.
“അതെ ഞാൻ ..ഞാൻ നിങ്ങളെ സഹായിക്കാൻ … പാട്ടും പക്ഷെ ഇപ്പോൾ അല്ല ”
“നിങ്ങൾ തിരികെ വരുമ്പോൾ,” ഞാൻ പൂർത്തീകരിച്ചു .
“എർ … അതെ, അത് ശരിയാണ്. ഞാൻ തിരിച്ചെത്തുമ്പോൾ മാത്രമേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയൂ.”
നാലാം തവണ മുറിയിലേക്ക് കടന്നപ്പോൾ അയാൾ വളരെയധികം വിയർക്കുന്നുണ്ടായിരുന്നു . അയാളുടെ ഷർട്ട് കോളറിൽ താഴെ 2 ബട്ടൺ അഴിഞ്ഞു കാണപ്പെട്ടു , ടൈ അഴിച്ചു ലൂസായി കിടക്കുന്നു . അയാളുടെ കൈയ്യിൽ ഒരു കേട്ട് പേപ്പർ ചുമന്നു , അയാൾ തിടുക്കത്തിൽ മേശപ്പുറത്ത് വെച്ചു, ഇടവേളകളിൽ എന്നെ തുറിച്ചുനോക്കുകയും തിരിച് പേപ്പറിൽ നോക്കുകയും ചെയ്യുന്നു മൂക്കിന് താഴേക്ക് വീഴുമ്പോൾ കണ്ണട ക്രമീകരിക്കുകയും ചെയ്തു.
“ഓ ഗോഡ് ,” അയാൾ ഉറക്കെ നിശ്വസിച്ചുകൊണ്ട് പറഞ്ഞു.
“ഞങ്ങൾക്ക് ഒരു അഡ്മിനിസ്ട്രേറ്റീവ് പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. നിങ്ങളെ ഏത് സമയത്താണ് കൊണ്ടുവന്നതെന്ന് ഓർക്കുന്നുണ്ടോ?”
“എന്നെ ആരും കൊണ്ടുവന്നതല്ല ,” ഞാൻ മറുപടി നൽകി.
“ഞാൻ എന്റെ ഇഷ്ടപ്രകാരം വന്നു.”
“എന്ത്!” അദ്ദേഹം പറഞ്ഞു, വ്യക്തമായി പരിഭ്രാന്തനായി.