“ഞാൻ വളരെനേരമായി ഇവിടെയുണ്ട്… ഇവിടിങ്ങനെയിരിക്കുന്നു .”
“മൂന്നോ നാലോ മണിക്കൂർ?”
“അതെ ആത്രെയെങ്കിലും .”
“ഓഹ് അത് കുറച്ചു ലോങ്ങ് ടൈം തന്നെയാണ് ,” അയാൾ കവിളിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു .
“അതെ, അത് അത് തന്നെയായിരിക്കണം ഏറ്റവും പേടിപ്പെടുത്തുന്ന ഭാഗം . അവസാനിപ്പിക്കാനാവാത്ത കാത്തിരിപ്പ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ , വെളിയിൽ എന്തൊക്കെ … ആരൊക്കെ…, എപ്പോഴും ആരായിരിക്കും ആ വാതിലിലൂടെ കടന്നു വരുന്ന അടുത്ത വ്യക്തി , എന്തായിരിക്കും അയാൾ പറയാൻ പൊകുഞിന്നത്… ചയ്യാൻ പോകുന്നത്….”
സത്യം പറയുകയാണെങ്കിൽ ” ഞാൻ പറഞ്ഞു “ഇങ്ങനെ ഞാൻ ചിന്ദിച്ചിരുന്നില്ല
“ശരിക്കും?” അയാൾ ചോദിച്ചു.
“ശരിക്കും,” ഞാൻ മറുപടി നൽകി.
“വെൽ എനിക്ക് ഉറപ്പാണ് ഉടനെ തന്നെ…. .”
അയാൾ എഴുന്നേറ്റു നിന്ന് വാച്ചിലേക്ക് നോക്കി.
“നോക്കൂ, എനിക്ക് ഇപ്പോൾ പോകേണ്ടതുണ്ട്, പക്ഷേ ഞാൻ പ്രോമിസ് ചെയ്യുന്നു ഞാൻ മടങ്ങിയെത്തും, താൻ പേടിക്കണ്ട ഈ ചെന്നയിക്കൂട്ടത്തിനു തന്നെ ഒറ്റയ്ക്കിട്ടു കൊടുക്കാനും വേണ്ടി അത്ര ക്രൂരനല്ല ഞാൻ ” ഒരു വരണ്ട പുഞ്ചിരി അദ്ദേഹം എനിക്ക് സമ്മാനിച്ച് അതിലുണ്ടായിരുന്നു എല്ലാം .. ആൻഡ് ഇഫ് ഐ വെർ യു ഞാൻ ആ ചോക്ലേറ്റ് ഒളിപ്പിച്ചുവെക്കും
മൂന്നാമത്തെ തവണ മുറിയിലേക്ക് വന്നപ്പോൾ അയാൾ അഗാധമായി അസ്വസ്ഥനായികാണപ്പെട്ടു . അയാൾ ഒരു സ്റ്റീമിംഗ് ഹോട്ട് ടവ്വൽ കയ്യിൽ പിടിച്ചിരുന്നു , അത് ചുമരിലേക്ക് പോകുന്നതിനുമുമ്പ് എന്നെ നേർക്കിട്ടുതന്നു, ആ ചുമരിലേക്കു ഒരു കൈമുട്ടിന്മേൽ ചാരി, കണ്ണുകൾ അടച്ചു, വിരലുകൾ തന്ടെ നെറ്റിയിൽ കഠിനമായി അമർത്തി അയാൾ നിലയുറപ്പിച്ചു . ഒരു മിനിറ്റിലധികം അദ്ദേഹം ഈ നിൽപ്പ് നിന്നു . അതേസമയം, ഞാൻ ടവ്വൽ ഞാൻ പൂർണ്ണമായും ഉപയോഗിക്കുക തന്നെ ചയ്തു മുഖത്തിനും തലയ്ക്കും മുകളിലൂടെ ഓടിക്കുകയും നീരാവി എന്റെ സുഷിരങ്ങളിൽ പ്രവേശിക്കുമ്പോൾ ആഴത്തിൽ ശ്വസിക്കുകയും ചെയ്തു. അവസാനം അദ്ദേഹം സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വളരെ ഗുരുതരമായിരുന്നു.
“ഞാൻ ഞാൻ .. ഐ ആം ടെറിബിലി സോറി എബൌട്ട് ദിസ് .. dreadfully , dreadfully സോറി…”
“മനുഷ്യനെ സത്വത്തിനു ചില സമയങ്ങളിൽ ഇത്തരം മൃഗമാവാനും കഴിയും…അതിക്രൂരനും ”
“എന്നിരുന്നാലും നിങ്ങൾ മനസിലാക്കണം അയാൾ ഇങ്ങനൊക്കെ ചായുന്നത് അയാളുടെ ……”
പെട്ടെന്നയാൾ പാതിക്കുവെച്ചു നിർത്തി , ഞാൻ നേരെ അയാളുടെ മുഖതെക്കു നോക്കി . മുഖത്ത് ഞെട്ടിപ്പിക്കുന്ന ഒരു ഭാവത്തോടെ അയാൾ എന്നെ തുറിച്ചുനോക്കികൊണ്ടിരിക്കുന്നു . അയാൾ മുന്നോട്ട് വന്ന് എന്നെ സ്കാൻ ചയ്യും പോലെ സസൂക്ഷ്മം പരിശോദിച്ചു , എന്നിട്ട് എന്റെ എതിർവശത്തെ കസേരയിലേക്ക് വീണു.
“are you all right ?” അവന് ചോദിച്ചു.