“ഒരുപാട് അലറി , അല്ലേ അയാൾ ?” അയാൾ സഹതാപത്തോടെ ചോദിച്ചു .
അയാൾ ചുണ്ടിൽ വിരൽ വെച്ച് മുഖം ചുളിച്ചു എന്നെ നോക്കി ,
ഞാൻ പറയാൻ പോകുവായിരുന്നു
“ആര് “?
“ഇനി കുഴപ്പമില്ല ,”
അദ്ദേഹം പറഞ്ഞു.
“ഞാൻ ഇവിടെ ആയിരിക്കുമ്പോൾ ആരും ഷൗട്ട് ചെയ്യില്ല , നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു . നിങ്ങളുടെ ചെവിക്ക് കുറച്ചു നേരത്തേക്ക് വിശ്രമം ആസ്വദിക്കാൻ കഴിയും.
അയാളുടെ മുഖം കണ്ട് ഞാൻ ഒന്നും ചോതിച്ചില്ല .
“നമ്മൾ തമ്മിൽ കുറച്ച നേരം സൗമ്യമായി സംസാരിക്കാം ആസ് ജന്റിൽമെൻ jus the two of us , ആൻഡ് നിങ്ങൾക്ക് എന്നോട് പറയാം..അതിനെക്കുറിച്ചുള്ളത് എല്ലാം. ”
ഞാൻ ഞെട്ടി.
“അങ്ങനെ പറയാനും വേണ്ടീട്ട് ഒന്നുമില്ല .”
ഇത് അദ്ദേഹത്തിന്റെ മുഖത്തേക്ക് മറ്റൊരു പുഞ്ചിരി സമ്മാനിച്ചു, ദയയുടെയും വിവേകത്തിന്റെയും വിശാലമായ, തുറന്ന പുഞ്ചിരി.
“അതെ, നിങ്ങൾ ഇരിക്കുന്നിടത്ത് നിന്ന് ചിന്തിച്ചാൽ അങ്ങനെ തന്നെ തോ ന്നുമെന്നു ഞാൻ കരുതുന്നു. ചോദ്യങ്ങളുടെ കൂമ്പാരം ,പിന്നെയും പിന്നെയും ചോദ്യങ്ങൾ ഓട് ചോദ്യങ്ങൾ ..ഇതിന്റെയെല്ലാം ഒടുവിൽ ബാക്കിയായി ഒന്നും തന്നെ ഇല്ലെന്നു തോന്നുന്ന ഒരു അവസ്ഥ , ലെ . പക്ഷെ ക്യാൻ ഐ ആസ്ക് യു സംതിങ് ? . ഞാൻ നിങ്ങളോട് ഇതുവരെയും എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ?എന്തെങ്കിലും ചോദ്യങ്ങൾ?”
“അങ്ങനെ ചോതിച്ചാൽ , ഇല്ല.”
അയാൾ കൈകൾ നീട്ടി,കൈപ്പത്തി മുന്നിലേക്ക് .
“അങ്ങനെയാണെങ്കിൽ, ഒരിക്കൽ പോലും ഞാൻ നിങ്ങളോട് ആക്രോശിക്കുകയോ നിങ്ങളെ വിമർശിക്കുകയോ എന്തെങ്കിലും അറിയണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇപ്പോൾ നിങ്ങള്ക്ക് മനസ്സിലായിക്കാണും എനിക്കും മുൻപേ വന്നവരെപ്പോലെ ഒട്ടും ക്രൂരനല്ല ഞാനെന്നു..
ആര്?എന്ന് തികട്ടിവന്ന ചോദ്യം ഞാൻ സ്വയം വിഴുങ്ങി …
അയാൾ തുടർന്ന്
” ഞാൻ മുമ്പ് പറഞ്ഞതുപോലെ, നിങ്ങൾ എന്നെ വിശ്വസിക്കണമെന്നും എന്നെ നിങ്ങളുടെ സുഹൃത്തായി കരുതണമെന്നും ഞാൻ ആഗ്രഹിക്കുന്നു.”
അയാൾ പോക്കെറ്റിൽ പരാതി ഒരു ചോകൊലെറ്റ് ബാർ എടുത്തു , അത് മേശയ്ക്കു മുകളിലൂടെ എന്റെ മുന്നിലേക്ക് നീക്കിവെച്ചു .
“ഇതാ ?” “അല്പം സമാദാനത്തോടെ കഴിക്കു , എന്തെ ഇഷ്ടമല്ലെന്നുണ്ടോ എഹ് ?
“യെസ് ,താങ്ക്സ് ” ചോക്ലേറ്റ് കവർ അഴിചു ഒരു പീസ് ഓടിച് വായിലേക്ക് വെച്ചുകൊണ്ട് ഞാൻ പറഞ്ഞു .